»   » 'ബാഹുബലി' ഉടന്‍ നിങ്ങളുടെ വീട്ടിലേക്കെത്തുന്നു..

'ബാഹുബലി' ഉടന്‍ നിങ്ങളുടെ വീട്ടിലേക്കെത്തുന്നു..

Posted By:
Subscribe to Filmibeat Malayalam

ബോക്‌സോഫീസ് ചരിത്ര വിജയം ബാഹുബലി നിങ്ങളുടെ വീട്ടിലേക്കും ഉടന്‍ എത്തും. വീട്ടിലിരുന്നും ഇനി ബാഹുബലി കാണാമെന്നാണ് പറഞ്ഞു വരുന്നത്. മഴവില്‍ മനോരമ ചാനല്‍ ആണ് ഈ സൗകര്യം നിങ്ങള്‍ക്ക് ഒരുക്കുന്നത്. അതും തിയറ്ററില്‍ കാണുന്ന അതേ പ്രതീതിയോടെ നിങ്ങള്‍ക്ക് ടെലിവിഷനില്‍ നിന്നും ബാഹുബലി കാണാമെന്നതാണ് പ്രത്യേകത.

എച്ച്.ഡി ക്വാളിറ്റിയിലാണ് ബാഹുബലി മഴവില്‍ മനോരമ പ്രദര്‍ശിപ്പിക്കുക. വന്‍ തുക മുടക്കിയാണ് മഴവില്‍ മനോരമ ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രം വാങ്ങിയിരിക്കുന്നത്. ഹൈ ഡെഫനിഷന്‍ ക്വാളിറ്റിയിലാകും സംപ്രേക്ഷണം. ബഹുഭാഷ ചിത്രമായതു കൊണ്ട് മറ്റു ടെലിവിഷന്‍ ചാനലും ബാഹുബലിയെ ഏറ്റെടുത്തിട്ടുണ്ട്.

baahubali

തെലുങ്കില്‍ 'മാ' ടിവിയാണ് ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍, തമിഴ് പ്രേക്ഷകര്‍ക്ക് ഏതു ചാനല്‍ വഴി ചിത്രം കാണാന്‍ കഴിയും എന്നതില്‍ തീരുമാനമായിട്ടില്ല. തമിഴ് ചലച്ചിത്രങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്ന സൂര്യ ടിവിയും, വിജയ് ടിവിയും, സീ ടീവിയും ബാഹുബലി സ്വന്തമാക്കാന്‍ മത്സരരംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്..

ടെലിവിഷന്‍ രംഗത്ത് എല്ലാം കൊണ്ട് മുന്‍നിരയില്‍ ഓടി കൊണ്ടിരിക്കുന്ന മഴവില്‍ മനോരമ വ്യത്യസ്ത പരിപാടികളാണ് കുടുംബ പ്രേക്ഷകര്‍ക്ക് ദിനംപ്രതി ഒരുക്കുന്നത്. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത അഭ്യാസ പ്രകടനങ്ങളുമായി ഉഗ്രം ഉജ്ജ്വലം സീസണ്‍ ടു എന്ന റിയാലിറ്റി ഷോയും എത്തിയിരിക്കുകയാണ്.

English summary
The movie baahybali will be brought in Kerala by mazhavil manorama channel, that too in hd quality.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam