twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒടുവിൽ തലയിലെ വി​ഗ് ഊരാൻ തയ്യാറായി ആനന്ദ്, തടിച്ച് കൂടിയത് ബന്ധുക്കൾ വരെ, താടി ഒറിജിനലാണെന്ന് താരം!

    |

    മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ താരമാണ് ആനന്ദ് നാരായണൻ. അവതാരകനായി എത്തിയ താരം പിന്നീട് അഭിനയത്തിലേക്ക് കടക്കുകയായിരുന്നു. ഒരുപിടി സീരിയലുകളിൽ നടൻ വേഷമിട്ടു. വില്ലൻ വേഷവും നായക വേഷത്തിലും ആനന്ദ് ഒരുപോലെ തിളങ്ങി. ഇപ്പോൾ കുടുംബവിളക്കിലെ അനിരുദ്ധ് എന്ന കഥാപാത്രത്തെയാണ് ആനന്ദ് അവതരിപ്പിക്കുന്നത്. പത്ത് വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ആനന്ദിന്റെ വിവാഹം. അഭിനയത്തോടുള്ള അഭിനിവേശമാണ് താരത്തിനെ ഈ മേഖലയിലേക്ക് എത്തിച്ചത്. 2014ലാണ് ടെലിവിഷൻ സീരിയൽ വഴി അഭിനയരംഗത്തേക്ക് ആനന്ദ് കടക്കുന്നത്.

    'മഹാനടിക്ക് ശേഷം നായികയായ സിനിമകളെല്ലാം പരാജയം'; കഴിവുണ്ടായിട്ടും കീർത്തി സുരേഷിന് എന്ത് പറ്റിയെന്ന് ആരാധകർ!'മഹാനടിക്ക് ശേഷം നായികയായ സിനിമകളെല്ലാം പരാജയം'; കഴിവുണ്ടായിട്ടും കീർത്തി സുരേഷിന് എന്ത് പറ്റിയെന്ന് ആരാധകർ!

    കുടുംബവിളക്ക് സീരിയൽ ഏറ്റവും ജനപ്രിയമായ ഏഷ്യാനെറ്റിലെ പരമ്പരയാണ്. മലയാളി പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന പരമ്പരയാണ് കുടുംബവിളക്ക്. പരമ്പരയുടെ പേരിന് യോജിച്ചതല്ലല്ലോ പരമ്പരയുടെ കഥ എന്ന് പറഞ്ഞവരെ പോലും ആരാധകരാക്കി മാറ്റുന്ന കഥ വഴിയിലൂടെയാണ് കുടുംബവിളക്ക് സഞ്ചരിക്കുന്നത്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതത്തിലെ ഉയർച്ച താഴ്ച്ചകളും മുന്നോട്ടുള്ള ജീവിതത്തിൽ സുമിത്ര നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളകളുമെല്ലാം യാഥാർത്ഥ്യമെന്നോണം അവതരിപ്പിക്കുന്നു എന്നതാണ് കുടുംബവിളക്കിനെ വ്യത്യസ്തമാക്കുന്നത്. സുമിത്രയുടെ മുൻഭർത്താവായ സിദ്ധാർത്ഥും സിദ്ധാർത്ഥിന്റെ ഇപ്പോഴത്തെ ഭാര്യയായ വേദികയുമാണ് സുമിത്രയുടെ പ്രധാന തലവേദന എന്നുപറയാം.

    'ഇന്റർവെൽ കാണിക്കാതിരുന്നതിനാൽ സിനിമ കഴിഞ്ഞെന്ന് കരുതി‌ ചിലർ ഇറങ്ങിപ്പോയി'; വിനീതും സഹസംവിധായകരും പറയുന്നു!'ഇന്റർവെൽ കാണിക്കാതിരുന്നതിനാൽ സിനിമ കഴിഞ്ഞെന്ന് കരുതി‌ ചിലർ ഇറങ്ങിപ്പോയി'; വിനീതും സഹസംവിധായകരും പറയുന്നു!

    ആരാധകരുടെ സംശയം തീർത്ത് ആനന്ദ്

    കുടുംബവിളക്കിലെ താരങ്ങൾക്കെല്ലാം സോഷ്യൽമീ‍ഡിയയിൽ വലിയ ആരാധകരാണുള്ളത്. അക്കൂട്ടത്തിൽ ഒരാളാണ് ആനന്ദ് നാരായണനും. താരത്തിന് ഒരു യുട്യൂബ് ചാനലുമുണ്ട്. ആനന്ദിന്റെ കുടുംബവിശേഷങ്ങളും കൂടാതെകുടുംബവിളക്കിലെ മറ്റ് താരങ്ങളേയും ഇടയ്ക്കിടെ വിശേഷങ്ങൾ പങ്കുവെക്കാൻ തന്റെ യുട്യൂബ് ചാനലിലേക്ക് കൊണ്ടുവരാറുണ്ട് ആനന്ദ്. താരത്തിന്റെ അഭിനയത്തിന് മാത്രമല്ല. ആനന്ദിന്റെ ഹെയർസ്റ്റൈലിനും ആരാധകരുണ്ട്. ആനന്ദിന് സോഷ്യൽമീഡിയ വഴിയും അല്ലാതെയും ലഭിക്കുന്ന നിരവധി ചോദ്യങ്ങളിൽ ഒന്നാണ് തലയിലെ ഇടതൂർന്ന മുടി വി​ഗാണോ എന്നത്. ഇപ്പോൾ അതിൽ കൃത്യമായ മറുപടിയുമായി എത്തിയിരിക്കുകയാണ് പുതിയ യുട്യൂബ് വീഡിയോയിലൂടെ ആനന്ദ് നാരായണൻ. എങ്ങിനെയാണ് ചേട്ടൻ വിഗ്ഗ് ഉപയോഗിക്കുന്നത്? താടിയ്ക്ക് ഏത് ഡൈ ആണ് തേക്കുന്നത് തുടങ്ങിയ ചോദ്യങ്ങളാണ് ആനന്ദിന് ഏറ്റവും കൂടുതൽ ലഭിച്ചിരിക്കുന്നത്.

    മുടി വി​ഗ് ആണോ

    എങ്ങിനെയാണ് മുടി ഇതുപോലെ ചെയ്യുന്നത്? വിഗ്ഗ് സെറ്റ് ചെയ്യുന്നത് എങ്ങിനെയാണെന്ന് പറയാമോ? ഗോപുരം പോലെ, റിയലിസ്റ്റിക്കായി തോന്നും വിധമാണല്ലോ വിഗ്ഗ് വെച്ചിരിയ്ക്കുന്നത്. താടിയ്ക്ക് ഏത് ഡൈ ആണ് ഉപയോഗിയ്ക്കുന്നത്. തുടങ്ങിയ ചോദ്യങ്ങൾ താൻ നിരന്തരം നേരിടാറുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് ആനന്ദിന്റെ വീഡിയോ ആരംഭിക്കുന്നത്. വിഗ്ഗ് ഇന്ന് ഊരികാണിക്കാം എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. അച്ഛന്റെ തലയിൽ ഒറ്റ മുടി പോലും ഇല്ല എന്ന് ആനന്ദ് നാരായണൻ പ്രേക്ഷകർക്ക് കാണിച്ചു. അച്ഛന്റെ പാരമ്പര്യം പിൻതുടർന്ന് രണ്ട് ചേട്ടന്മാരുടെയും അനിയന്റെയും തലയിലെ മുടി പോയിയെന്നും കഷണ്ടിയാണെന്നും അപ്പോൾ തന്റെ തലയിലെ മുടി വിഗ്ഗ് ആണോ എന്ന് സ്വാഭാവികമായും സംശയം ഉണ്ടാവുമെന്നും അതിന്റെ സത്യാവസ്ഥ കാണിക്കാനാണ് ഈ വീഡിയോയെന്നും താരം പറയുന്നു. ആനന്ദ് വിഗ്ഗ് ഊരുകയാണ് എന്ന് കേട്ട് ചേട്ടന്മാരും ചേട്ടന്മാരുടെ മക്കളും എല്ലാം താരത്തിന്റെ വീട്ടിൽ എത്തിയിരുന്നു.

    താടി കറുപ്പിച്ചിട്ടില്ല

    തന്റെ രണ്ട് മക്കളാണെ സത്യം ഇതുവരെ ഞാൻ താടിയ്ക്ക് ഡൈ ചെയ്തിട്ടില്ലെന്നും ആനന്ദ് വീഡിയോയിൽ പറയുന്നുണ്ട്. ഇത് യഥാർത്ഥ കറുപ്പാണ്. ദൈവം സഹായിച്ച് ഇതുവരെ ഡൈ ചെയ്യേണ്ടി വന്നിട്ടില്ല ആനന്ദ് കൂട്ടിച്ചേർത്തു. തുടർന്ന് വിഗ്ഗ് ഊരാനുള്ള ശ്രമത്തിലായിരുന്നു ആനന്ദ്. എല്ലാവരും വിഗ്ഗ് ആണ് എന്ന് പറയുന്ന തന്റെ തലമുടി ഊരി മാറ്റാൻ ഭാര്യ മിനിയോട് താരം ആവശ്യപ്പെട്ടു. പക്ഷെ അത് പുറത്തേക്ക് വരുന്നില്ല. ഇപ്പോൾ കാര്യങ്ങൾ ബോധ്യമായിട്ടുണ്ടാവും എന്ന് കരുതുന്നു എന്ന് നടൻ പറഞ്ഞു. എന്നിട്ടും ബോധ്യപ്പെടാത്തവർക്കായി ആനന്ദ് മുടി വെട്ടി കാണിച്ചു. വിഗ്ഗ് ആണ് എങ്കിൽ ആരെങ്കിലും മുടി വെട്ടുമോ എന്ന് ചോദിച്ചുകൊണ്ടാണ് മുടി വെട്ടിയത്. അവസാനം ആനന്ദ് കുളിച്ചിട്ട് വന്നു. ഈറൻ മുടിയോടെ ക്യാമറയ്ക്ക് മുന്നിൽ വന്ന് നിന്ന് തലയോട്ടി തെളിയും വിധം ആളുകൾക്ക് കാണിച്ചു. ദൈവം സഹായിച്ച് ഇതുവരെ വിഗ്ഗ് വച്ച് അഭിനയിക്കേണ്ടി വന്നിട്ടില്ല എന്ന് ആനന്ദ് വ്യക്തമാക്കി. ഇടയ്ക്ക് എനിക്ക് മുടി കൊഴിച്ചിൽ ഉണ്ടായിരുന്നു. അപ്പോൾ വലിയ സങ്കടം തോന്നി. പക്ഷെ പിന്നെ അത് ശരിയായി. നല്ല പച്ച വെളിച്ചെണ്ണ ചൂടാക്കിയാണ് തലയിൽ തേക്കുന്നത് എന്നും ആനന്ദ് വെളിപ്പെടുത്തി.

    Read more about: Kudumbavilakku
    English summary
    finally Kudumbavilakku fame anand narayanan reveled his hair secreat, video goes viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X