കിച്ചു ആ വീട്ടിൽ അപരിചിതൻ, സുധിയുടെ അമ്മ അവിടെ താമസിക്കുമെന്ന് കരുതി, പക്ഷെ അവർ കയ്യടക്കി: ഫിറോസ്
രേണു സുധിയുടെ വീടിനെക്കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടക്കുന്നത്. കെഎച്ച്ഡിഇസി ഫേസ്ബുക്ക് കൂട്ടായ്മയാണ് കൊല്ലം സുധിയുടെ മരണ ശേഷം രേണുവിനും മക്കൾക്കും വീട് വെച്ച് നൽകിയത്. വീട് പണിത് ഒരു വർഷത്തിനുള്ളിൽ മുറികളിൽ ചോർച്ചയുണ്ടെന്ന വാദവുമായി രേണു കഴിഞ്ഞ ദിവസം രംഗത്ത് വന്നു. ഇതോടെ കെഎച്ച്ഡിഇസി ഫേസ്ബുക്ക് കൂട്ടായ്മയുടെ പ്രധാന പ്രവർത്തകനായ ഫിറോസ് രേണുവിനെതിരെ സംസാരിച്ചു. ഫെെനൽ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ രേണുവിനെതിരെ ഫിറോസ് തുറന്ന് സംസാരിക്കുന്നുണ്ട്. വീട് വെച്ച ശേഷം പ്രതീക്ഷിച്ച പോലെയല്ല സംഭവിച്ചതെന്ന് ഫിറോസ് പറയുന്നു.
അവർക്ക് വീട് കൊടുക്കേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടില്ല. അന്ന് വളരെ കഷ്‌ടപ്പെട്ട് താമസിക്കുന്ന കുടുംബം തന്നെയായിരുന്നു അത്. പക്ഷെ ഞങ്ങൾ പ്രതീക്ഷിച്ചതല്ല അവിടെ നടന്നത്. ഒരു വീട്ടിൽ മകൻ മരിച്ചാൽ അവിടെ അനാഥരാകുന്നത് അദ്ദേഹത്തിന്റെ ഭാര്യയും മക്കളും അദ്ദേഹത്തിന്റെ അമ്മയും അച്ഛനും കൂടെയാണ്. ഞങ്ങൾ പ്രതീക്ഷിച്ചത് രേണുവും രേണുവിന്റെ രണ്ട് മക്കളും സുധിയുടെ അമ്മയും അവിടെ താമസിക്കുമെന്നായിരുന്നു. എന്നാൽ അതല്ല ഉണ്ടായത്. കിച്ചുവും സുധിയുടെ അമ്മയും കൊല്ലത്താണ് താമസിക്കുന്നത്. ഇവിടെ രേണുവും രേണുവിന്റെ കുടുംബക്കാർ മൊത്തം താമസിക്കുന്നു.

ഈ വീട് ഇങ്ങനെ കണ്ടപ്പോൾ വിഷമം ആയി. ഒരുപാട് ഇഷ്ടപ്പെട്ട് ചെയ്ത വീടാണ്. ആ വീടാണ് അലങ്കോലമായി കിടക്കുന്നത്. ഫ്രീ കിട്ടിയ സാധനമല്ലേ. അത് ഇങ്ങനെയൊക്കെ മെയിന്റെയിൻ ചെയ്താൽ മതിയെന്ന തോന്നലായിരിക്കാം. ഒരുപക്ഷെ അറിവില്ലായ്മയായിരിക്കാം. കിച്ചുവിനെ വിളിച്ചപ്പോൾ കിച്ചുവിന് ഭയങ്കര ഫീലിംഗ് ഉണ്ട്. എന്റെയടുത്ത് ഓപ്പണായി പറഞ്ഞില്ല. പക്ഷെ സ്വന്തമായിട്ട് വീടുണ്ടായിട്ട് അവിടെ സ്വാതന്ത്രത്തോടെ വന്ന് നിൽക്കാൻ പറ്റാത്ത വിഷമം.
കിച്ചു ആ വീട്ടിൽ അപരിചിതനാണ്. നമുക്കെല്ലാവർക്കും അത് ഫീൽ ചെയ്യുന്നുണ്ട്. കിച്ചുവിന് അതിന്റേതായ വിഷമങ്ങളുണ്ട്. കിച്ചുവിന്റെ അച്ഛന്റെ മകനാണ് റിതപ്പൻ. ആരുമില്ലാത്ത സമയത്ത് റിതപ്പനെ കാണണമെന്ന ഒറ്റ ആഗ്രഹം കൊണ്ടാണ് അവിടെ പോയതും വീഡിയോ ഷൂട്ട് ചെയ്തതും. വീടിന്റെ അവസ്ഥ നാട്ടുകാർ കാണണം എന്നത് കൊണ്ടായിരിക്കാം കിച്ചു വീഡിയോ ഷൂട്ട് ചെയ്തത്.

ഹൗസ് വാമിംഗ് വരെ രേണു ഗുഡ് മോണിംഗ് ഒക്കെ അയക്കുമായിരുന്നു. പക്ഷെ അതിന് ശേഷം രേണുവിന്റെ മെസേജൊന്നുമില്ലായിരുന്നെന്നും ഫിറോസ് പറയുന്നു. 24 ചാനലും മാ സംഘടനയും ഫാദറും ഞങ്ങളുമെല്ലാം വിചാരിച്ചത് രേണുവും രണ്ട് മക്കളും സുധിയുടെ അമ്മയും ആ വീട്ടിൽ താമസിക്കുമെന്നാണ്. അത് പ്രകാരം രേണുവിന് ഒരു ജോലി ശരിയാക്കാനുള്ള പ്ലാനിൽ കൂടിയായിരുന്നു ഫ്ലവേഴ്സ് ചാനൽ. രേണുവിനെ പഠിപ്പിച്ചിരുന്നു. രേണു ക്ലാസിന് പോയിരുന്നു. ഇതൊക്കെ കൊണ്ടായിരിക്കാം അത് വർക്കൗട്ടാകാഞ്ഞത്.
കുടിലിൽ നിന്ന് കൊട്ടാരത്തിലേക്ക് എന്ന അവസ്ഥയിലേക്കാണ് രേണു വന്നിട്ടുള്ളതെന്നും ഫിറോസ് പറയുന്നു. ഞങ്ങളുടെ പ്രൊഫഷണൽ സ്പേസിലേക്ക് ഇടിച്ച് കയറിയത് കൊണ്ടാണ് താൻ രേണുവിനെതിരെ ഇപ്പോൾ പ്രതികരിക്കുന്നതെന്നും ഫിറോസ് പറയുന്നു. കഴിഞ്ഞ ദിവസം കിച്ചു തന്റെ വ്ലോഗിൽ വീടിന്റെ ഇപ്പോഴത്തെ സാഹചര്യം കാണിച്ചിരുന്നു. രേണുവിന്റെ ബന്ധുക്കളാണ് ഇവിടെ വീട്ടുകാരെ പോലെ പെരുമാറുന്നത്. വീട് ലഭിച്ച കിച്ചു അതിഥിയെ പോലെയും. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി പേർ രേണു സുധിയെ വിമർശിച്ചു. ഇതിനിടെയാണ് പുതിയ വിവാദമുണ്ടായിരിക്കുന്നത്.


Click it and Unblock the Notifications