ഭര്‍ത്താക്കന്‍മാരെ ബന്ദിയാക്കി ഭാര്യമാര്‍ക്ക് പൂര്‍ണ്ണിമ കൊടുത്ത എട്ടിന്റെ പണി, വീഡിയോ വൈറല്‍, കാണൂ!
മഴവില്‍ മനോരമയില്‍ പ്രേക്ഷേപണം ചെയ്യുന്ന പരിപാടിയായ മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ റേറ്റിങ്ങില്‍ ഏറെ മുന്നിലാണ്. പൂര്‍ണ്ണിമ മോഹനാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. മിനിക്കോയില്‍ വെച്ചായിരുന്നു ഷോയുടെ ആദ്യ ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നത്. മിനിക്കോയിലെ മത്സരത്തില്‍ വിജയിച്ച ദമ്പതികള്‍ക്കൊപ്പം രാജസ്ഥാനിലെത്തിയിരിക്കുകയാണ് പൂര്‍ണ്ണിമയും സംഘവും.
രാജസ്ഥാനില്‍ വെച്ച് വ്യത്യസ്തമായ ടാസ്‌ക്കുകളാണ് ദമ്പതികളെ കാത്തിരുന്നത്. നേരത്തെ ഇരുവരും ഒരുമിച്ചുള്ളഗെയിമുകളായിരുന്നുവെങ്കില്‍ ഇത്തവണ ഭാര്യമാരെ കേന്ദ്രീകരിച്ചായിരുന്നു ടാസ്‌ക്ക്. 500 വര്‍ഷം പഴക്കമുള്ള കോട്ടയില്‍ ബന്ധിയാക്കപ്പെട്ട ഭര്‍ത്താക്കന്‍മാരെ രക്ഷപ്പെടുത്തുന്നതിനായി ഭാര്യമാര്‍ നടത്തുന്ന ശ്രമങ്ങളായിരുന്നു കഴിഞ്ഞ എപ്പിസോഡിലെ ഗെയിം. പരിപാടിയുടെ വീഡിയോ ഇപ്പോള്‍ യൂട്യബൂിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഡര്‍ന മനാ ഹൈ
ഇതായിരുന്നു ടാസ്‌ക്കിന്‍രെ പേര്. ഭര്‍ത്താവിന്റെ കണ്ണുകെട്ടി, വായ്ക്കുള്ളില്‍ തുണിയും തിരുകി കോട്ടയ്ക്കുള്ളില്‍ ബന്ദിയാക്കി വെക്കുകയും പ്രേതാലയം പോലെ തോന്നിക്കുന്ന കോട്ടയിലെ ഓരോ വാതിലുകളും തുറന്ന് ഭര്‍ത്താവിനെ രക്ഷിക്കുകയും ചെയ്യുകയെന്നതായിരുന്നു ഈ ടാസ്‌ക്കിലൂടെ മത്സരാര്‍ത്ഥികളെ കാത്തിരുന്നത്.

ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന രംഗങ്ങള്‍
പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന രംഗങ്ങളായിരുന്നു അരങ്ങേറിയത്. അത്യന്തം പേടിയോടെയാണ് പലരും ടാസ്‌ക്ക് പൂര്‍ത്തിയാക്കിയത്.

വിജയകരമായി പൂര്‍ത്തിയാക്കി
ഒരാളൊഴികെ മറ്റെല്ലാ ഭാര്യമാരും പേടിയെ അവഗണിച്ച് ഭര്‍ത്താവിനെ രക്ഷിച്ചു. പരിപാടിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
വീഡിയോ കാണൂ
റാഫിയെ രക്ഷിക്കാനായി മുംതാസ് നടത്തുന്ന ശ്രമങ്ങള്‍ കാണൂ.
ആരതിയുടെ ശ്രമങ്ങള്‍
കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട മത്സാര്‍ത്ഥിയായ ആരതിയുടെ പ്രകടനം കാണൂ.
പോലീസുകാരനെ രക്ഷിച്ചത്
റിജിനെ ശ്രീലക്ഷ്മി രക്ഷിച്ചത് ഇങ്ങനെയാണ് കാണൂ.
ഷൈമയുടെ പ്രകടനം
കാസര്‍കോട് സ്വദേശിയായ ഷൈമ ജാബിറിനെ രക്ഷിച്ചത് എങ്ങനെയാണെന്നറിയേണ്ടേ, കാണൂ.
മുഴുവന്‍ എപ്പിസോഡ് കാണൂ
മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ പരിപാടിയുടെ മുഴുവന്‍ എപ്പിസോഡ് കാണൂ.


Click it and Unblock the Notifications











