രേണുവിന് എല്ലാ ഐശ്വര്യവും, അവർ ചാർത്തി തന്ന ചീത്തപ്പേര് കാരണം ഞങ്ങൾ പട്ടിണിയിൽ, വർക്കുകൾ കിട്ടുന്നില്ല; ഫിറോസ്

ഒരിടയ്ക്ക് വലിയ വിവാദമായി മാറിയ ഒന്നായിരുന്നു കെഎച്ച്ഡിഇസി എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് കൊല്ലം സുധിയുടെ കുടുംബത്തിനായി നിർമ്മിച്ച് നൽകിയ വീട്. പണിത് ഒരു വർഷം പൂർത്തിയാകും മുമ്പ് നിരവധി കേടുപാടുകൾ വീടിന് സംഭവിച്ചുവെന്ന് രേണുവും വീട്ടുകാരും പരാതിപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. 1050 സ്ക്വയർഫീറ്റിൽ നിർമിച്ച വീടിന്റെ പ്രധാന ഇടങ്ങൾ സിറ്റൗട്ട്, ലിവിങ് റൂം, ഡൈനിങ്, മൂന്ന് ബെഡ്റൂം, കിച്ചൻ, വാഷ് ഏരിയ, രണ്ട് ബാത് അറ്റാച്ച് റൂമുകൾക്ക് പുറമെ ഒരു കോമൺ ബാത്റൂമും എന്നിവയാണ്. കെഎച്ച്ഡിഇസി ​ഗ്രൂപ്പ് സ്ഥാപകൻ ഫിറോസും സംഘവും അതിനുശേഷം നിരവധി വിമർശനങ്ങളും അധിക്ഷേപങ്ങളും അഭിമുഖീകരിക്കേണ്ടി വന്നിരുന്നു.

ഇപ്പോഴിതാ നിലവിൽ തന്റെയും തന്നേയും ആശ്രയിച്ച് ജീവിക്കുന്നവരുടേയും ജീവിതം എങ്ങനെയാണെന്ന് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് ഫിറോസ്. കൊല്ലം സുധിയുടെ കുടുംബത്തിന് വീടുണ്ടാക്കി കൊടുത്തതിന്റെ പേരിൽ ചീത്തപ്പേര് വന്നതിനാൽ ബിസിനസ് ഡള്ളായി വർക്കേഴ്സ് പട്ടിണിയിലേക്ക് നീങ്ങുകയാണെന്ന് പുതിയ വീഡിയോയിൽ ഫിറോസ് പറയുന്നു.

renu sudhi
Photo Credit: renu sudhi / Firose

ഒരു ഇടവേളയ്ക്കുശേഷം കൊല്ലം സുധിയുടെ വീടും അതിനെ കുറിച്ചുള്ള ചർച്ചകളും സജീവമാവുകയാണ്. എന്റെ ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും വലിയ മണ്ടൻ തീരുമാനമായിരുന്നു ആ കുടുംബത്തിന് ഒരു വീ‍ട് നിർമ്മിച്ച് നൽകുക എന്നത്. അത് ഓർത്ത് അന്നും ഇന്നും ഞാൻ റി​ഗ്രറ്റ് ചെയ്യുന്നു. പഴയ വിവാദങ്ങൾക്കുശേഷം ഞങ്ങളുടെ കാര്യത്തിൽ എന്ത് സംഭവിച്ചുവെന്ന് പലർക്കും അറിയില്ല. പക്ഷെ രേണു അഭിനയവും ബി​ഗ് ബോസും ഉദ്ഘാടനങ്ങളും എല്ലാമായി ആക്ടീവായി സോഷ്യൽമീഡിയയിൽ നിൽക്കുന്നുണ്ട്.

അവരുടെ ലൈഫിലും പോസിറ്റീവായി ഒരുപാട് കാര്യങ്ങൾ സംഭവിച്ചു. എന്നാൽ അവർക്ക് വീടുണ്ടാക്കി കൊടുത്തതിന്റെ പേരിൽ ചീത്തപ്പേരും ഹരാസ്മെന്റും തെറികളും കേട്ട ഞാനും കുറച്ച് പേരും ഇപ്പുറത്ത് നിൽക്കുന്നുണ്ട്. അതിനുശേഷം ഞങ്ങൾക്ക് എന്തുപറ്റിയെന്നത് എല്ലാവരും അറിയാൻ ആ​ഗ്രഹിക്കുന്ന ഒരു കാര്യമാകും. പത്ത് ആളെങ്കിലും അറിയുന്ന ആളായി ഞാൻ സംഭവത്തിനുശേഷം മാറി.

ഇന്റർവ്യൂസും മറ്റും കൊടുത്തതുകൊണ്ട് മാത്രമാണ്. ആ ​ഗ്രൂപ്പിന് എന്ത് സംഭവിച്ചുവെന്ന് ചോദിച്ചാൽ ഞാൻ പറയാം... ശത്രുക്കൾക്ക് ഇത് കേട്ട് സന്തോഷിക്കാം... മിത്രങ്ങൾക്ക് സഹതപിക്കാം. ഞങ്ങളുടെ ബിസിനസ് വളരെ അധികം ഡള്ളായി. നല്ലൊരു ചീത്തപ്പേര് രേണുവും അവരെ സപ്പോർട്ട് ചെയ്യുന്നവരും ചാർത്തി തന്നു. ഞങ്ങൾ ഉണ്ടാക്കുന്ന വീട്, മെറ്റീരിയൽസ് എന്നിവയ്ക്കൊന്നും ക്വാളിറ്റിയി‌ല്ലെന്ന ഭയം ജനമനസുകളിൽ നിറയ്ക്കാൻ രേണുവിനും സുഹൃത്തുക്കൾക്കും സാധിച്ചു.

അവർ വിജയിച്ചു. ഞങ്ങളുടെ ​ഗ്രൂപ്പിലുള്ളവർക്ക് ഇപ്പോൾ വർക്ക് തീരെ കുറവാണ്. രേണുവിനേയും കുടുംബത്തേയും സഹായിച്ചുവെന്നതിന്റെ പേരിൽ നിങ്ങൾ ഒരുപാട് ആൾക്കാരെ പട്ടിണിക്ക് ഇടാൻ പാടില്ല. ഞങ്ങളുടെ വർക്കിനെ ആശ്രയിച്ച് നിൽക്കുന്ന തൊഴിലാളികളേയും അവരുടെ കുടുംബങ്ങളേയും ബാധിച്ചു.

renu sudhi
Photo Credit: renu sudhi / Firose

ആ വീട് രേണുവിന് ഉണ്ടാക്കുന്ന സമയത്ത് ഞങ്ങൾ വളരെ അധികം സാമ്പത്തീക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ഫ്ലവേഴ്സ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെല്ലാം ചേർന്നാണ് രേണുവിന് വീടുണ്ടാക്കുന്നത് എന്നത് പ്രചരിച്ചതോടെ സ​ഹായം വാ​ഗ്ദാനം ചെയ്ത പലരും സ്പോൺസർഷിപ്പിൽ നിന്ന് പിന്മാറി. അതാണ് സാമ്പത്തീക പ്രതിസന്ധി സൃഷ്ടിച്ചത്. അതുകൊണ്ട് തന്നെ ചെയ്ത വിട്ടുവീഴ്ചയാണ് പുറത്തെ പ്ലാസ്റ്ററിങ്. ജിപ്സം പ്ലാസ്റ്ററിങ് അതിനാലാണ് പുറത്തും ചെയ്തത്.

ആ പ്ലാസ്റ്ററിങ് അടർന്ന് പോയത് ഇത്രയും വലിയ പ്രശ്നമാക്കി എടുക്കുമെന്ന് കരുതിയിരുന്നില്ല. ബാ​ഹ്യ ഭം​ഗിയേക്കാൾ അടച്ചുറപ്പുള്ള വീട് എന്നതായിരുന്നു ഞങ്ങൾ‌ ഉ​ദ്ദേശിച്ചത്. ജിപ്സം പ്ലാസ്റ്ററിങ് അല്ലാതെ ആ വീടിന് വേറെ പ്രശ്നങ്ങളൊന്നുമില്ല. രേണുവിന്റെ പിതാവ് അടക്കം ഞങ്ങളെ ഒരുപാട് ഉപദ്രവിച്ചു. ഞങ്ങൾ അവരെ മോശമായി എവിടേയും പറഞ്ഞിട്ടില്ല. ഞങ്ങൾക്കൊപ്പമുള്ള പലർക്കും ജോലിയില്ലാതെയായി.

ഞങ്ങൾ ഉണ്ടാക്കി കൊടുത്ത മറ്റൊരു വീടിനും ഇതുവരെ കംപ്ലെയ്ന്റ് വന്നിട്ടില്ല. പക്ഷെ പുതിയ കസ്റ്റമേഴ്സ് വരുന്നില്ല. സഹായിക്കാൻ പോയത് പാരയായി. അവർക്ക് വീടുണ്ടാക്കി കൊടുത്തുവെന്ന തെറ്റ് മാത്രമെ ചെയ്തിട്ടുള്ളു. ഫണ്ട് കിട്ടിയാൽ നിങ്ങളുടെ വീടിന്റെ പ്ലാസ്റ്ററിങ് ഞങ്ങൾ വീണ്ടും ചെയ്ത് താരം. നിങ്ങളെ സഹായിച്ച കുടുംബങ്ങളെ പട്ടിണിക്കിടരുത്. ആ വീട് നിങ്ങൾക്ക് ഒരുപാട് ഐശ്വര്യം കൊണ്ട് തന്നതല്ലേ എന്നും ഫിറോസ് ചോദിച്ചു.

More from Filmibeat

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X