'സുഖമില്ലാത്ത കുഞ്ഞിനെ മുൻ ഭാര്യയെ ഏൽപ്പിച്ച് തടിതപ്പി, എന്റെ ചോരയെ കളയുമോ'; വിമർശനങ്ങൾക്ക് സിബിന്റെ മറുപടി!
മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഡിജെ സിബിൻ എന്ന പേര് സുപരിചിതമാകുന്നത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സ്റ്റാർട്ട് മ്യൂസിക്ക് എന്ന ഷോയിലൂടെയാണ്. പിന്നീട് ബിഗ് ബോസ് മലയാളം സീസൺ ആറിൽ വൈൽഡ് കാർഡായി എത്തിയതോടെ സിബിൻ കേരളത്തിലെ എല്ലാ പ്രായത്തിലുള്ള ബിഗ് ബോസ് പ്രേക്ഷകർക്കും സുപരിചിതനായി. സിബിന്റെ വ്യക്തി ജീവിതവും താരം ബിഗ് ബോസിലായിരുന്ന സമയത്ത് ചർച്ചയായിരുന്നു.
മാത്രമല്ല സിബിന്റെ മുൻ ഭാര്യ ചിഞ്ചു തന്നെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു. ചിഞ്ചുവുമായുള്ള വിവാഹത്തിൽ സിബിന് ഓട്ടിസ്റ്റിക്കായിട്ടുള്ള ഒരു മകനുണ്ട്. ആ കുഞ്ഞിനെ സംരക്ഷിക്കാനും വേണ്ട കാര്യങ്ങൾ ചെയ്ത് കൊടുക്കാനും സിബിൻ തയ്യാറാവുന്നില്ലെന്നായിരുന്നു ചിഞ്ചുവിന്റെ ആരോപണം. ഇതെല്ലാം എതിർത്ത് സിബിൻ തന്നെ രംഗത്ത് എത്തുകയും ചെയ്തിരുന്നു.

ചിഞ്ചുവുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയ സിബിൻ നടിയും അവതാരകയുമായ ആര്യ ബഡായിയുമായി പ്രണയത്തിലാണ്. ഇരുവരുടേയും വിവാഹനിശ്ചയം അടുത്തിടെയായിരുന്നു. ഏറെ നാളുകളായുള്ള ഇരുവരുടേയും സൗഹൃദം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ആര്യയും വിവാഹമോചിതയും ഒരു പെൺകുട്ടിയുടെ അമ്മയുമാണ്.
സിബിൻ ഇപ്പോൾ തന്റെ മകൾക്ക് നല്ലൊരു അച്ഛനാണെന്ന് എൻഗേജ്മെന്റ് ചിത്രങ്ങൾ പങ്കുവെച്ചപ്പോൾ ആര്യ കുറിച്ചിരുന്നു. അതിന് ഏറ്റവും കൂടുതൽ വന്ന കമന്റുകൾ സ്വന്തം കുഞ്ഞിനെ സ്നേഹിക്കാൻ കഴിയാത്തവൻ എങ്ങനെ മറ്റൊരാളുടെ കുഞ്ഞിനെ സ്നേഹിക്കുന്നമെന്നതായിരുന്നു. സുഖമില്ലാത്ത കുഞ്ഞിനെ മുൻ ഭാര്യയെ ഏൽപ്പിച്ച് തടിതപ്പിയ വ്യക്തിയാണ് സിബിനെന്നും കമന്റുകളുണ്ടായിരുന്നു.
ഇപ്പോഴിതാ അത്തരക്കാർക്ക് എല്ലാമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് സിബിൻ. മകനൊപ്പമുള്ള ഏറ്റവും പുതിയ ഫോട്ടോയാണ് സിബിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. മൈ ചൊക്കൻ... അപ്പനും മോനും എന്നാണ് സിബിൻ കുറിച്ചത്. ഫോട്ടോ പ്രത്യക്ഷപ്പെട്ടപ്പോൾ ആദ്യം സ്നേഹം അറിയിച്ച് കമന്റ് കുറിച്ചത് ആര്യയാണ്. മുത്തുമണീസ്... അപ്പാസ് ബിഗ് ബോയ്.
റെയാന്റെ മുഖത്തുള്ള ചിരിക്ക് കാരണക്കാരായ സിബിനും ചിഞ്ചുവിനും അഭിനന്ദനങ്ങൾ എന്നാണ് ആര്യ കുറിച്ചത്. മകന്റെ ഉത്തരവാദിത്വങ്ങളെല്ലാം മുൻ ഭാര്യയുടെ തലയിൽ മാത്രം ഇടാതെ സിബിനും ചേർന്നാണ് പാരന്റിങ്ങ് ചെയ്യുന്നതെന്ന് ആര്യയുടെ വാക്കുകളിൽ നിന്നും വ്യക്തമാണ്. മകനുമായി ബന്ധപ്പെട്ട വിഷയത്തിൽ വിമർശനങ്ങൾ പെരുകിയപ്പോൾ താനും മകനും തമ്മിലുള്ള ബോണ്ടിങ്ങ് ഇപ്പോൾ എങ്ങനെയാണെന്ന് വ്യക്തമാക്കി സിബിൻ തന്നെ രംഗത്ത് എത്തി.

സുഹൃത്തായ യുട്യൂബർ വിവിയോടാണ് ഇക്കാര്യത്തിൽ പറയാനുള്ള മറുപടി സിബിൻ പറഞ്ഞത്. ഞാനും മോനും അവന്റെ അമ്മയുമായി യാതൊരു പ്രശ്നങ്ങളുമില്ല. നേരത്തെ ചെറിയ പ്രശ്നങ്ങൾ ഉണ്ടായത് പലരും ആവശ്യമില്ലാത്തത് പറഞ്ഞപ്പോഴുണ്ടായ പ്രശ്നങ്ങളായിരുന്നു. ഇപ്പോൾ ഒരു കുഴപ്പവുമില്ല. ഗുഡ് ടേംസിലാണ്. ഞങ്ങൾ കോ പാരന്റിങ്ങാണ്. റയാന്റെ കൂടെ അന്നും ഇന്നും എന്നും ഞാനുണ്ട്. മോന്റെ കാര്യത്തിൽ ഇടപെടാതെ മാറി നിൽക്കാറില്ല.
നാല് ദിവസം മുമ്പ് അവനെ ഞാൻ ബാംഗ്ലൂരിൽ പോയി കണ്ട് ഒപ്പം സമയം ചിലവഴിച്ച് വന്നതേയുള്ളു. ഞാനും മോനും മാത്രമല്ല എന്റെ മുൻ ഭാര്യ ചിഞ്ചുവും ഒപ്പമുണ്ടായിരുന്നു. റയാന്റെ കാര്യങ്ങളും ഞങ്ങളുടെ ഭാവി പരിപാടികളും എല്ലാം പരസ്പരം ഞാനും ചിഞ്ചുവും സംസാരിച്ചു. ഇങ്ങനെ തന്നെ മുന്നോട്ട് പോകാനാണ് തീരുമാനം. എന്റെ ചോരയല്ലേ അവൻ. അത് വിട്ടിട്ട് എവിടെ പോകാൻ. നമ്പർ വൺ അവൻ തന്നെയാണ്.
ഇൻസ്റ്റഗ്രാമിൽ സ്ഥിരമായി പോസ്റ്റിടുന്നയാളല്ല ഞാൻ. അതുകൊണ്ടാണ് മകനൊപ്പമുള്ള പോസ്റ്റുകൾ കാണാത്തത്. പക്ഷെ മോന്റെ ഫോട്ടോകൾ നിരവധി ഞാൻ ഫോണിൽ സൂക്ഷിച്ചിട്ടുണ്ട്. അവന് വേണ്ടി ഒരു ഫോൾഡർ തന്നെയുണ്ട് എന്നാണ് സിബിൻ പറഞ്ഞത്.


Click it and Unblock the Notifications











