'അമ്മ അവന്റെ കാൽ തൊട്ട് വണങ്ങണോ?' പ്രതികരിച്ച് ദിയ അശ്വിൻ മിണ്ടുന്നില്ല, സ്വന്തം വീടാണ് നല്ലതെന്ന് നെറ്റിസൺസ്

By Desk

മരുമകൻ അശ്വിൻ ​ഗണേശിനോട് മ​ര്യാദയില്ലാതെ പെരുമാറി എന്ന ആരോപണത്തിൽ യൂട്യൂബർ സിന്ധു കൃഷ്ണയ്ക്ക് വ്യാപക വിമർശനം. ചിക്കൻ കറിയിലെ കോഴിക്കാൽ തികയാതെ വന്നപ്പോൾ മൂത്ത കുട്ടിക്ക് കാൽ വേണ്ടെന്ന് സിന്ധു അശ്വിനെ ഉദ്ദേശിച്ച് പറഞ്ഞു. അശ്വിൻ കഴിക്കാനിരിക്കുമ്പോൾ കറി വിളമ്പി കൊടുക്കാതെ സിന്ധു ആദ്യം കഴിക്കുകയും ചെയ്തു. ഇതാണ് വിമർശനത്തിന് കാരണമായത്. കമന്റുകൾ രൂക്ഷമായതോടെ ദിയ കൃഷ്ണ പ്രതികരിച്ചു.

ഇത്രയും വെറുപ്പുളവാക്കുന്ന കമന്റുകൾ. എന്റെ അമ്മ അവനെ (അശ്വിൻ) സ്വന്തം മകനെ പോലെയാണ് കാണുന്നത്. അത് കൊണ്ട് നമ്മളോട് സംസാരിക്കുന്നത് പോലെ സംസാരിക്കാനുള്ള സ്വാതന്ത്ര്യം അമ്മയെടുക്കുന്നു. എന്റെ ചേച്ചി അഹാനയ്ക്ക് അശ്വിനേക്കാൾ രണ്ട് വയസ് കൂടുതലാണ്. എന്റെ ഭർത്താവായത് കൊണ്ട് അശ്വിനെ കാണുമ്പോഴെല്ലാം എന്റെ അമ്മ എഴുന്നേറ്റ് നിന്ന് കാൽ തൊട്ട് വണങ്ങമെന്നില്ല. കാരണം എന്റെ അമ്മ എന്നെ കാണുമ്പോൾ അങ്ങനെ ചെയ്യുന്നില്ല. ഇത്തരം വില കുറഞ്ഞ പ്രസ്താവനകൾ നടത്തുന്നതിന് മുമ്പ് ചിന്തിക്കുക. ഇത് സാഡിസമാണെന്നും ദിയ വിമർശിച്ചു.

Diya Krishna
Photo Credit: Instagram / Diya Krishna

എന്നാൽ അതുകൊണ്ടെന്നും വിമർശനം തീർന്നില്ല. ഒരു വ്യക്തിയെ ബഹുമാനിക്കണം എന്ന് പറയുന്നതിനർത്ഥം അവരുടെ കാലിൽ വീഴണം എന്നല്ലെന്ന് ദിയയോട് നെറ്റിസൺസ് പറയുന്നു. അശ്വിന്റെ വീട്ടിൽ വെച്ച് ഇങ്ങനെയാെരു അനുഭവമുണ്ടായാൽ ദിയക്ക് എങ്ങനെ തോന്നുമെന്നും ചോദ്യങ്ങളുണ്ട്. അശ്വിനെ സ്വന്തം വീട്ടിലേക്ക് വിടണമെന്നും അഭിപ്രായമുണ്ട്. മാസങ്ങൾക്ക് മുമ്പ് സിന്ധു കൃഷ്ണയ്ക്ക് നേരെ സമാന ആരോപണം വന്നപ്പോൾ അശ്വിൻ സിന്ധുവിനെ പിന്തുണച്ച് കമന്റിട്ടിരുന്നു. എന്നാൽ ഇത്തവണ അശ്വിനും മൗനത്തിലാണ്. ദിയയുടെ പ്രതികരണത്തിലും നെറ്റിസൺസ് വിമർശനം ഉന്നയിക്കുന്നുണ്ട്.

ഇതുപോലെ ഒക്കെ വ്ലോ​ഗ് എടുത്തു കാണിക്കുമ്പോൾ ആളുകൾ ചോദിക്കും. അതിനു നിങ്ങൾ തന്നെയല്ലേ അവസരം ഉണ്ടാക്കുന്നത്. എന്നിട്ട് പറയുന്നവർക്ക് മാത്രം കുറ്റം അത് മോശമല്ലേ. എന്നിട്ട് ആളുകൾ നെ​ഗറ്റീവ് പറയുന്നതാണെന്ന ഒരു കമ്മന്റും കൊള്ളാം. നിങ്ങളുടെ ഭർത്താവിനെ അമ്മ കാല് തൊട്ടു വണങ്ങണം എന്നൊന്നും ആരും പറഞ്ഞിട്ടില്ല. ഒരു വ്യക്തിയോട് കുറച്ചൂടെ അതും നിങ്ങളുടെ ഹസ്ബന്റ് ആയിക്കോട്ടെ ആരുമായിക്കോട്ടെ അവരോടു കുറച്ചൂടെ ബഹുമാനത്തോടെയും മാന്യമായിട്ടും പെരുമാറാൻ അറിഞ്ഞിരിക്കണം. പ്രത്യേകിച്ചു നിങ്ങളുടെ അമ്മ. അവർ ഒരു മുതിർന്ന സ്ത്രീ അല്ലെ. അത്രേ ഉദ്ദേശിച്ചുള്ളൂ എന്നാണ് മറുപടിയായി വന്ന കമന്റുകളിലൊന്ന്.

Diya Krishna   Sindhu Krishna
Photo Credit: Youtube / Ozy Talkies

വളരേ മോശമായി പോയി സിന്ധു. ഒരു ചിക്കൻ കറിയിൽ അല്ല പ്രയോരിറ്റി ഇരിക്കുന്നത് എന്നാലും. അശ്വിന്റെ സ്ഥാനത്ത് നിമിഷോ അർജുനോ ആയിരുന്നു എങ്കിൽ നിങ്ങൾ ഇങ്ങനെ ചെയ്യുമോ. അവരെ മുൻപിൽ ഇരുത്തി നിങ്ങൾ സ്വയം വിളിമ്പി കഴിക്കുമോ അതോ അവർക്കു സേർവ് ചെയ്തതിനു ശേഷം നിങ്ങൾ കഴിക്കുമോ. ആണുങ്ങൾക്ക് വിളമ്പി കൊടുത്തിട്ടേ പെണ്ണുങ്ങൾ കഴിക്കാവു എന്നൊന്നും ഇല്ല.

എന്നാലും പെണ്മക്കൾ ഭർത്താവിന്റെ വീട്ടിൽ നല്ല പരിഗണന കിട്ടണം എന്ന് അല്ലേ അച്ഛനമ്മമാർ ആഗ്രഹിക്കുന്നത് അതുപോലെ മകളുടെ ഭർത്താവിനും തിരിച്ചും ആ പരിഗണന കൊടുക്കണം. വീഡിയോയിൽ നിങ്ങൾ കാണിക്കുന്ന 20 അല്ലങ്കിൽ 30 മിനിറ്റിൽ കാണുന്നതല്ല നിങ്ങളുടെ എല്ലാരുടേം റിലേഷൻ എന്ന് അറിയാം. എന്നാലും ഇതൊക്കെ ശ്രദ്ധിക്കണം, എന്നാണ് മറ്റൊരു കമന്റ്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X