For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രസവശേഷം തനിക്ക് വന്ന മാറ്റങ്ങളെ കുറിച്ച് ഡിംപിൾ റോസ് , 15 ദിവസം കൊണ്ട് ആകെ മാറിപ്പോയി....

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഡിംപിൾ റോസ്. ബാലതാരമായിട്ടാണ് നടി മിനിസ്ക്രീനിൽ എത്തുന്നത്. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ് താരം. മിനിസ്ക്രീനിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് നടി. തന്റേയും കുടുംബത്തിന്റേയും ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും നടി യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുമുണ്ട്.

  നിഖിൽ മാറിയത് അംഗീകരിക്കാൻ കഴിഞ്ഞില്ല, അമ്പാടി-അലീന റിയൽ ലൈഫ് കോമ്പോയെ കുറിച്ച് ശ്രീതു

  ചെറിയ ഇടവേളയ്ക്ക് ശേഷം നടി വീണ്ടും യൂട്യൂബിൽ സജീവമായിട്ടുണ്ട്. ഗർഭിണിയായിരുന്ന സമയത്താണ് ഡിംപിൾ സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുക്കുന്നത്. ഡെലിവറിയ്ക്ക് ശേഷം വീണ്ടും സജീവമായിരിക്കുകയാണ്. കുഞ്ഞിനെ കുറിച്ചും പ്രസവകാലത്തെ പ്രശ്നങ്ങളെ കുറിച്ചുമൊക്കെ വീഡിയോയിൽ പറഞ്ഞിരുന്നു. ഡിംപലിന്റെ വാക്കുകൾ വൈറലായിരുന്നു.

  ഇവർ ആരെങ്കിലും തിരിച്ചുവന്നില്ലെങ്കിൽ നിനക്കാണ് കുഴപ്പം, മുകേഷിന് മോഹൻലാൽ കൊടുത്ത എട്ടിന്റെ പണി

  ഇപ്പോഴിത നടിയുടെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ശരീരഭാരം കുറച്ചതിനെപ്പറ്റിയാണ് പറയുന്നത്. ഭക്ഷണം കഴിച്ച് കൊണ്ടാണ് ഡിംപിൾ ശരീരഭാരം കുറച്ചിരിക്കുന്നത്. 15 ദിവസത്തെ പ്രോഗ്രാമാണ്. ഒരാഴ്ച കൊണ്ട് 2 കിലോ ഭാരമാണ് കുറഞ്ഞിരിക്കുന്നത്. 15 ദിവസം കൊണ്ട് നല്ല മാറ്റമാണ് ഉണ്ടായിരിക്കുന്നത്. രാവിലെ മുതൽ രാത്രി കിടക്കുന്നത് വരെയുള്ള ഭക്ഷണരീതിയും വർക്കൗട്ടുമെല്ലാം ഡിംപിൾ വീഡിയോയിൽ കാണിക്കുന്നുണ്ട്. ഇതാദ്യമായിട്ടാണ് ഒരു ട്രെയിനറുടെ കീഴിൽ ഡയറ്റ് ചെയ്യുന്നതെന്ന് പറഞ്ഞ് കൊണ്ടാണ് വീഡിയോ ആരംഭിച്ചിരിക്കുന്നത്.

  ഭക്ഷണം കഴിച്ച് കൊണ്ട് ശരീരഭാരം കുറയ്ക്കാമെന്നുളള രീതിയാണ് തന്നെ ഈ പ്രോഗ്രാമിലേയ്ക്ക് ആകർഷിച്ചതെന്നാണ് താരം പറയുന്നത്. ആളുകളുടെ രീതിയും ഭക്ഷണ ശൈലിയും നോക്കിയിട്ടാണ് ഡയറ്റ് ചർട്ട് സെറ്റ് ചെയ്യുന്നത്. ഭക്ഷണരീതിയെ കുറിച്ച് നടി പറഞ്ഞത് ഇങ്ങനെ....''രാവിലെ വെറും വയറ്റിൽ ഉണക്കമുന്തിരി ഇട്ട വെള്ളത്തിൽ നിന്നാണ് അന്നത്തെ ഭക്ഷണം തുടങ്ങുന്നത്. ശേഷം രണ്ട ഗ്ലാസ് ചൂട് വെള്ളം കുടിക്കുക.,
  . മുന്തിരി ഇട്ട വെളളം കുടിച്ചതിന് ശേഷം 15 മിനിറ്റ് കഴിയുമ്പോഴാണ് അടുത്ത ഭക്ഷണം കഴിക്കാനുള്ളത്. ഒരു റോബസ്റ്റ പഴം ആണ് അടുത്തത്. അത് കഴിഞ്ഞ് വർക്കൗട്ട് ചെയ്യണം. ട്രെയിനർ നേരിട്ട് വീഡിയോ കോളിലൂടെ വർക്കൗട്ടിനെ കുറിച്ച് പറഞ്ഞു തരും''. ട്രെയിനറുമായി സംസാരിക്കുന്നത് വീഡിയോയിൽ കാണാം.

  ''ഗോതമ്പോ റാഗിയോ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. നടി മൂന്ന് നേരവും ഗോതമ്പ് ഭക്ഷണമായിരുന്നു തിരഞ്ഞെടുത്തത്. പിന്നീട് പ്രഭാതഭക്ഷണത്തിന് ശേഷം ആപ്പിൾ, ഒറഞ്ച്, അണ്ടിപ്പരിപ്പ് എന്നിങ്ങനെയുള്ള എന്തെങ്കിലും ലഘുഭക്ഷണം കഴിക്കാം . ഓറഞ്ചായിരുന്നു ഡിംപൾ കഴിച്ചത്. ഉച്ചയ്ക്കും ചപ്പാത്തിയായിരുന്നു കഴിച്ചത്. ചപ്പാത്തിക്കൊപ്പം ചിക്കൻ മീൻ എന്നിവ ഉപയോഗിക്കാം, മൂന്ന് പീസ് ചിക്ക വരെ കഴിക്കാം. ഒപ്പം പച്ചക്കറി കൊണ്ടുള്ള സാലഡും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം''.

  Avarthana shares new video of Nandagopal Marar, Video goes viral

  ഉച്ച ഭക്ഷണത്തിന് ശേഷം വൈകുന്നേരം എന്തെങ്കിലും ലഘു ഭക്ഷണം കഴിക്കാം. ആപ്പിൾ ആയിരുന്നു നടി കഴിച്ചത്. അത് കഴിഞ്ഞ് 4 മണിയാകുമ്പോൾ നടത്തം. കഴിക്കുന്ന ഭക്ഷണത്തിന്റെ ചിത്രം ട്രെയിനർമാർക്ക് അയച്ചു കൊടുക്കണം രാത്രിയിലും ഗോതമ്പ് ഭക്ഷണമായിരുന്നു നടി കഴിച്ചത്. ഉച്ചയ്ക്ക് ചിക്കൻ കഴിച്ചത് കൊണ്ട് തന്നെ രാത്രിയിൽ വെജ് കറിയായിരുന്നു എടുത്തത്, ചിക്കൻ , മീൻ,മുട്ട തുടങ്ങിയ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. എന്നാൽ വറുത്ത ചിക്കനും മീനും ഉപയോഗിക്കാൻ പാടില്ല. രാത്രി ഒരു ഹെൽത്ത് ഡ്രിങ്കോട് കൂടിയാണ് അന്നത്ത ഭക്ഷണം അവസാനിപ്പിക്കുന്നത്. ഭക്ഷണം കഴിക്കാൻ കൃത്യമായ ഇടവേളകളുണ്ട്. കിടക്കുന്നതിനും ഒരു മണിക്കൂർ മുമ്പാണ് പാൽ കുടിക്കേണ്ടത്. അര കപ്പ് പാൽ അര കപ്പ് വെള്ളം ഒരു തുള്ള് മഞ്ഞപ്പൊടി ചുക്ക് പൊടി ക്യാഷൂ പൗഡർ എന്നിവ ചേർത്തുള്ള പാനീയമാണ്. . ഫിറ്റ്നസിൽ ഉറക്കവും പ്രധാനമാണെന്നും ഡിംപൾ പറയുന്നു, നടിയുടെ വീഡിയോ പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. മറ്റുളളവർക്ക് ഉപയോഗനമുള്ള വീഡിയോ എന്നാണ് ആരാധകർ പറയുന്നത്.

  Read more about: dimple rose
  English summary
  Fat To Fit, Dimple Rose Opens Up Her Weight Loss Journey From 78kg To 73Kg
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X