'പെർഫ്യൂമിന്റെ പേരിൽ ലക്ഷങ്ങൾ വാങ്ങി പ്രമോഷൻ?, സോഷ്യൽമീഡിയയിൽ പൊങ്കാല, പെർഫ്യൂം അടിക്കുന്നത് തന്നെ നിർത്തി'

കൊല്ലം സുധിയുടെ മരണശേഷം അ​ദ്ദേഹത്തിന്റെ കുടുംബത്തിന് എന്നും താങ്ങും തണലുമായി നിന്നിട്ടുള്ള വ്യക്തിയാണ് അവതാരകയും മോഡലുമായ ലക്ഷ്മി നക്ഷത്ര. ഒന്നര വർഷം മുമ്പ് രേണുവിന്റെ ആ​ഗ്രഹപ്രകാരം സുധിയുടെ മണം ദുബായിലെ ഒരു പെർഫ്യൂം മേക്കറുടെ സഹായത്തോടെ റിക്രിയേറ്റ് ചെയ്ത് രേണുവിന് സമ്മാനമായി കൊടുക്കുകയും ചെയ്തിരുന്നു ലക്ഷ്മി നക്ഷത്ര.

നല്ല ഉദ്ദേശത്തോടെ ലക്ഷ്മി ചെയ്ത പ്രവൃത്തിയായിരുന്നുവെങ്കിലും അതിന്റെ വീഡിയോ പുറത്ത് വിട്ടശേഷം വലിയ രീതിയിലുള്ള വിമർശനം ലക്ഷ്മിക്ക് ഏറ്റുവാങ്ങേണ്ടി വന്നു. ഇപ്പോഴിതാ ആദ്യമായി പെർഫ്യൂമുമായി ബന്ധപ്പെട്ട വിവാദത്തിൽ മറുപടി നൽകിയിരിക്കുകയാണ് ലക്ഷ്മി നക്ഷത്ര. ഇനി ഒരു ബിസിനസ് തുടങ്ങുന്നുണ്ടെങ്കിൽ പെർഫ്യൂം ബിസിനസ് ആയിരിക്കും ആരംഭിക്കുക എന്ന് പറഞ്ഞുകൊണ്ടാണ് വിമർശനങ്ങളോടും വിവാദത്തോടും ലക്ഷ്മി പ്രതികരിച്ചത്.

Lakshmi Nakshathra
Photo Credit: Lakshmi Nakshathra / renu sudhi

ഇനി ഒരു ബിസിനസ് തുടങ്ങുന്നുണ്ടെങ്കിൽ ഞാൻ പെർഫ്യും ബിസിനസ് ആയിരിക്കും നടത്തുക. കാരണം മാർക്കറ്റിങ് സൈഡിൽ പത്ത് രൂപ ചിലവാക്കാതെ നല്ല രീതിയിൽ ബിസിനസ് പിടിക്കാമെന്നത് ഒറ്റ പെർഫ്യൂം കൊണ്ട് എനിക്ക് മനസിലായി. ഞാൻ ഇപ്പോൾ പെർഫ്യൂം പോലും അടിക്കാറില്ല. പെർഫ്യൂം ഉപേക്ഷിച്ചു. രേണു പറഞ്ഞൊരു ആ​ഗ്രഹം സുധി ചേട്ടന് വേണ്ടി കൂടി ആയതുകൊണ്ട് ഞാൻ നല്ല ഇന്റഷനോട് കൂടി ചെയ്തത് ആയിരുന്നു.

പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു. ഒരു കോയിന് രണ്ടുവശം എന്നാണല്ലോ പറയാറ്. അതുകൊണ്ട് തന്നെ പോസിറ്റീവായി പ്രതികരിച്ചവരും അതിലേറെ നെ​ഗറ്റീവ് പറഞ്ഞവരും ഉണ്ടായിരുന്നു. രേണുവാണ് പെർഫ്യൂം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ടുള്ള റഫറൻസ് എനിക്ക് തന്നത്. ഇന്ന വ്യക്തിയുടെ അടുത്ത് പോയി കഴിഞ്ഞാൽ പെർഫ്യൂം ഉണ്ടാക്കാൻ പറ്റുമെന്നും പറഞ്ഞത്.

ചിന്നു അത് എനിക്കൊന്ന് ചെയ്ത് തരാമോ?. ഞാൻ ഒന്ന്, രണ്ട് പേരോട് പറഞ്ഞു പക്ഷെ അത് നടന്നില്ലെന്നും പറഞ്ഞപ്പോഴാണ് ഞാൻ അത് ചെയ്ത് കൊടുത്തത്. മരിച്ച് പോയൊരാളുമായി ബന്ധപ്പെട്ട് ഒരു ആ​ഗ്രഹം ഒരാൾ പറയുമ്പോൾ അത് ചെയ്ത് കൊടുക്കണ്ടേയെന്ന് തോന്നി.

അങ്ങനെ നല്ല ഇന്റൻഷനോട് കൂടി ചെയ്തതാണ്. എനിക്ക് ഇപ്പോഴും ഓർമയുണ്ട് ഞാൻ രണ്ട് പെട്ടിയും കൊണ്ടാണ് അന്ന് ദുബായിലേക്ക് പോയത്. അതിൽ ഒന്നിൽ പുള്ളിയുടെ ഷർട്ട് മാത്രമായിരുന്നു. അത്ര പവിത്രതയോട് കൂടി ഞാൻ ചെയ്ത് കൊടുത്തതാണ്. പക്ഷെ സോഷ്യൽമീഡിയയിൽ പൊങ്കാലയായിരുന്നു. ഞാൻ ഒരു കാര്യം പറയാം നഷ്ടപ്പെടൽ എന്നത് നമ്മുടെ വീട്ടിൽ സംഭവിക്കുമ്പോൾ മാത്രമെ നമുക്ക് അതിന്റെ വിഷമം മനസിലാകൂ.

Lakshmi Nakshathra
Photo Credit: Lakshmi Nakshathra / renu sudhi

നല്ല ഇന്റൻഷനോടെ ചെയ്ത കാര്യത്തിന് നെ​ഗറ്റീവ് കമന്റ്സ് വന്നപ്പോൾ എനിക്ക് ഒരുപാട് വിഷമമായി. അതുപോലെ പെർഫ്യൂം നിർമ്മിച്ച സമയത്ത് ദുബായിലുള്ള ആ ബ്രാന്റിന്റെ കയ്യിൽ നിന്നും ലക്ഷങ്ങൾ വാങ്ങിയിട്ട് ബ്രാന്റ് പ്രമോഷനാണ് ചെയ്തതെന്ന്. അങ്ങനെ പറഞ്ഞവർ ഒരു തെളിവ് എങ്കിലും കൊണ്ട് തരണം. എന്റെ അക്കൗണ്ട്സ് നിങ്ങൾക്ക് ചെക്ക് ചെയ്യാം.

മാത്രമല്ല ആ പെർഫ്യൂം മേക്കറിന് ഞാൻ ആരാണെന്ന് പോലും അറിയില്ല. മലയാളി ആണെങ്കിലും ടെലിവിഷൻ കാണുന്നയാളല്ല. എന്റെ സുഹൃത്ത് വഴി അപ്പോയ്ൻമെന്റ് എടുത്തിട്ടാണ് എല്ലാവരേയും പോലെ ഞാനും അവിടെ പോയി പെർഫ്യൂം തയ്യാറാക്കി വാങ്ങിയത്. ലക്ഷ്മി നക്ഷത്ര എന്ന് സെർച്ച് ചെയ്താൽ വിക്കിപീഡിയ പോലും ആദ്യം കാണിക്കുന്നത് ലക്ഷ്മി നക്ഷത്ര പെർഫ്യൂം എന്നാണ്.

അല്ലാതെ എന്റെ വിവരങ്ങളല്ല. അതുകൊണ്ടാണ് ഞാൻ പറഞ്ഞത്... ഒരു പെർഫ്യൂം ഞാൻ ലോഞ്ച് ചെയ്താൽ വൻ ഹിറ്റായിരിക്കുമെന്നും ലക്ഷ്മി നക്ഷത്ര പറഞ്ഞു. രേണുവിനെ സാമ്പത്തികമായി അടക്കം ലക്ഷ്മി ഒരു സമയത്ത് സഹായിച്ചിരുന്നു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X