For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചക്കപ്പഴത്തില്‍ ഇനി മുതല്‍ പുതിയ ലളിതാമ്മ; സബീറ്റ പരമ്പരയില്‍ നിന്ന് മാറി, കാരണം ഇതാണ്...

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ചക്കപ്പഴം. ഉപ്പും മുളകും അവസാനിച്ചതിന് പിന്നാലെയാണ് ചക്കപ്പഴം ആരംഭിച്ചത്. ചെറിയ സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ പരമ്പരയ്ക്ക് കഴിഞ്ഞു. ഉപ്പും മുളകും പോലെ ഒരു കുടുംബ പശ്ചാത്തലത്തിലാണ് ചക്കപ്പഴവും കഥ പറയുന്നത്.

  Also Read:ബിഗ് ബോസുമായി ബന്ധപ്പെട്ടവരോട് സംസാരിച്ചിരുന്നു, ജാസ്മിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് കാമുകി മോണിക്ക

  ചക്കപ്പഴം പരമ്പര പോലെ ഇതിലെ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ചെറിയ സമയം കൊണ്ടാണ് ഇവര്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. ഇന്ന് സ്വന്ത പേരിനെക്കാളും കഥാപാത്രത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. ചക്കപ്പഴം പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സബീറ്റ ജോര്‍ജ്. സ്വന്തം പേരിനെക്കാളും ലളിതാമ്മ എന്നാണ് താരത്തെ പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെടുന്നത്. ലളിതാമ്മയ്ക്ക് നിരവധി ആരാധകരുമുണ്ട്.

  Also Read: നയന്‍താരയും വിഘ്‌നേഷ് ശിവനും വേര്‍പിരിയും; ഇരുവര്‍ക്കും ഒന്നിച്ച് ജീവിക്കാന്‍ കഴിയില്ല...

  ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് സബീറ്റയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. ചക്കപ്പഴത്തില്‍ നിന്ന് താരവും മാറുകയാണ്. പുതിയ ലളിതാമ്മയെ പരിചയപ്പെടുത്തി കൊണ്ടാണ് സബീറ്റ സീരിയല്‍ വിടുന്ന കാര്യം പറഞ്ഞത്. ഒപ്പം തന്നെ ലളിതാമ്മയാവാന്‍ ഇതുവരെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയും പറയുന്നുണ്ട്. താരത്തിന്റെ പേസ്റ്റ് സോഷ്യല്‍ മീഡിയയിലും ആരാധകര്‍ക്കിടയിലും ചര്‍ച്ചയായിട്ടുണ്ട്. ഇത് നാലാമത്തെ താരമാണ് ചക്കപ്പഴത്തില്‍ നിന്ന് പിന്‍മാറുന്നത്.

  ഇന്‍സ്റ്റഗ്രാമിലൂടെയാണ് സബീറ്റ കുറിപ്പ് പങ്കുവെച്ചത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ...'പ്രിയപ്പെട്ട ആശക്ക് പുതിയ ചക്കപ്പഴത്തിലെ പുതിയ അമ്മക്ക് എല്ലാവിധ ഭാവുകങ്ങളും. സബീറ്റയെ ലളിതാമ്മ ആക്കിയ ഉണ്ണിസാറിനും, ഫ്‌ളവേഴ്‌സ് ചാനലിനും നന്ദി. ലളിതാമ്മയുടെ 2 വര്‍ഷത്തെ യാത്ര ഇവിടെ പൂര്‍ത്തിയാകുന്നു. നിങ്ങള്‍ ഓരോരുത്തരും തന്ന സ്‌നേഹത്തിനു നന്ദി പറയാന്‍ വാക്കുകളില്ല'; താരം കുറിച്ചു.

  'പുതിയ മുഖങ്ങളെ പ്രോത്സാഹിപ്പിക്കുക. പഴയ മുഖങ്ങളെ മറക്കാതിരിക്കുക. നാളെ ഈ ലളിതമാമ്മയെ വലിയ സ്‌ക്രീനിലോ, ഒടിടി പ്ലാറ്റ്‌ഫോമിലോ, ഒരു പരസ്യത്തിലോ ഒക്കെ കാണുമ്പോള്‍ ഇപ്പോള്‍ തന്നുകൊണ്ടിരിക്കുന്നതിലും അധികമായി സ്‌നേഹവും പ്രോത്സാഹനവും ഒക്കെ തരുക. എങ്ങും പോവില്ല, ഇവിടെത്തന്നെ ഉണ്ടാവും. നിങ്ങളെ ഒക്കെ ചിരിപ്പിച്ചും,ചിന്തിപ്പിച്ചും. ഒത്തിരി സ്‌നേഹത്തോടെ എന്നുമായിരുന്നു' സബീറ്റ കുറിച്ചത്. പുതിയ ലളിതാമ്മയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് കൊണ്ടാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്.

  സബീറ്റയുടെ മാറ്റം പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിട്ടുണ്ട്. പോകരുതെന്ന് പറഞ്ഞ് കൊണ്ട് നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. സീരിയല്‍ വിടാനുള്ള കാരണവും താരം പങ്കുവെയ്ക്കുന്നുണ്ട്. ഒരു ആരാധകന്റെ കമന്റിന് മറുപടിയായിട്ടായിരുന്നു പറഞ്ഞത്. നിങ്ങള്‍ മാറിയാല്‍ ഈ ഷോ കാണില്ലെന്നായിരുന്ന ആരാധകന്റെ കമന്റ്. എന്നാല്‍ മാറിയത് അല്ല. കോണ്‍ട്രാക്ട് കാലവധി തീര്‍ന്നതാണ് മാറ്റത്തിനു കാരണമെന്ന് താരം കമന്റിന് മറുപടിയായി കുറിച്ചു. കൂടാതെ ഷോ ഇനിയും തുടര്‍ന്ന് കാണണമെന്നും സബീറ്റ പറയുന്നു.

  ചക്കപ്പഴത്തില്‍ നിന്ന് നാലമത്തെ താരമാണ് മാറുന്നത്. ആദ്യം ശിവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന അര്‍ജുന്‍ ആണ് മാറിയത്. പിന്നീട് ആശ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അശ്വതി ശ്രീകാന്തും ശ്രീകുമാറും പിന്‍മാറിയിരുന്നു. ഗര്‍ഭിണിയായതിനെ തുടര്‍ന്നാണ് അശ്വതി മാറിയത്. ശ്രീകുമാറിനും അശ്വതിയ്ക്കും പകരം താരങ്ങള്‍ എത്തിയിട്ടില്ല. മികച്ച സ്വീകാര്യ നേടി ചക്കപ്പഴം മുന്നോട്ട് പോകുമ്പോഴാണ് പഴയ താരങ്ങളുടെ കൊഴിഞ്ഞ് പോക്ക്.

  പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview

  കുട്ടിക്കാലം മുതലേ പാട്ട് കൂടെയുണ്ടെന്നും ആസ്വദിച്ച് പാടുമ്പോള്‍ അഭിനയവും വരാറുണ്ടെന്നുമായിരുന്നു മുന്‍പ് സബീറ്റ പറഞ്ഞത്. പഠനശേഷം നല്ലൊരു ജോലിയായിരുന്നു ലക്ഷ്യം വെച്ചത്. ഒരു സഹപ്രവര്‍ത്തകനാണ് ചക്കപ്പഴത്തിനെക്കുറിച്ച് പറഞ്ഞതെന്നും അമ്മൂമ്മ വേഷമാണെന്നും പറഞ്ഞിരുന്നു. പ്രായമോ അപ്പിയറന്‍സോ ഒന്നും പ്രശ്നമായിരുന്നില്ല. അങ്ങനെയാണ് ലളിതയായി അഭിനയിച്ച് തുടങ്ങിയതെന്നും താരം മുന്‍പ് ഒരിക്കല്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

  Read more about: tv
  English summary
  Finally Sabitta George Also Says Bid Bye To Chakkapazham Serial And Introduce Her Replacement
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X