സീതയുടെ കണ്‍മുന്നിലേക്ക് ഇന്ദ്രന്‍! ബൈക്കിലെ മാസ്സ് എന്‍ട്രി കിടുക്കി! പ്രമോ വൈറലാവുന്നു! കാണൂ!
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് സീത. സ്വാസികയും ഷാനവാസും നായികനായകന്‍മാരായെത്തുന്ന പരമ്പരയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയെ വെല്ലുന്ന തരത്തിലുള്ള റൊമാന്റിക് രംഗങ്ങളാണ് പരമ്പരയിലേത്. പതിവില്‍ നിന്നും വ്യത്യസ്തമായി ലൈവായാണ് സീത-ഇന്ദ്രന്‍ വിവാഹം നടത്തിയത്. വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ആരാധകരേയും അണിയറപ്രവര്‍ത്തകര്‍ ക്ഷണിച്ചിരുന്നു. ഫ്‌ളവേഴ്‌സിലെ ജനപ്രിയ ഹാസ്യപരമ്പരകളിലൊന്നായ ഉപ്പും മുളകിലെ താരങ്ങളെല്ലാം വിവാഹത്തിനെത്തിയിരുന്നു. സ്വാസികയും ഷാനവാസും തമ്മിലുള്ള കെമിസ്ട്രിക്ക് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
വിജയകരമായി മുന്നേറിയിരുന്ന പരമ്പരയില്‍ നിന്നും അപ്രതീക്ഷിതമായാണ് ഇന്ദ്രന്‍ പുറത്തായത്. അപകടത്തെത്തുടര്‍ന്ന് ഇന്ദ്രന്‍ മരിച്ചുവെന്ന തരത്തിലായിരുന്നു കഥ. ഇന്ദ്രന്റെ വിയോഗത്തെക്കുറിച്ചറിഞ്ഞ സീത ജീവച്ഛവമായി മാറിയിരുന്നു ഇന്ദ്രന്‍ മരിച്ചിട്ടില്ലെന്നും പരമ്പരയിലേക്ക് തിരികയെത്തുമെന്ന തരത്തിലുമുള്ള പ്രചാരണങ്ങള്‍ തുടക്കം മുതലേ പുറത്തുവന്നിരുന്നു. അണിയറപ്രവര്‍ത്തകരും ഇക്കാര്യം സ്ഥിരീകരിച്ചതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്. ഫാന്‍സ് പേജുകളും സജീവമാവുകയായിരുന്നു. ഇന്ദ്രന്‍ മരിച്ചുവെന്നറിഞ്ഞപ്പോള്‍ ഇനി പരമ്പര കാണില്ലെന്നായിരുന്നു പലരും പറഞ്ഞത്. ഇപ്പോഴിതാ ഇന്ദ്രന്‍ തിരികയെത്തുന്നത് സ്ഥിരീകരിച്ചതോടെ ആരാധകരും തിരിച്ചെത്തിയിരിക്കുകയാണ്.

ഇന്ദ്രേട്ടന്‍ മരിച്ചില്ലെന്ന് വിശ്വസിക്കുകയാണ് താനെന്നും അങ്ങനെയാണ് തന്റെ മനസ്സ് പറയുന്നതെന്നുമായിരുന്നു സീത പറഞ്ഞത്. സീതയുടെ അരികിലേക്കുള്ള ഇന്ദ്രന്റെ വരവ് എങ്ങനെയായിരിക്കുമെന്നറിയാനായാണ് ആരാധകരുടെ കാത്തിരിപ്പ്. ആക്രമികള്‍ക്കിടയില്‍ നില്‍ക്കുന്ന സീതയ്ക്ക് മുന്നില്‍ ബൈക്കിലുള്ള ഇന്ദ്രന്‍രെ വരവാണ് പുതിയ പ്രമോയിലുള്ളത്. പ്രമോ വീഡിയോ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. വീഡിയോ കാണാം.


Click it and Unblock the Notifications











