അമ്പിളി ദേവിയുമായി വേര്‍പിരിഞ്ഞോ? രണ്ടാം വിവാഹവും തകര്‍ന്നെന്ന് പറഞ്ഞവരോടുള്ള മറുപടി പറഞ്ഞ് ആദിത്യന്‍ ജയന്‍

അമ്പിളി ദേവിയും ആദിത്യന്‍ ജയനും തമ്മിലുള്ള വിവാഹം ആഘോഷിച്ചത് പോലെ ഇരുവരും വേര്‍പിരിഞ്ഞെന്ന വാര്‍ത്തയും ആഘോഷമാവുകയാണ്. ആരാധകരെ ഞെട്ടിച്ച് കൊണ്ടാണ് അമ്പിളിയും ജയനും 2019 ല്‍ വിവാഹിതരാവുന്നത്. അന്ന് മുതല്‍ ഇരുവരുടെയും ദാമ്പത്യ ജീവിതത്തെ കുറിച്ചും കുടുംബങ്ങളെ കുറിച്ചുമൊക്കെ നിരവധി ആരോപണങ്ങളും വിമര്‍ശനങ്ങളുമൊക്കെ വന്നിരുന്നു.

ഗ്ലാമറസ് ഫോട്ടോഷൂട്ടിൽ തിളങ്ങി മാളവിക മോഹനൻ, ചിത്രങ്ങൾ കാണാം

എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും അതിജീവിച്ച് സന്തുഷ്ടമായൊരു കുടുംബ ജീവിതം നയിക്കുകയാണ് ഇരുവരും. ഇതിനിടെ അമ്പിളി ദേവി സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചൊരു വീഡിയോ കണ്ടതോടെ താരങ്ങള്‍ വേര്‍പിരിഞ്ഞോ എന്ന സംശയത്തിനും വഴിയൊരുക്കി. ഒടുവില്‍ വിവാഹമാചോന വാര്‍ത്തകളോട് പ്രതികരിച്ച് ആദിത്യന്‍ ജയന്‍ തന്നെ എത്തിയിരിക്കുകയാണ്.

അമ്പിളി ദേവിയുമായുള്ള വിവാഹമോചനത്തെ കുറിച്ച് താരം

ഒന്നുമില്ല ഇതിനൊന്നും മറുപടിയുമില്ല. ഇപ്പോഴും അമ്പിളി എന്റെ ഭാര്യയാണ്. കൂടുതല്‍ എന്ത് പറയണം. ഞാന്‍ ഇത്തരത്തില്‍ പണ്ട് മുതലേ പഴി കേള്‍ക്കുന്ന ആളായതിനാല്‍ വലിയ ഫീല്‍ ഒന്നും ഇല്ല. എനിക്ക് ഇതൊന്നും ശ്രദ്ധിക്കാനുള്ള സമയമില്ലെന്നതാണ് പ്രധാനം. കുറേ കാലമായി നൂറ് കൂട്ടം പ്രശ്‌നങ്ങളിലും കടത്തിലുമാണ് ഞാന്‍. കുറച്ച് കാലമേ ആയിട്ടുള്ളു പുതിയ വര്‍ക്കുകള്‍ വന്ന് തുടങ്ങിയിട്ട്.

  അമ്പിളി ദേവിയുമായുള്ള വിവാഹമോചനത്തെ കുറിച്ച് താരം

ജോലി ചെയ്ത് എന്റെ കടങ്ങള്‍ വീട്ടണം. എന്തെങ്കിലും സേവ് ചെയ്യണം എന്നൊക്കെയാണ് ലക്ഷ്യം. ഒരുപാട് ബുദ്ധിമുട്ടിലാണ് ജീവിതം പോയി കൊണ്ടിരിക്കുന്നത്. അതിനിടെ ഇത്തരം അനാവശ്യമായ കാര്യങ്ങളില്‍ ഇടപെടുന്നില്ല. സംസാരിക്കാനും താല്‍പര്യമില്ല. ഞാനിതിനെയൊന്നും ഭയക്കുന്ന ആളുമല്ല. ഞാന്‍ ജീവിക്കാന്‍ കഷ്ടപ്പെടുകയാണ്. ഒരായിരം കടങ്ങളുണ്ട്. അതൊക്കെ പരിഹരിക്കുകയാണ് പ്രധാനം. ബാക്കിയൊക്കെ പിന്നെ എന്നുമാണ് വനിത ഓണ്‍ലൈന് നല്‍കിയ പ്രതികരണത്തിലൂടെ ആദിത്യന്‍ ജയന്‍ പറയുന്നത്.

 അമ്പിളി ദേവിയുമായുള്ള വിവാഹമോചനത്തെ കുറിച്ച് താരം

അമ്പിളി ദേവിയുമായുള്ള വിവാഹശേഷം നിരവധി സീരിയലുകളിലാണ് ജയന്‍ അഭിനയിക്കുന്നത്. അഭിനയത്തിന്റെ തിരക്കുകളിലാണെന്ന് പലപ്പോഴും പറഞ്ഞിരുന്നു. ഇത്തവണത്തെ വിഷു ആഘോഷത്തിന്റെ ചിത്രങ്ങളില്‍ ജയനെ കാണാത്തത് കൊണ്ട് ആരാധകരും അന്വേഷിച്ചിരുന്നു. ഇതിനിടയിലാണ് 'ജീവിതം' എന്ന് ക്യാപ്ഷന്‍ കൊടുത്ത് ഒരു പാട്ട് വീഡിയോ അമ്പിളി ദേവി ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. മമ്മൂട്ടി നായകനായ മഴയത്തും മുന്‍പേ എന്ന സിനിമയിലെ 'കഥയറിയാതെ സൂര്യന്‍ സ്വര്‍ണ താമരയെ കൈവെടിഞ്ഞോ' എന്ന് തുടങ്ങുന്ന പാട്ടിന്റെ ഒരു ഭാഗമാണ് അതിലുള്ളത്.

Recommended Video

കുട്ടി ആരാധികയോട് കുശലാന്വേഷണം നടത്തി | Mammootty | Filmibeat Malayalam
അമ്പിളി ദേവിയുമായുള്ള വിവാഹമോചനത്തെ കുറിച്ച് താരം

പാട്ടിന്റെ വരികളിലുള്ളത് തന്റെ ജീവിതത്തെ കുറിച്ച് അമ്പിളി പറയാതെ പറഞ്ഞതാണെന്ന തരത്തില്‍ ആരോപണം ഉയര്‍ന്ന് വന്നു. പിന്നാലെ ആദിത്യന്‍ ജയനുമായി നടി വേര്‍പിരിഞ്ഞെന്ന തരത്തിലായി വാര്‍ത്തകള്‍. കുടുംബ ജീവിതത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോന്ന് പലരും ചോദിച്ചെങ്കിലും നടി മറുപടി കൊടുത്തിരുന്നില്ല. ഇടയ്ക്ക് മക്കളുടെ ഫോട്ടോ പ്രൊഫൈല്‍ പിക്ചറാക്കി മാറ്റുകയും ചെയ്തു. ഒടുവില്‍ ഉയര്‍ന്ന് വന്ന വാര്‍ത്തകള്‍ക്കെല്ലമുള്ള മറുപടിയാണ് താരം നല്‍കിയിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X