പ്രയാഗയ്ക്ക് ജാഡ,തങ്കു തന്നെയാണ് സൂപ്പർ സ്റ്റാർ, സ്റ്റാർമാജിക്കിനെതിരെ വിമർശനവുമായി പ്രേക്ഷകർ
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ കളിൽ ഒന്നാണ് ഫ്ലവേഴ്സ് ടിവി അവതരിക്കുന്ന സ്റ്റാർ മാജിക്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് രസകരമായ ഗെയിമായി പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. രസകരമായ ഗെയിമുകൾ മാത്രമല്ല പാട്ടും ഡാൻസും കോമഡി സ്കിറ്റുമെല്ലാം സ്റ്റാർ മാജിക്കിലുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയുളള ടെലിവിഷൻ ഷോയാണ് സ്റ്റാർ മാജിക്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി പ്രയാഗ മാർട്ടിൻ വന്ന എപ്പിസോഡാണ്. നെഗറ്റീവ് കമന്റുകളാണ് അധികവും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്. പ്രയാഗയ്ക്കെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. നടിയെ വിമർശിക്കുന്നതിനോടൊപ്പം തങ്കച്ചനെ പിന്തുണയ്ക്കുന്നുമുണ്ട്. തങ്കുവിനെ പരിഹസിക്കുന്നുവെന്നാണ് അധികം ലഭിക്കുന്ന കമന്റുകളും, പ്രയാഗ തങ്കുവിനെ പല അവസരങ്ങളിലും പുച്ഛിക്കുന്നുണ്ടെന്നും ആരാധകർ പറയുന്നു.
തങ്കച്ചനെ പോലെ ബിനു അടി മാലി, അസീസ് തുടങ്ങിയവരുടെ പ്രകടനത്തെ കുറിച്ചും ആരാധകർ ചർച്ച ചെയ്യുന്നുണ്ട്. നോബിയെ മിസ് ചെയ്യുന്നവരും ഈ കൂട്ടത്തിലുണ്ട്. യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ അധികവും പ്രയാഗയെ വിമർശിക്കുന്ന കമന്റുകളാണ്. കൂടാതെ ധർമജനെ ഇടയ്ക്ക് ഷോയിലേയ്ക്ക് കൊണ്ട് വരണമെന്നും ആരാധകർ പറയുന്നു.
ബിഗ്ബോസ് താരം ഡോക്ടർ രജിത് കുമാറും സ്റ്റാർ മാജിക്കിൽ പങ്കെടുക്കുന്നുണ്ട്., രജിത്ത് കുമാറിനെ പിന്തുണച്ചും വിമർശിച്ചും കമൻറുകൾ വരുന്നുണ്ട്. കഴിഞ്ഞ ദിവസം പുഞ്ഞാർ എംഎൽഎ പിസി ജോർജ്ജായിരുന്നു അതിഥിയായി എത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച എപ്പിസോഡായിരുന്നു അത്. രസകരമായ എപ്പിസോഡുകളിൽ ഒന്നായിരുന്നു .മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ,മോഹൻ ലാൽ, പിണറായി വിജയൻ, ഉമ്മൻ ചാണ്ടി, വിജയ് തുടങ്ങിയ വരെ അനുകരിച്ച് കാണിച്ചിരുന്നു.


Click it and Unblock the Notifications