താനൊരു പ്രാഞ്ചിയല്ലേ, പബ്ലിസിറ്റിക്ക് വേണ്ടിയല്ലേ എന്ന ചോദ്യം; പ്രശ്നങ്ങൾക്കിടെ പ്രതികരിച്ച് ഫിറോസ്

By Desk

രേണു സുധിയുടെ മക്കളുടെ വീടുമായി ബന്ധപ്പെട്ട പ്രശ്നം സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ ചർച്ചയാകാറുണ്ട്. വീട് വെക്കാൻ സ്ഥലം നൽകിയവരും വീട് പണിത് നൽകിയവും പിന്നീട് രേണുവിനെതിരെ പറയുന്ന സാഹചര്യമുണ്ടായി. ഫിറോസ് എന്ന വ്യക്തിയാണ് വീട് വെച്ച് നൽകാൻ മുന്നിട്ടിറങ്ങിയത്. വീട് പണിത് ഒരു വർഷത്തിനുള്ളിൽ രേണു ആരോപണവുമായി രം​ഗത്ത് വന്നു.

വീട് ചോരുന്നെന്ന് രേണുവും കുടുംബവും ആരോപിച്ചു. സഹായിച്ച തന്നെയും കെഎച്ച്ഡിഇസി കൂട്ടായ്മയെയും രേണു തള്ളിപ്പറഞ്ഞെന്ന് ഫിറോസ് വിമർശിച്ചു. ഇവർ തമ്മിലുള്ള അസ്വാരസ്യങ്ങൾ ഇപ്പോഴും തുടരുന്നു. ഇതിനിടെ ഫിറോസ് തനിക്ക് വരുന്ന വിമർശനങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Renu Sudhi  Firos Khdec

'ഏത്‌ പോസ്റ്റിട്ടാലും വരുന്ന ഒരു കമന്റാണ് " നിങ്ങൾ പബ്ലിസിറ്റിക്ക്‌ വേണ്ടി നൽകിയ വീടല്ലെ, താനൊരു പ്രാഞ്ചിയല്ലെ"
ഇതൊന്നും മൈൻഡ്‌ ചെയ്യാതിരുന്നാൽ ഉടനെ വരും " എന്താ തനിക്ക്‌ ഇതിനു മറുപടി ഇല്ലേയെന്ന് " എന്റെ പൊന്ന് ചങ്ങാതിമാരെ, ആദ്യം ഞാനെന്താണെന്നും ഞാൻ ആരെയെങ്കിലും വ്യക്തിപരമായി സഹായിച്ചിട്ട്‌ അത്‌ ഫേസ്ബുക്കിൽ ഇട്ട്‌ കയ്യടി വാങ്ങുന്ന ആളാണോ എന്നും ആദ്യം അന്വേഷിക്കുക എന്നിട്ട്‌ എന്നെ അളക്കുക'

'എനിക്ക്‌ ബാങ്കിൽ നിന്നും കിട്ടുന്ന പലിശയൊന്നും ഞാൻ കൈപറ്റാറില്ല, കഴിഞ്ഞ വർഷം വരെ ഫേസ്ബുക്കിൽ നിന്നും മാസം 40,000 മുതൽ 60,000 വരെ എനിക്ക്‌ കിട്ടിയിരുന്ന തുകയും വ്യക്തിപരമായ കാര്യങ്ങൾക്ക്‌ ഉപയോഗിച്ചിട്ടില്ല. ഇപ്പോൾ പൊന്നാനിയിൽ ഞാൻ നേരിട്ട്‌ ഒരാൾക്ക്‌ സൗജന്യമായി വീട്‌ നിർമ്മിക്കാൻ തുടങ്ങുന്നുണ്ട്‌ അതും ആരുമായും ഷെയർ ചെയ്തിട്ടില്ല, ചിലർക്ക്‌ മാസം മരുന്ന് വാങ്ങാൻ, ഫീസ്‌ അടക്കാൻ, ലോൺ അടക്കാൻ എല്ലാം വ്യക്തിപരമായി ചെയ്യുന്നുണ്ട്‌, അതൊന്നും ഇന്നുവരെ ആളുകളുടെ ഐഡന്റിറ്റി വെളിപെടുത്തിയിട്ട്‌ ഇവിടെ പറഞ്ഞിട്ടില്ല'

'നാട്ടിൽ ഹാർട്ട്‌ ഓപ്പറേഷൻ രോഗികൾ, തളർന്ന് കിടക്കുന്നവർ, ഓക്സിജൻ മെഷീൻ ആവിശ്യമുള്ളവർക്കെല്ലാം സഹായം നൽകിയത്‌ അവരായ്‌ പറഞ്ഞിട്ട്‌ നാട്ടുകാർ അറിഞ്ഞ്‌ അഭിനന്ദിച്ചിട്ടുണ്ട്‌. എന്ത്‌ കൊണ്ട്‌ സുധിയുടെ വീട്‌ എന്നല്ലെ ? അതൊരു കൂട്ടായ്മയായ്‌ നൽകിയതാണു അത്‌ പബ്ലിക്ക്‌ ആകാതെ പറ്റില്ല. അതായത്‌ രമണാ , ഇങ്ങോട്ട്‌ കേറുന്നതിന്റെ മുൻപ്‌ ആളെ നന്നായ്‌ പഠിക്ക്‌' എന്നാണ് കുറിപ്പ്.

More from Filmibeat

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X