വീണ നായർക്ക് സ്നേഹത്തോടെ പണി കൊടുത്ത് നടി അശ്വതി, ഇത് എന്നോട് വേണ്ടിയിരുന്നില്ലെന്ന് താരം
മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് അശ്വതിയും വീണ നായരും .സ്വന്തം പേരിനേക്കാൾ അശ്വതി പ്രേക്ഷകർക്കിടയിൽ സുപരിചിത കുങ്കുപ്പൂവിലെ അമല മറ്റൊരു പരമ്പയിലെ അൽഫോൺസാമ്മ എന്നീ പേരുകളിലൂടെയാണ്. താരത്തിന് മികച്ച പ്രേക്ഷക ശ്രദ്ധ നേടി കൊടുത്ത പരമ്പരകളായിരുന്നു ഇത്. രണ്ട് വ്യത്യസ്ത തരത്തിലുളള കഥാപാത്രങ്ങളെയാണ് അശ്വതി അവതരിപ്പിച്ചത്. പരമ്പകൾ അവസാനിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്.
മിനി സ്ക്രീൻ ബിഗ്സിക്രീൻ പ്രേക്ഷകരുടെ മറ്റൊരു പ്രിയപ്പെട്ട താരമാണ് വീണ നായർ. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തിയതിന് ശേഷം താരം പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധേയയായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് വീണ. തന്റെ ചെറിയ സന്തോഷങ്ങളും മനോഹരമായ ഓർമകളും സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അശ്വതി വീണയ്ക്ക് നൽകിയ ഉഗ്രൻ പണിയാണ്. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളുമാണ്. അശ്വതിയുടെ ചലഞ്ച് വീണ ഏറ്റെടുത്തിട്ടുമുണ്ട്.

വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയാണ് ആശ്വതി. ഇപ്പോൾ കുടുംബത്തോടൊപ്പം ദുബായിലാണ് താരം. അഭിനയത്തിന് ഇടവേള നൽകിയെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ പഴയ സീരിയൽ ഓർമകളും കുടുംബ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത ഒരു ചലഞ്ചുമായി എത്തിയിരിക്കുകയാണ് അശ്വതി. ചലഞ്ച് ചെയ്തിരിക്കുന്നത് നടിയുടെ ഏറ്റവും അടുത്ത സുഹൃത്തും പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയുമായ വീണയെ ആണ്. ഈ ചലഞ്ചിലൂടെ ഉഗ്രൻ പണിയാണ് താരം വീണക്കായി നൽകിയിരിക്കുന്നത്.

സോഷ്യൽ മീഡിയ പേജിലൂടെയാണ് അശ്വതി വീണയെ ചലഞ്ച് ചെയ്തിരിക്കുന്നത്. വണ്ണം കുറയ്ക്കുക എന്നതാണ് താരത്തിന്റെ ചലഞ്ച്. കഴിഞ്ഞ 9 മാസത്തിലെ എന്റെ ചേഞ്ച് ആണിത്.. ഭൂലോക മടിച്ചി ആയ എനിക്ക് പറ്റുമെങ്കിൽ തീർച്ചയായും നിങ്ങൾക്കും അതു സാധിക്കും...അപ്പോൾ ഞാൻ ഇവിടെ ഒരു ചലഞ്ച് ആരംഭിക്കുവാണ്..എന്റെ പ്രിയ സുഹൃത്തും നിങ്ങൾക്കു ഏവർക്കും ഇഷ്ട്ടമുള്ള സ്വന്തം വീണ നായറിനെ ഞാൻ ചലഞ്ച് ചെയ്യുന്നു. എന്റെ ചലഞ്ച് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു ചക്കരെ... അശ്വതി തനന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. കൂടാതെ ശരീര ഭാരം കുറച്ച ചിത്രവും പഴയ ചിത്രവും താര പങ്കുവെച്ചിട്ടുണ്ട്. മികച്ച പ്രേക്ഷക അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
Recommended Video

അശ്വതിയുടെ ചലഞ്ച് ഏറ്റെടുത്ത് വീണ നായർ രംഗത്ത് എത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരം മറുപടി നൽകിയിരിക്കുന്നത്. എടീ അച്ചു......ഇത് എന്നോട് വേണ്ടിയിരുന്നില്ല..... എന്നാലും ഞാൻ ഏറ്റെടുക്കുന്നു..പബ്ലിക് ആയി വെല്ലുവിളിച്ചതല്ലേ... . മാക്സിമം ചെയ്യും. ഭഗവാനെ മിന്നിച്ചേക്കണേ @aswathy_actress ... #challengeaccepted- വീണ കുറിച്ചു. വീണയ്ക്ക് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. ചലഞ്ച് ധൈര്യമായി ഏറ്റെടുക്കണമെന്നാണ് പ്രേക്ഷകരിൽ ഭൂരിഭാഗം പേരും പറയുന്നത്. ശ്രമിച്ചാൽ നടക്കുമെന്നും പ്രേക്ഷകർ പറയുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ നിന്ന് വീണയ്ക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

കുറച്ചു നാളുകൾക്ക് മുൻപ് അശ്വതിക്കൊപ്പമുളള ഒരു ചിത്രം വീണ പങ്കുവെച്ചിരുന്നു. ഒരു ഓണക്കാലത്തെ ചിത്രമായിരുന്നു അത്. പൂക്കളത്തിന് മുന്നിൽ നിന്നുള്ള ചിത്രമായിരുന്നു വീണ പങ്കുവെച്ചത്. നോക്കിയേ ഒരുത്തീടെ നിപ്പ്. അവൾക്കങ്ങ് പിടിച്ചിട്ടില്ല.. അച്ചുമ്മ.. ലവ് യു. കഴിഞ്ഞ വർഷത്തെ ഓണാഘോഷം എന്ന് കുറിച്ച് കൊണ്ടായിരുന്നു വീണ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. അതിന് ലവ് യു എന്ന് മറുപടി നൽകി അശ്വതിയും രംഗത്തെത്തിയിരുന്നു. എല്ലാവരുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് വീണ നായർ.


Click it and Unblock the Notifications