ഞങ്ങളെ വേർപിരിക്കാൻ കഴിയില്ല, ഭർത്താവും മകനും ഒപ്പമുണ്ട്; തെളിവുകൾ നിരത്തി നടി രസ്ന, ചോദ്യങ്ങൾക്കുള്ള മറുപടി!
സിനിമാ താരങ്ങളെക്കാൾ വേഗത്തിൽ കുടുംബ പ്രേക്ഷകരുടെ മനസിൽ ഇടംനേടുന്നവർ സീരിയൽ താരങ്ങളാണ്. ഒരു സമയത്ത് മലയാള മിനിസ്ക്രീനിൽ നിറഞ്ഞ് നിന്ന സീരിയൽ നടിയാണ് രസ്ന. പാരിജാതത്തിലെ സീമയെന്ന് പരിചയപ്പെടുത്തിയാലാകും പ്രേക്ഷകർക്ക് രസ്നയുടെ മുഖം വളരെ വേഗത്തിൽ ഓർമ വരിക. മലപ്പുറം പെരുന്തൽമണ്ണയിലെ ചെറിയൊരു ഗ്രാമത്തിൽ നിന്നും സീരിയൽ ലോകത്തേക്ക് രസ്ന എത്തിയത് വളരെ അപ്രതീക്ഷിതമായാണ്.
അഭിനയവുമായി താരത്തിന്റെ കുടുംബത്തിലാർക്കും അകന്ന ബന്ധം പോലുമില്ലായിരുന്നു. ആൽബങ്ങളാണ് സീരിയൽ-സിനിമ ലോകം രസ്ന മുന്നിൽ തുറന്ന് കിട്ടാൻ കാരണമായത്. പാരിജാതമാണ് നടി അഭിനയിച്ചതിൽ മെഗാഹിറ്റായ സീരിയൽ. ഇരുപതുകളുടെ തുടക്കത്തിലായിരുന്നു പാരിജാതത്തിൽ അഭിനയിക്കുമ്പോൾ രസ്ന. പക്ഷെ പക്വതയോടെ റോൾ കൈകാര്യം ചെയ്തു.

അരുണ, സീമ എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളെയാണ് രസ്ന അന്ന് അവതരിപ്പിച്ചിരുന്നത്. സീരിയലിൽ താരമായി നിൽക്കുമ്പോൾ പാരിജാതത്തിന്റെ സംവിധായകൻ ബെജു ദേവരാജുമായി പ്രണയത്തിലായ രസ്ന പിന്നീട് വിവാഹിതയുമായി. അന്ന് അത് വലിയ വിവാദമായ വിവാഹമായിരുന്നു. ബെജുവിന്റെ ഭാര്യയായശേഷം അഭിനയത്തിന് ഇടവേള കൊടുത്ത രസ്ന മതം മാറി. ഹിന്ദു മതം സ്വീകരിച്ചശേഷം രസ്ന എന്ന പേര് ഉപേക്ഷിച്ച് സാക്ഷി എന്ന നാമം സ്വീകരിച്ചു.
ബൈജു ദേവരാജ് ഇപ്പോഴും മലയാള മിനിസ്ക്രീനിൽ സംവിധാനവും നിർമ്മാണവുമെല്ലാമായി സജീവമാണ്. രസ്ന വെള്ളി വെളിച്ചത്തിലേക്ക് വരാറില്ലെങ്കിലും സോഷ്യൽമീഡിയയിൽ സജീവമാണ്. അടുത്തിടെ തന്റെ വളകാപ്പിന്റെ ചിത്രങ്ങൾ രസ്ന പങ്കുവെച്ചിരുന്നു. നടി വീണ്ടും അമ്മയാകാൻ ഒരുങ്ങുന്നുവെന്നാണ് ഫോട്ടോയിൽ നിന്നും വ്യക്തമായത്.
രസ്നയ്ക്കും ബൈജുവിനും ഒരു പെൺകുഞ്ഞും ആൺകുഞ്ഞുമുണ്ട്. മകളുടെ പുതിയ ഫോട്ടോകൾ ഇടയ്ക്കിടെ താരം പങ്കിടാറുണ്ട്. എന്നാൽ മകന്റേയോ ഭർത്താവിന്റേയോ വിശേഷങ്ങൾ ഒന്നും തന്നെ പങ്കിടാറുണ്ടായിരുന്നില്ല. മകൾക്കൊപ്പമുള്ള ചിത്രങ്ങൾ നടി പങ്കുവെക്കുമ്പോൾ മകനും ഭർത്താവും എവിടെ എന്നുള്ള ചോദ്യങ്ങൾ നിരന്തരം രസ്നയ്ക്ക് നേരിടേണ്ടി വന്നിരുന്നു. മാത്രമല്ല താരദമ്പതികൾ വേർപിരിഞ്ഞുവോയെന്ന സംശയവും ആരാധകർക്കുണ്ടായിരുന്നു.
ഇപ്പോഴിതാ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുകയാണ് രസ്ന. മകനെ എടുത്ത് നിൽക്കുന്ന രസ്നയാണ് ചിത്രത്തിലുള്ളത്. മൈ ബോയ് മൈ ലിറ്റിൽ കൃഷ്ണ എന്നായിരുന്നു ഫോട്ടോയ്ക്ക് നടി നൽകിയ ക്യാപ്ഷൻ. അഷ്ടമിരോഹിണി ദിവസമായതുകൊണ്ടാകും താരം അത്തരമൊരു ക്യാപ്ഷൻ നൽകിയത്.

അൽപ്പം പഴക്കമുള്ള ഫോട്ടോയാണ്. മകൻ കൈക്കുഞ്ഞായിരുന്ന സമയത്ത് പകർത്തിയതാണ്. മാത്രമല്ല ഭർത്താവ് ബൈജുവിനെ രസ്ന ടാഗ് ചെയ്യുകയും ത്രോബാക്ക്, ബൈജു ദേവരാജ് സൺ എന്ന ക്യാപ്ഷൻ നൽകുകയും ചെയ്തിട്ടുണ്ട്. ഞങ്ങളെ വേർപിരിക്കാൻ ആർക്കും കഴിയില്ലെന്നും ഭർത്താവും മകനും തനിക്കൊപ്പം തന്നെയുണ്ടെന്നും പുതിയ പോസ്റ്റിലൂടെ രസ്ന പറയാതെ പറയുകയാണ് ചെയ്തത്.
നടി സംസ്കൃതി ഷേണായ് അടക്കമുള്ള സിനിമ, സീരിയൽ താരങ്ങൾ എല്ലാം രസ്നയുടേയും മകന്റേയും ഫോട്ടോയ്ക്ക് ലൈക്കും കമന്റുമായി എത്തി. മക്കൾ പിറന്നശേഷം അവർക്ക് എല്ലാവിധ കെയറും നൽകി ഒപ്പം നിൽക്കണമെന്ന് ആഗ്രഹിച്ചതിനാലാണ് രസ്ന പിന്നീട് സീരിയലിലേക്ക് മടങ്ങി എത്താതിരുന്നത്. അടുത്തിടെ കനൽപൂവ് സീരിയലിന്റെ ആഘോഷത്തിന് രസ്ന മക്കൾക്കൊപ്പം എത്തിയതിന്റെ ചിത്രങ്ങൾ വൈറലായിരുന്നു.
കനൽപ്പൂവിന്റെ പ്രൊഡ്യൂസർ മാരിൽ ഒരാളായിരുന്നു രസ്ന. പഴയതിലും സുന്ദരിയാണ് നടി ഇപ്പോൾ. വീണ്ടും സീരിയലിൽ രസ്നയെ കാണാനുള്ള ആഗ്രഹം ആരാധകർ കമന്റിലൂടെ നടിയെ അറിയിക്കാറുണ്ട്. ദേവനന്ദ, വിഘ്നേഷ് എന്നിങ്ങനെയാണ് രസ്നയുടെ മക്കളുടെ പേരുകൾ. നടിയുടെ സഹോദരി നീനുവും സീരിയൽ രംഗത്ത് സജീവമാണ്.


Click it and Unblock the Notifications