For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എയ്ഞ്ചൽ പറയാറുള്ള 'ജെ' ഇതാണ്, കാമുകനെ പരിചയപ്പെടുത്തി ബി​ഗ് ബോസ് താരം, ഇയാൾ വിവാഹിതനല്ലേയെന്ന് ആരാധകർ!

  |

  പലർക്കും ഒരു പുതുവഴി തുറന്ന് കൊടുത്ത ഷോയാണ് ബി​ഗ് ബോസ്. ഇതുവരെ മലയാളത്തിൽ ബി​ഗ് ബോസിന്റെ നാല് സീസണുകളാണ് കഴിഞ്ഞത്. ഓരോ സീസൺ കഴിയുമ്പോഴും ബി​ഗ് ബോസ് മലയാളത്തിന് പ്രേക്ഷകർ കൂടുകയാണ്.

  ഒരു സിനിമയിൽ അഭിനയിതച്ചാൽ ലഭിക്കുന്നതിനേക്കാൾ പോപ്പുലാരിറ്റിയും പ്രേക്ഷക പിന്തുണയും അവസരങ്ങളുമാണ് ബി​ഗ് ബോസിൽ പങ്കെടുക്കുന്ന ഏതൊരു മത്സരാർഥിക്കും ലഭിക്കുന്നത്.

  Also Read: മോശം സമയം!, എന്റെ കുഞ്ഞു സാഷ ഇപ്പോഴും ആശുപത്രിയിലാണ്, പ്രാർത്ഥിക്കണം; കുറിപ്പുമായി രംഭ

  അത്തരത്തിൽ മൂന്നാം സീസണിൽ മത്സരാർഥിയായി വന്ന് ശ്രദ്ധ നേടിയ താരമാണ് മോഡൽ‌ എയ്ഞ്ചൽ തോമസ്. ബിഗ് ബോസിലെത്തിയപ്പോഴാണ് എയ്ഞ്ചല്‍ തോമസിനെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു ബി​ഗ് ബോസ് സീസൺ ത്രീയിൽ മത്സരാർഥിയായി എയ്ഞ്ചൽ എത്തിയത്.

  ടിമി സൂസന്‍ തോമസെന്നാണ് എയ്ഞ്ചലിന്റെ യഥാര്‍ത്ഥ പേര്. പള്ളിയിലെ പേരാണ് എയ്ഞ്ചല്‍. ആറ് വര്‍ഷമായി മോഡലിങ് രംഗത്തും സജീവമാണ് താരം.

  Also Read: വീട്ടിൽത്തന്നെ ഒരു താമര ഇല്ലേയെന്ന് ലാൽ ജോസ്; നീലത്താമരയിൽ കീർത്തി അഭിനയിക്കാത്തതിനെക്കുറിച്ച് മേനക

  ബി​ഗ് ബോസിൽ പക്ഷെ അധികകാലം തുടരാൻ എയ്ഞ്ചലിന് സാധിച്ചിരുന്നില്ല. വന്ന് കുറച്ച് ദിവസങ്ങൾ പിന്നിട്ടപ്പോഴേക്കും വോട്ടിങ് കുറവ് ലഭിച്ചതിന്റെ പേരിൽ എയ്ഞ്ചൽ പുറത്തായി. ലവ് സ്ട്രാറ്റർജി ഇറക്കി കളിക്കാനാണ് എയ്ഞ്ചൽ ശ്രമിച്ചത്.

  അതിന്റെ ഭാ​ഗമായി സഹമത്സരാർഥി അഡോണിയോട് എയ്ഞ്ചൽ പ്രണയം പറഞ്ഞതിന്റെ വീഡിയോകളും ആ സമയത്ത് സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ബി​ഗ് ബോസിൽ വന്ന ശേഷം പലപ്പോഴായി എയ്ഞ്ചൽ മിസ്റ്റർ ജെ എന്ന് വീട്ടിലെ സഹമത്സരാർഥികളോട് പറയാറുണ്ടായിരുന്നു.

  Also Read: എന്നെ പോലെ ആകണ്ടെന്ന് ഒരു നടി മുഖത്ത് നോക്കി പറഞ്ഞു; ദുല്‍ഖറിന്റെ അമ്മയായതോടെ സ്ഥിരം അമ്മ!

  പക്ഷെ ഹൗസിലുള്ളവരും ആരാധകരുമെല്ലാം ആരാണ് ജെ എന്ന് പലകുറി ചോദിച്ചുവെങ്കിലും എയ്ഞ്ചൽ‌ ആളുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല. ഇപ്പോഴിതാ തന്റെ ജെയെ പരിചയപ്പെടുത്തി എത്തിയിരിക്കുകയാണ് എയ്ഞ്ചൽ തോമസ്.

  സോഷ്യൽമീഡിയ വഴിയാണ് ആരാണ് ജെയെന്ന് ആരാധകരോട് എയ്ഞ്ചൽ വെളിപ്പെടുത്തിയത്. എന്റെ ബൂ ബൂ എന്ന ക്യാപ്ഷ്യനോടെയാണ് എയ്ഞ്ചൽ ജെ എന്ന് വിളിക്കുന്ന ജിതിനെ ടാഗ് ചെയ്തുകൊണ്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. എയ്ഞ്ചൽ ജിത്തുച്ചൻ എന്ന് സ്നേഹത്തോടെ വിളിക്കുന്ന ജെ ഒരു ഡിജെ കൂടിയാണ്.

  മിസ്റ്റർ ജെ ആന്റ് മിസിസ് ജെ എന്ന ക്യാപ്‌ഷനിൽ ഇവർ നിരവധി റീൽസുകളും പങ്കിട്ടിട്ടുണ്ട്. നിരവധി ആരാധകരാണ് ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് എത്തുന്നത്. തന്റെ ജെയ്ക്കൊപ്പമുള്ള നിരവധി ചിത്രങ്ങൾ എയ്ഞ്ചൽ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

  ബൂ ബൂ, കപ്പിൾ ​ഗോൾസ്, ലവ് യൂ, മൈ ഹാപ്പി പ്ലെയ്സ്, കപ്പിൾ ​ഗോൾസ് എന്നീ ഹാഷ് ടാ​ഗുകൾക്കൊപ്പമാണ് എയ്ഞ്ചൽ കാമുകനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഇതോടെയാണ് എയ്ഞ്ചൽ മുമ്പ് പറഞ്ഞ് നടന്നിരുന്ന ജെ ഇതാണെന്ന് ആരാധകരും ഉറപ്പിച്ചത്.

  മിസിസ് ജെ 1995 എന്ന പേരിലാണ് എയ്ഞ്ചൽ തോമസ് ഇൻസ്റ്റയിൽ തിളങ്ങുന്നത്. കാമുകനെ വെളിപ്പെടുത്തിയുള്ള എയ്ഞ്ചൽ നിരവധി ചിത്രങ്ങൾ പുറത്ത് വിട്ടതോടെ ആരാധകരും കമന്റുമായി എത്തി. 'അന്ന് ഏഞ്ചൽ പറഞ്ഞ ജെ ഇതാരുന്നല്ലേ? പുള്ളി മാരീഡ് അല്ലേ?' എന്നുള്ള സംശയങ്ങളും ചില ആളുകൾ പങ്കിടുന്നുണ്ട്.

  കാരണം മുമ്പൊരിക്കൽ സോഷ്യൽ മീഡിയയിലുള്ള ബിഗ് ബോസ് ഗ്രൂപുകളിൽ എയ്ഞ്ചലിന്റെ ജെയെ ചുറ്റിപറ്റി നിരവധി ചർച്ചകൾ നടന്നപ്പോൾ അന്ന് കക്ഷി മാരീഡ് ആണെന്നുള്ള തരത്തിൽ കമന്റുകളും വന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെയും സ്ഥിരീകരണം ഇല്ല.

  ബിഗ് ബോസ് വീടിനുള്ളിൽ എത്തിയ എയ്‍ഞ്ചൽ കുറച്ച് നാളുകൾ മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളുവെങ്കിലും തനിക്കുണ്ടായ പ്രണയ പരാജയത്തെക്കുറിച്ചും ജീവിതത്തിൽ നേരിട്ട പ്രതിസന്ധിഘട്ടങ്ങളെക്കുറിച്ചും എല്ലാം വെളിപ്പെടുത്തിയിരുന്നു.

  മണിക്കുട്ടനോട് ഒരു ക്രഷ് ഉണ്ടെന്ന് മോഹൻലാലിനോട് വെളിപ്പെടുത്തിയ ശേഷമാണ് ബിഗ് ബോസ് വീട്ടിലേക്ക് എയ്ഞ്ചൽ വന്നത്. എന്നാൽ വീട്ടിൽ വന്നപ്പോൾ കാര്യങ്ങൾ മാറി അഡോണിയുമായി എയ്ഞ്ചൽ സൗഹൃദത്തിലായി.

  Read more about: bigg boss
  English summary
  Finally Bigg Boss Malayalam Fame Angel Thomas Revealed Her Boyfriend Name And Photos-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X