twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സഹോദരിയെ എന്തിനാണ് ചീത്ത വിളിക്കുന്നത്, രണ്ടുപേരുടെയും ഒരുപോലെ ആയി, അശ്വതിയെ പിന്തുണച്ച് ആരാധകർ

    |

    കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം സ്റ്റാർമാജിക്കിനെ കുറിച്ചാണ്. സന്തോഷ് പണ്ഡിറ്റിനെ ഷോയിലൂടെ അപമാനിച്ചു എന്ന് തരത്തിലുള്ള റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു, നടിമാരായ നവ്യയും നിത്യയും എത്തിയ എപ്പിസോഡിന് പിന്നാലെയാണ് ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ ഉയർന്നത്. ഇതിനെ തുടർന്ന് നവ്യയ്ക്കെതിരേയും ഷോയ്ക്കെതിരേയും വിമർശനവുമായി പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു. സന്തോഷ് പണ്ഡിറ്റി നെ പിന്തുണയ്ക്കുകയായിരുന്നു അധികം പേരും.

    തന്നെ ഏറെ വിഷമിപ്പിച്ചിരുന്ന അസുഖത്തിന് മരുന്ന് തന്നത് മോൻസൺ ആയിരുന്നു, വെളിപ്പെടുത്തി ശ്രുതി ലക്ഷ്മിതന്നെ ഏറെ വിഷമിപ്പിച്ചിരുന്ന അസുഖത്തിന് മരുന്ന് തന്നത് മോൻസൺ ആയിരുന്നു, വെളിപ്പെടുത്തി ശ്രുതി ലക്ഷ്മി

    പിന്നീട് സന്തോഷ് പണ്ഡിറ്റും ഷോയെ കുറിച്ച് പറഞ്ഞ് കൊണ്ട് രംഗത്ത് എത്തിയിരുന്നു. ഒരു വീഡിയോയിലൂടെയാണ് താരം സംഭവിച്ചതിനെ കുറിച്ച് വെളിപ്പെടുത്തിയത്. എല്ലാവരും ഇതിനെ കുറിച്ച് ചോദിക്കുന്നുണ്ടെന്നും എല്ലാവരോടും മറുപടി പറയാന്‍ പറ്റാത്തത് കൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നതെന്ന് പറഞ്ഞ് കൊണ്ടാണ് അന്ന് സംഭവിച്ചതിനെ കുറിച്ച് നടൻ പറയുന്നത്. സന്തോഷ് പണ്ഡിറ്റിന്റെ വീഡിയോയും വൈറലായിരുന്നു. അന്ന് സന്തോഷ് പണ്ഡിറ്റിനെ പിന്തുണച്ച് നടി അശ്വതി രംഗത്ത് എത്തിയിരുന്നു.

    ഞാൻ നിരാശനാകുമ്പോൾ ചിന്തിക്കുന്നത് ഇതാണ്, ബേബി ബമ്പിന്റെ ചിത്രവുമായി സാമന്ത, പോസ്റ്റ് ചർച്ചയാവുന്നുഞാൻ നിരാശനാകുമ്പോൾ ചിന്തിക്കുന്നത് ഇതാണ്, ബേബി ബമ്പിന്റെ ചിത്രവുമായി സാമന്ത, പോസ്റ്റ് ചർച്ചയാവുന്നു

    സന്തോഷ് പണ്ഡിനെ പിന്തുണച്ച്

    ശ്രീ സന്തോഷ് പണ്ഡിറ്റിനെ ഒരു പരിപാടിയില്‍ കളിയാക്കി എന്ന വാര്‍ത്തയാണ് ഈ പോസ്റ്റിന് ആധാരം എന്ന് പറഞ്ഞ് കൊണ്ടാണ് നടി വിഷയത്തിൽ തന്റെ പ്രതികരണം അറിയിച്ചത്. ''വളരെ പേരുകേട്ട ഒരു പ്രോഗ്രാമില്‍ ആണ് അദ്ദേഹത്തെ കളിയാക്കിയതായി വാര്‍ത്ത കണ്ടത്. എന്നാല്‍ എന്റെ അറിവില്‍ ഏത് പ്രോഗ്രാമില്‍ അദ്ദേഹത്തെ വിളിക്കുമ്പോഴും വല്ലാതെ അപമാനിക്കുന്നത് കണ്ടിട്ടുണ്ട്. വിമര്‍ശനങ്ങള്‍ ആകാം, അറിയിക്കാം. എന്നാല്‍ അത് പറയുന്നതിനും ഒരു രീതി ഉണ്ട്.പ്രത്യേകിച്ച് ലോകം മൊത്തം കാണുന്ന ഒരു ചാനലിൽ വന്നിരുന്നുകൊണ്ട് ആകുമ്പോൾ.അതിപ്പോ ആരെ ആണെങ്കിലും. എന്നാല്‍ ഇദ്ദേഹത്തെ ടാര്‍ജറ്റ് ചെയ്യുന്നത് പോലെയാണ് തോന്നുന്നത്.

    നടിയുടെ വാക്ക്

    ശ്രീ ഇളയരാജ സംഗീത സംവിധാനം ചെയ്ത "പച്ചമലർ പൂവ് " എന്ന കിഴക്ക് വാസലിലെ ഗാനം മലയാളത്തിൽ വന്നപ്പോൾ "എന്തുപറഞ്ഞാലും നീ എന്റേതല്ലേ വാവേ" ആയി മാറി. അതുപിന്നെ അദ്ദേഹത്തിന്റെ തന്നെ പാട്ടാണെന്ന് നമക്ക് തർക്കിക്കാം അല്ലെ . പക്ഷെ ഓരോ ഗാനങ്ങളും ഇരുന്ന് ശെരിക്കൊന്ന് കേട്ടാൽ ഏതൊക്കെ അറബി ഇംഗ്ളീഷ് പാട്ടുകളാണ് മലയാളം പാട്ടുകളായി നമ്മൾ ആസ്വദിക്കുന്നത് എന്നത് കണ്ടുപിടിക്കാൻ പറ്റും. സന്തോഷ്‌ പണ്ഡിറ്റ്‌ സിനിമകളും ഗാനങ്ങളും സൂപ്പർ ആണെന്നൊന്നും ഞാൻ പറയില്ല.. പക്ഷെ അദ്ദേഹം സ്വന്തമായി എഴുതുന്നു, പാടുന്നു, സംവിധാനം ചെയ്യുന്നു, ഡാൻസ് ചെയ്യുന്നു വേറാർക്കും ഒരു ശല്യോം ഉണ്ടാക്കുന്നില്ല.. വിമർശിച്ചോളൂ പക്ഷെ കുത്തിക്കൊല്ലരുത് എന്നായിരുന്നു നടി അന്ന് കുറിച്ചത്.

    വിമർശിക്കുന്ന  വീഡിയോ

    എന്നാൽ പിന്നീട് കാര്യങ്ങൾ തലകീഴെ മറിയുകയായിരുന്നു. സ്റ്റാർ മാജിക് താരവും മിമിക്രി ആർട്ടിസ്റ്റുമായ ബിനു അടിമാലിയെ അധിഷേപിക്കുന്ന താരത്തിലുള്ള സന്തോഷ് പണ്ഡിറ്റിന്റെ വീഡിയോ പുറത്ത് വരുകയായിരുന്ന. നടനെ അപമാനിക്കുന്ന രീതിയിലായിരുന്നു പണ്ഡിറ്റിന്റെ വാക്കുകൾ. ഗെയിമിൽ പാരാജയപ്പെട്ട ടീമിൽ ആയിരുന്നു സന്തോഷ് പണ്ഡിറ്റ്. അടിക്കാനെത്തിയ ബിനു അടിമാലിയോട് നോവിക്കാതെ അടിക്കണം എന്ന് സുധി ആദ്യം പറയുന്നു. തുടര്‍ന്ന് ലക്ഷ്മി, സന്തോഷേട്ടന് എന്തോ പറയാനുണ്ടല്ലോ എന്ന് പറയുമ്പോള്‍, 'i don't care' എന്നായിരുന്നു പണ്ഡിറ്റിന്റെ പ്രതികരണം. ഈ അടി ഞാന്‍ മലയാള സിനിമയ്ക്ക് വേണ്ടി സമര്‍പ്പിയ്ക്കുന്നു എന്ന് ബിനു അടിമാലി പറഞ്ഞപ്പോള്‍ ഉടന്‍ സന്തോഷ് പണ്ഡിറ്റ് ഇടപെട്ടു, തെറ്റ് ഒരു സിനിമയില്‍ പോലും നൂറ് കോടിയില്‍ എത്താത്ത നീ എങ്ങനെയാടാ മലയാള സിനിമയ്ക്ക് വേണ്ടി സമര്‍പ്പിക്കുന്നേ.. നീ മിമിക്രിക്കാര്‍ക്ക് വേണ്ടി സമര്‍പ്പിക്ക്' എന്നായി പണ്ഡിറ്റ് പറഞ്ഞത്.

    സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം  ഞെട്ടിച്ചു

    സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം എല്ലാവരേയും ഞെട്ടിച്ചിരുന്നു തിരിച്ച് ഞാന്‍ മലയാള സിനിമയ്ക്ക് വേണ്ടിയേ സമര്‍പ്പിയ്ക്കൂ... എന്നായിരുന്നു ബിനു അടിമാലി പറഞ്ഞത്. ഞാനെത്ര സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് എന്ന് ബിനു അടിമാലി പറയുന്നു. ഹോ പിന്നെ നീ നായകനായി അഭിനയിച്ച സിനിമയുടെ പേര് പറ എന്നായിരുന്നു പണ്ഡിറ്റിന്റെ മറുപടി. ഇത് ഷോയിലുണ്ടായിരുന്ന മറ്റുള്ളവരെ ഞെട്ടിപ്പിച്ചിരുന്നു വീണ്ടും സന്തോഷ് പണ്ഡിറ്റ് തുടരുകയായിരുന്നു. 'നീ ഒന്നും ജീവിച്ചിരിക്കുമ്പോള്‍ ഒരുത്തനും ശ്രദ്ധിക്കില്ല. പിന്നെ ചത്താല്‍ ചിലപ്പോള്‍ ശ്രദ്ധിച്ചു എന്ന് വരും. അല്ലേലും ചില ജീവികളൊക്കെ അങ്ങനെയാ. ചത്ത് ചീഞ്ഞ് നാറ്റമടിക്കുമ്പോഴേ മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടൂ. ആ നാറ്റം ചിലര്‍ക്കൊക്കെ സുഗന്ധമായി തോന്നും. അത് ആരുടെയും കുറ്റമല്ല' എന്നായിരുന്നു സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്. ... ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വീഡിയോ വൈറലായതോടെ ബിനു അടിമാലിയെ പിന്തുണച്ച് ആരാധകർ എത്തുകയായിരുന്നു,

    പുതിയ പേസ്റ്റ്

    അശ്വതിയും പ്രതികരിച്ച് രംഗത്ത് എത്തുകയായിരുന്നു., തെറ്റ് ആര് ചെയ്താലും അത് പറഞ്ഞല്ലേ പറ്റൂ.. എന്ന് പറഞ്ഞ് കൊണ്ടാണ് തന്റ രണ്ടാമത്തെ പോസ്റ്റ് പങ്കുവെച്ചത്.'' ന്റെ പൊന്നേട്ടോയ്... ഇപ്പ ഞങ്ങളാരായി. തെറ്റ് ആര് ചെയ്താലും അത് പറഞ്ഞല്ലേ പറ്റൂ.. അവർ ചെയ്തതിലും വളരെ മോശമായി പോയി ഈ അവഹേളനം ഉപയോഗിച്ച ചില വാക്കുകൾ അധികഠിനം ആയിപോയി. ഇതും പറയാതെ വയ്യാ.ഞാനെന്തായാലും എയറിലേക്ക് പോകാൻ റെഡി ആയി. അപ്പോൾ എന്നാ എല്ലാരും എന്നെ ചീത്ത വിളിച്ചു തുടങ്ങിക്കോളൂ... നടി ഫേസ്ബുക്കിൽ കുറിച്ചു. അശ്വതിയ്ക്ക് മികച്ച പിന്തുണയാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

    Recommended Video

    സ്റ്റാര്‍ മാജിക് ഒരു ഫണ്‍ ഷോ ,അപമാനിച്ചെന്നാരോപണത്തില്‍ ബിനീഷ് ബാസ്റ്റിന്‍
    കമന്റ്

    സഹോദരിയെ എന്തിനാണ് മറ്റുള്ളവർ ചിത്ത വിളിക്കുന്നത് അന്ന് സന്തോഷ്‌ പണ്ഡിറ്റ് നെ കണ്ടപ്പോൾ മനസാക്ഷി ഉള്ളവർക്ക് വിഷം തോന്നി അതിന് പ്രതികരിച്ചു അതിൽ ഒരു തെറ്റും ഇല്ല ഇപ്പോൾ അദ്ദേഹം തിരിച്ചും ബിനു അടിമാലിയെയും അപമാനിച്ചു രണ്ട് പേരും ഒരു പോല്ലേ തെറ്റ് ചെയ്തു എന്നാണ് ഒരു ആരാധകൻ പറയുന്നത്. ചേച്ചി എന്തിനാ എയറിൽ പോണത്. എത്ര വലിയ ഊളയെ ആയാലും പബ്ലിക് ഇൻസൾട്ടും ബോഡി ഷെയ്മിങ്ങും ചെയ്യാൻ പാടില്ല. അതിനി അയാൾ തിരിച്ച് ചെയ്താൽ നേരത്തെ അയാൾക്ക് കിട്ടിയ ഇൻസൾട്ടിനുള്ള ന്യായീകരണവുമാകില്ല. സന്തോഷ്‌ പണ്ഡിറ്റിനോട് ചെയ്തത് വൃത്തികേടാണ്. അയാൾ ചെയ്തതും വൃത്തികേടാണ്. ചേച്ചിയുടെ സ്റ്റാൻഡ് വ്യക്തവുമാണ്. അതുതന്നെയാണ് ശരിയും എന്നും ആരാധകർ പറയുന്നു. സത്യം ചേച്ചി .... ഞാൻ കട്ട സ്റ്റാർ മാജിക് ഫാനാ. പുള്ളിയെ Insult ചെയ്തതായ് എനിക്കും തോന്നിയിരുന്നു. എന്നാലിപ്പോൾ ...... ബിനു ചേട്ടൻ കോമഡിയാക്കി വിട്ടത് ചേട്ടന്റെ പക്വതയെന്നും ഫാൻസ് പറയുന്നു.

    Read more about: tv
    English summary
    Fans Support Actress Aswathy In Starmagic Binu Adimali Santhosh pandit Issue
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X