ശ്രീനിയെ ഇഷ്ടമാണ്!!! ഒടുവില്‍ പേളിയും അത് സമ്മതിച്ചു! കുറ്റസമ്മതത്തില്‍ പകച്ച് ബിഗ് ഹൗസ്?

By Nimisha

Recommended Video

ഒടുവില്‍ പേളിയും അത് സമ്മതിച്ചു! | BIGBOSS MALAYALAM | FilmiBeat Malayalam

ലോകത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന് അടുത്തിടെയാണ് മലയാള പതിപ്പൊരുങ്ങിയത്. മറ്റ് ഭാഷകളിലെല്ലാം വിജയക്കൊടി പാറിച്ച് മുന്നേറുന്ന പരിപാടിക്ക് കേരളക്കരയും മികച്ച സ്വീകരണമാണ് നല്‍കിയത്. ലോകമെങ്ങുമുള്ള പ്രേക്ഷകര്‍ ഇപ്പോള്‍ ഈ പരിപാടിക്ക് പിന്നാലെയാണ്. റേറ്റിങ്ങില്‍ അസാമാന്യ കുതിച്ചുചാട്ടം നടത്താനായില്ലെങ്കിലും പരിപാടി ലോകശ്രദ്ധ നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ ഗ്രൂപ്പുകളിലെ ചര്‍ച്ച ഇതിനുദാഹരണമാണ്. സിനിമയിലും സീരിയലിലൂടെയുമൊക്കെയായി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരായവരാണ് പരിപാടിയില്‍ മാറ്റുരയ്ക്കുന്നത്.

സ്‌ക്രീനില്‍ കാണുന്ന പോലെ അത്ര ബോള്‍ഡല്ല പലരുമെന്ന് ഒന്നുകൂടി വ്യക്തമാക്കുകയാണ് ഈ പരിപാടി. പലരുടെയും യഥാര്‍ത്ഥ വ്യക്തിത്വം പുറത്തുവരികയാണ് ഇപ്പോള്‍. വഴക്കും വാഗ്വാദവുമൊക്കെയായി മുന്നേറുന്ന പരിപാടിയില്‍ പ്രണയവും പൂവിട്ടിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെയാണ് പുറത്തുവന്നത്. പേളി മാണിയും ശ്രിനിഷും തമ്മിലുള്ള ബന്ധത്തെയാണ് പലരും പ്രണയമായി വിശേഷിപ്പിച്ചത്. ഇവരുടെ സംസാരത്തിലും ഇത് വ്യക്തമാകുന്നുണ്ടായിരുന്നു. അടുത്തിടെ ശ്രീനി ഇക്കാര്യത്തെക്കുറിച്ച് അര്‍ച്ചനയോട് സംസാരിച്ചിരുന്നു. അതിന് പിന്നാലെയായി പേളിയും തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍.

 പേളി മാണിയുടെ പ്രണയം

പേളി മാണിയുടെ പ്രണയം

ബിഗ് ബോസിലെത്തിയതുമുതല്‍ പേളിയും ശ്രിനിഷും അടുത്ത സുഹൃത്തുക്കളായി മാറിയിരുന്നു. പരിപാടിയില്‍ നിന്നും പുറത്തേക്ക് പോവുകയാണെന്ന് താരം പറഞ്ഞപ്പോള്‍ ശക്തമായ പിന്തുണ നല്‍കി മത്സരത്തിലേക്ക് തിരിച്ചെത്തിച്ചതിന് പിന്നില്‍ ശ്രീനിയായിരുന്നു. വീട്ടുകാരെ കാണാനാവാത്തതും മറ്റുള്ളവര്‍ തന്നോട് പെരുമാറുന്ന രീതിയുമൊക്കെയായിരുന്നു താരത്തെ വേദനിപ്പിച്ചത്. ഇതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് എല്ലാവരും വിധിയെഴുതിയത്.

ശ്രീനി പറഞ്ഞത്?

ശ്രീനി പറഞ്ഞത്?

പേളിയുമായി പ്രത്യേക അടുപ്പം സൂക്ഷിക്കുന്ന താരമാണ് ശ്രീനി. ഇവരുടെ സംസാരമില്ലാത്ത എപ്പിസോഡുകള്‍ കാണാന്‍ തന്നെ പ്രയാസമാണ്. ആദ്യ പ്രണയം പരാജയപ്പെട്ടതിന് പിന്നാലെയായാണ് ശ്രീനി ബിഗ് ബോസിലേക്കെത്തിയത്. ഇത്തവണ താന്‍ സീരിയസാണെന്ന് താരം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുന്‍പുണ്ടായിരുന്ന ബന്ധം വിവാഹത്തിലെത്തിക്കാന്‍ പരമാവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. പേലിയോട് തനിക്ക് പ്രണയമാണെന്ന് താരം പലപ്പോഴും സൂചിപ്പിക്കാറുണ്ട്്. വാക്കുകളിലൂടെയല്ല പ്രവര്‍ത്തിയിലൂടെയാണ് താരം ഇക്കാര്യം തെളിയിക്കുന്നത്.

സംശയത്തോടെ മത്സരാര്‍ത്ഥികള്‍

സംശയത്തോടെ മത്സരാര്‍ത്ഥികള്‍

ശ്രീനിയുടെ മോതിരം പേളിയുടെ വിരലില്‍ കണ്ടതോടെയാണ് സംശയം തുടങ്ങിയത്. താരം മറന്നുവെച്ച മോതിരം തിരികെ ഏല്‍പ്പിച്ചതിന് ശേഷമായിരുന്നു ഇത് കണ്ടത്. ഇതോടെയാണ് ഇരുവരും ഹൃദയം കൈമാറിയെന്ന് എല്ലാവരും ഉറപ്പിച്ചത്. പേളിക്ക് ധൈര്യം ലഭിക്കുന്നതിനായാണ് താന്‍ മോതിരം നല്‍കിയതെന്നും മറ്റൊരു തരത്തിലുളള ബന്ധവും തങ്ങള്‍ തമ്മിലില്ലെന്നും ശ്രീനി സാങ്കല്‍പ്പിക ഫോണ്‍വിളിയില്‍ വ്യക്തമാക്കിയിരുന്നു. ഇവരുടെ സംസാരത്തെയും നോട്ടത്തെയുമൊക്കെ സംശയത്തോടെയാണ് പലരും വീക്ഷിക്കാറുള്ളത്.

ആരാധകരുടെ ഇഷ്ടജോഡി

ആരാധകരുടെ ഇഷ്ടജോഡി

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ജോഡികളായി മാറിയിരിക്കുകയാണ് ഇരുവരും. അടുത്തിടെ ഇരുവരും നടത്തിയ റൊമാന്റിക് പെര്‍ഫോമന്‍സ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിഥിയായിരുന്നു താരങ്ങള്‍ക്ക് നൃത്തച്ചുവടുകള്‍ കാണിച്ചുകൊടുത്തത്. ഇവരുടെ പെര്‍ഫോമന്‍സും സംസാരവും ചിത്രങ്ങളും വീഡിയോയുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലാവാറുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് ഇരുവര്‍ക്കും ലഭിക്കുന്നത്.

പേളിയും സമ്മതിച്ചു

പേളിയും സമ്മതിച്ചു

കഴിഞ്ഞ ദിവസത്തെ സംസാരത്തിനിടയിലാണ് പേളി ശ്രീനിയുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. തമാശയായി തുടങ്ങിയ സംസാരത്തിനിടയിലാണ് താരം തനിക്ക് ശ്രീനിയെ ഇഷ്ടമാണെന്ന് പറഞ്ഞത്. എന്നാല്‍ താരം പറഞ്ഞത് സീരിയസാണോയെന്നുറപ്പിക്കാറായിട്ടില്ല. ഈ ബന്ധത്തില്‍ താന്‍ സീരിയസാണെന്ന് ശ്രീനി നേരത്തെ വ്യക്തമാക്കിയിരുന്നു. പേളിയുടെ മാനസിക സംഘര്‍ഷങ്ങളെക്കുറിച്ച് മനസ്സിലാക്കിയ താരം കൃത്യമായ പിന്തുണയാണ് നല്‍കുന്നത്.

ഫാന്‍സിന് സന്തോഷമായി

ഫാന്‍സിന് സന്തോഷമായി

പേളിയുടെയും ശ്രീനിയുടെയും പ്രകടനമാണ് ബിഗ് ബോസ് കാണാനായി പ്രേരിപ്പിക്കുന്നതെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം. പേളിയുടെ തുറന്നുപറച്ചിലില്‍ ആരാധകരും സന്തോഷത്തിലാണ്, ഇനിയങ്ങോട്ടുള്ള ഇവരുടെ പ്രകടനത്തിനും തീരുമാനങ്ങള്‍ അറിയുന്നതിനുമായി കാത്തിരിക്കുകയാണ് എല്ലാവരും. ഇനി ഈ ആഴ്ച കരയില്ലെന്ന ഉറപ്പ് താരം പേളിയില്‍ നിന്നും വാങ്ങിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X