For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അനിയെ തങ്ങൾക്ക് വേണമെന്ന് ആരാധകർ, കുടുംബവിളക്കിൽ വൻ ട്വിസ്റ്റ്, ആനന്ദിന്റെ കഥാപാത്രത്തിന് സംഭവിക്കുന്നത്...

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. 2020ൽ ആരംഭിച്ച പരമ്പര സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. തുടക്കത്തിൽ എല്ലാ പ്രേക്ഷകരേയും തൃപ്തിപ്പെടുത്താൻ കുടുംബവിളക്കിന് കഴിഞ്ഞിരുന്നില്ല. എന്നാൽ കഥാഗതി മാറിയതോടെ ആരാധകരുടെ എണ്ണവും വർധിക്കുകയായിരുന്നു. റേറ്റിംഗിൽ ഒന്നാം സ്ഥാനം നേടി സീരിയൽ മുന്നോട്ട് പോകവെ കുടുംബവിളക്കിന്റെ കാലിടറുകയായിരുന്നു. സീരിയൽ രണ്ടാം സ്ഥാനത്തേയ്ക്ക് ചുവട് ഇടറുകയായിരുന്നു. കഥയിലെ ആവർത്തന വിരസതയായിരുന്നു കുടുംബവിളക്കിന്റെ വില്ലനായത്.

  സംവിധായകൻ രാജമൗലിയുമായി പ്രഭാസും അനുഷ്കയും പിണങ്ങാൻ കാരണം? താരങ്ങളുടെ മൗനം ചർച്ചയാവുന്നു

  വേദിക, സുമിത്ര പ്രശ്നത്തെ ചുറ്റിപ്പറ്റി മാത്രമായിരുന്നു കഥ മുന്നോട്ട് സഞ്ചരിച്ചത്. എന്നാൽ സിദ്ധാർത്ഥിന്റെ മാറ്റം ഒരുപരിധിവരെ കുടുംബവിളക്കിനെ സഹായിച്ചിരുന്നു. രണ്ടാം സ്ഥാനത്തിൽ നിന്ന് താഴേയ്ക്ക് പോകാതെ ഇത് പിടിച്ച് നിർത്തിയിരുന്നു. എന്നാൽ ഇതും ആഴ്ചകളായി തുടർന്നതോടെ പ്രേക്ഷകരിൽ അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. ഇത്തവണത്തെ ടിആർപി റേറ്റിംഗിൽ അത് പ്രതിഫലിക്കുകയും ചെയ്തിരുന്നു. അമ്മയറിയാതെയും കുടുംബവിളക്കു തമ്മിൽ നേരിയ പോയിന്റുകളുടെ വ്യത്യാസം മാത്രമേയുള്ളൂ. ഇനിയും ഈ ഗതി തുടർന്ന് പോയാൽ കെ. വി അടുത്ത ആഴ്ച മൂന്നാം സ്ഥാനത്തിലേയ്ക്ക് പോകാൻ സാധ്യതയുണ്ടെന്നാണ് ആരാധകരുടെ നിരീക്ഷണം.

  സ്റ്റീവന്‍ സ്‍പില്‍ബര്‍ഗിന്‍റെ ഓഫർ നിരസിച്ചു, ജുറാസിക് പാർക്കിൽ അഭിനയിക്കില്ല, ശ്രീദേവി പറഞ്ഞ കാരണം ഇത്...

  കത്രീന കൈഫിന് മമ്മൂട്ടിയിൽ നിന്ന് അറിയേണ്ടിയിരുന്നത് ഇത് മാത്രമായിരുന്നു, മറുപടി നൽകാതെ താരം...

  പ്രേക്ഷകരുടെ ടേസ്റ്റ് മനസ്സിലാക്കിയ കുടുംബവിളക്ക് ടീം ഗംഭീരമായ തിരിച്ചു വരവിന് തയ്യാറെടുക്കുകയാണ്. ഇനി വരാൻ പോകുന്ന എപ്പിസോഡുകൾ ഗംഭീരമായിരിക്കുമെന്നാണ് സൂചന. വൈകാതെ തന്നെ കുടുംബവിളക്ക് തങ്ങളുടെ പഴയ പൗഢി തിരിച്ച് പിടിക്കുമെന്നും പ്രേക്ഷകർ പറയുന്നുണ്ട് . ബംഗാളി സീരിയൽ ശ്രീമേയിയുടെ മലയാളം പതിപ്പാണ് കുടുംബവിളക്ക്. അതിനാൽ തന്നെ ചില ഭാഗങ്ങളിൽ മലയാളി പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ സീരിയലിന് കഴിയില്ല ഇത് തന്നെയാണ് കഴിഞ്ഞ കുറച്ച് എപ്പിസോഡുകളായി കുടുംബവിളക്കിന് സംഭവിച്ചതും. എന്നാൽ മടങ്ങി വരവിന് തയ്യാറെടുക്കുകാണെന്നുള്ള സൂചനയാണ് ഇപ്പോൾ സീരിയൽ തരുന്നത്.

  കുടുംബവിളക്കിന്‌റെ പുതിയ പ്രെമോ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നുണ്ട്. സുമിത്രയുടെ പിറന്നാൾ ആഘോഷത്തോടെ സീരിയലിൽ മറ്റൊരു കഥാപശ്ചാത്തലത്തിലേയ്ക്ക് നീങ്ങിമെന്നാണ് പുതിയ പ്രെമോ നൽകുന്ന സൂചന. സുമിത്രയുടെ പിറന്നാൾ സന്തോഷത്തോടെയായിരിക്കില്ല അവസാനിക്കുക. എല്ലാവരും സന്തോഷത്തിൽ നിൽക്കുമ്പോൾ ശ്രീനിലയത്തിലെ അംഗങ്ങളെ തേടി ഒരു ദുരന്ത വാർത്തയാവും എത്തുക. ഡോക്ടർ ഇന്ദ്രജയുടെ ടോർച്ചർ സഹിക്കാൻ കഴിയാതെ വരുന്ന അനിരുദ്ധ് ആത്മഹത്യയ്ക്ക് ശ്രമിക്കും. അമ്മയേയും സഹോദരൻ പ്രതീക്ഷിനേയും ശത്രു പക്ഷത്തിലായിരുന്നു അനിരുദ്ധ് കണ്ടിരുന്നത്. എന്നാൽ ഇവരോടുള്ള പിണക്കങ്ങളൊക്കെ പറഞ്ഞ് അവസാനിപ്പിട്ടാണ് അനിരുദ്ധ് യാത്രയാവുന്നത്. മകന്റെ മാറ്റത്തിൽ മനസ് നിറഞ്ഞ് നിൽക്കുന്ന സുമിത്രയുടെ കാതിലേയ്ക്കാവും ദുരന്ത വാർത്ത എത്തുക.

  അനിരുദ്ധ് ഇന്ദ്രജ പ്രശ്നം ഒരു വഴിക്ക് നടക്കുമ്പോൾ അപ്പുറത്ത് സുമിത്രയെ തകർക്കാനുള പുതിയ പദ്ധതി മെനയുകയാണ് വേദിക. സിദ്ധുവിനെ സുമിത്രയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ സമ്മതിക്കിലെന്ന് ഉറപ്പിച്ചിരിക്കുകയാണ് വേദിക. തന്നെ ക്ഷണിക്കാത്ത പിറന്നാൾ ആഘോഷത്തിന് സിദ്ധുവിനോടും പോകരുതെന്നും വേദിക പറയുന്നുണ്ട്. എന്നാൽ തന്റെ വീട്ടിൽ നടക്കുന്ന കാര്യമാണെന്നും സ്വകാര്യതയിൽ ഇടപെടരുതെന്നും സിദ്ധു വേദികയ്ക്ക് മുന്നറിയിപ്പ് കൊടുക്കുന്നുണ്ട്. എന്നാൽ പുതിയ അടവ് പ്രയോഗിക്കുകയാണ് വേദിക. സുമിത്രയുടെ പിറന്നാൾ ആഘോഷത്തോടെ ശ്രീനിലയത്തിൽ പുതിയ മാറ്റങ്ങൾ ഉണ്ടാവും.

  പുതിയ പ്രെമോ വീഡിയോ പ്രേക്ഷകരെ ആകാംക്ഷഭരിതരാക്കിയിട്ടുണ്ട്. കുടുംബവിളക്ക് മടങ്ങി വരുകയാണ് എന്നാണ് ആരാധകർ പറയുന്നത്. ഇപ്പോഴത്തെ എപ്പിസോഡ് ഗംഭീരമാണെന്നാണ് പ്രേക്ഷകർ പറയുന്നത്. അനിരുദ്ധിന്റെ അവസ്ഥ കാണുമ്പോൾ സങ്കടമാവുന്നു. ഒന്നു സംഭവിക്കരുതെ എന്നും കമന്റുകൾ വരുന്നുണ്ട്. പിറന്നാളാഘോഷത്തോടെ അനി നന്നാവുമെന്നാണ് പ്രേക്ഷകരുട കണക്ക് കൂട്ടൽ. പ്രതീഷിനെ സ്നേഹിക്കുന്ന അത്രയും അളവിൽ അനിരുദ്ധിനെ പ്രേക്ഷകർ വെറുക്കുന്നുണ്ട്, എന്നാൽ ഇപ്പോഴത്തെ അവസ്ഥ പ്രേക്ഷകരിൽ ഏറെ സങ്കടം സൃഷ്ടിച്ചിട്ടുണ്ട്.

  Recommended Video

  ഹണിമൂൺ പ്ലാൻ വെളിപ്പെടുത്തി | Apsara and Alby Exclusive Interview | Part 2 | Filmibeat Malayalam

  അനിയോട് നല്ല ദേഷ്യം തോന്നുമാരുന്നു. പക്ഷെ ഈ സീൻ കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി എന്നാണ് പറയുന്നത്. അച്ഛന്റെ വിപരീതമാണ് മോൻ. ഭാര്യയെ ചതിക്കാത്ത അഭിമാനം കൈവിടാത്ത അമ്മ വളർത്തിയ മോൻ. ചെറിയ പോരായ്മകൾ ഒഴിച്ചാൽ അനി നല്ലവനാണ്. അനിക്ക് ഒന്നും പറ്റാൻ പാടില്ലെന്നും അദ്ദേഹത്തെ തങ്ങൾക്ക് വേണമെന്നും പ്രേക്ഷകർ പറയുന്നുണ്ട്. എന്നാൽ കുടുംബവിളക്കിന്റെ ഹിന്ദി പതിപ്പായ അനുപമയിൽ അനിരുദ്ധിന്റെ കഥാപാത്രം ആശുപത്രിയിൽ സീരീയസ് ആയി കിടക്കുന്ന രംഗം കാണിക്കുന്നുണ്ട്. എപ്പിസോഡിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കെനി ആരാധകർ.

  English summary
  Fans Thinking Dr Anirudh Decision Changed Kudumbavilakku Serial TRP Rating, Promo went Viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X