അന്ന് എല്ലാവരും എന്നെ ക്രൂശിച്ചു; സത്യത്തില്‍ അമ്പിളി പാവമാണ്, വിഷയത്തില്‍ പ്രതികരണവുമായി നടി ജീജ സുരേന്ദ്രന്‍

സീത സീരിയലില്‍ ഭാര്യയും ഭര്‍ത്താവുമായി ഒന്നിച്ച് അഭിനയിക്കുന്ന സമയത്താണ് നടി അമ്പിളി ദേവിയും ആദിത്യന്‍ ജയനും വിവാഹിതരാവുന്നത്. രഹസ്യമായി നടത്തിയ വിവാഹത്തിന്റെ ഫോട്ടോസ് പുറത്ത് വന്നതോടെയാണ് വിവാഹക്കാര്യം പരസ്യമാവുന്നത്. പിന്നാലെ പല അഭിമുഖങ്ങളിലൂടെയും വിവാഹത്തെ കുറിച്ച് താരദമ്പതിമാര്‍ മനസ് തുറന്നിരുന്നു.

മലയാളത്തിനും പ്രിയപ്പെട്ട ബോളിവുഡ് നടി, കിരൺ റാത്തോഡിൻ്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് വൈറലാവുന്നു

പിന്നീട് സന്തോഷത്തിന്റെ ദിനങ്ങള്‍ ഇരുവരും ഒന്നിച്ച് ആഘോഷമാക്കി. ഇതിനിടയില്‍ നടി ജീജ സുരേന്ദ്രന്‍ അമ്പിളിയെയും ആദിത്യനെയും കുറിച്ച് പറഞ്ഞ വെളിപ്പെടുത്തല്‍ വലിയ വിവാദമായിരുന്നു. ജീജ അന്ന് പറഞ്ഞതൊക്കെ സത്യമാണെന്ന് ആദിത്യനും ഇപ്പോള്‍ വെളിപ്പെടുത്തി. ഇതോടെ വീണ്ടും പ്രതികരണം അറിയിച്ച് ജീജ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

അമ്പിളി പാവമാണെന്ന് ജീജ സുരേന്ദ്രന്‍

ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് അമ്പിളിയും ആദിത്യനും ഒന്നിക്കുന്നത്. ഇവരുടെ വിവാഹശേഷം കൈരളി ടിവിയിലെ ജെബി ജംഗ്ഷനില്‍ പങ്കെടുക്കാനെത്തി. ഈ സമയം താരദമ്പതിമാര്‍ക്ക് ആശംസ നേര്‍ന്ന് കൊണ്ടാണ് നടി ജീജ സുരേന്ദ്രന്‍ എത്തിയത്. സ്‌നേഹതൂവല്‍ എന്ന സീരിയലില്‍ തന്റെ മക്കളായിട്ടാണ് ഇരുവരും അഭിനയിച്ചത്. ആ സമയത്ത് പ്രണയത്തിലായിരുന്നു എന്നത് താനടക്കമുള്ള എല്ലാവര്‍ക്കും അറിയാമെന്ന് ജീജ വെളിപ്പെടുത്തിയിരുന്നു. പിന്നീട് വേര്‍പിരിഞ്ഞ് രണ്ട് പേരും വേറെ കല്യാണവും കഴിച്ചു.

 അമ്പിളി പാവമാണെന്ന് ജീജ സുരേന്ദ്രന്‍

കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഇനി ഈ ബന്ധം ഉപേക്ഷിച്ച് മൂന്നാമതൊരു കല്യാണം കഴിക്കരുത് എന്നാണ് പരിപാടിയില്‍ കാണിച്ച വീഡിയോയില്‍ വ്യക്തമായി പറഞ്ഞിരുന്നു. എന്നാല്‍ അമ്പിളിയും ആദിത്യനും ജീജയുടെ വാക്കുകളെ പാടെ അവഗണിക്കുകയും അങ്ങനൊരു ബന്ധം ഉണ്ടായിരുന്നില്ലെന്ന് പല ആവര്‍ത്തി പറയുകയും ചെയ്തു. ചില അഭിമുഖങ്ങളില്‍ ജീജയ്‌ക്കെതിരെ ആദിത്യന്‍ രൂക്ഷവിമര്‍ശനം നടത്തിയതും ശ്രദ്ധേയമായിരുന്നു. എന്നാല്‍ ജീജ പറഞ്ഞതൊക്കെ സത്യമാണെന്ന് രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ആദിത്യന്‍ പറയുന്നു.

 അമ്പിളി പാവമാണെന്ന് ജീജ സുരേന്ദ്രന്‍

അമ്പിളിയുമായുള്ള ബന്ധം തകര്‍ന്നതിന് കാരണം പറഞ്ഞ് പുതിയൊരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആദിത്യന്‍. വിവാഹത്തിന് മുന്‍പ് സ്‌നേഹതൂവല്‍ എന്ന സീരിയലിന്റെ ലൊക്കേഷനില്‍ താനും അമ്പിളിയും പ്രണയത്തിലായിരുന്നു. മുന്‍പ് നടി ജീജ സുരേന്ദ്രന്‍ പറഞ്ഞത് സത്യമാണെന്നും മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ അമ്പിളിയെ ഇരുത്തി താന്‍ പറഞ്ഞത് കള്ളമാണെന്നും ആദിത്യന്‍ വ്യക്തമാക്കി. ഇതിനിടെ ആരാധകരുടെ ചോദ്യത്തിനുള്ള മറുപടിയില്‍ ജീജയും തന്റെ അഭിപ്രായം രേഖപ്പെടുത്തി.

Recommended Video

''A സർട്ടിഫിക്കറ്റ്' കണ്ടിട്ട് പടം കാണാൻ ആരും വരണ്ട | Kala Press Meet | Tovino Thomas | Filmibeat
 അമ്പിളി പാവമാണെന്ന് ജീജ സുരേന്ദ്രന്‍

'ജീവിതത്തില്‍ ഒരിക്കലും വില്ലത്തി അല്ല. കിട്ടിയ വേഷങ്ങള്‍ നേരെ മറിച്ചും', എന്ന ക്യാപ്ഷന്‍ നല്‍കി ഒരു ചിത്രവുമായി എത്തിയിരിക്കുകയാണ് ജീജ. ഇതിന് താഴെ അമ്പിളി ദേവിയെയും ആദിത്യനെ കുറിച്ചുമുള്ള ചോദ്യങ്ങളാണ് ഉയര്‍ന്ന് വരുന്നത്. 'ചേച്ചി അന്ന് പറഞ്ഞിരുന്നത് ശരിയായിരുന്നു അല്ലെ? എന്നൊരു ആരാധികയുടെ ചോദ്യത്തിനും വ്യക്തമായ മറുപടി നടി കൊടുത്തിട്ടുണ്ട്. 'അന്ന് എല്ലാവരും എന്നെ ക്രൂശിച്ചു. പാവം അമ്പിളി... എന്നുമാണ് കമന്റിനുള്ള ജീജയുടെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X