ഒരുമിച്ച് കഴിഞ്ഞ വീട് വിൽക്കാൻ തീരുമാനിച്ചവർ, ഫിറോസും സജ്നയും പിരിഞ്ഞില്ലേ; മറുപടി നൽകി താരങ്ങൾ

ബി​ഗ് ബോസ് എന്ന ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായ ദമ്പതികളായിരുന്നു ഫിറോസ് ഖാനും സജ്നയും. 2023 ലാണ് ഇരുവരും വേർപിരിയുകയാണെന്ന് അറിയിച്ചത്. വിവാഹമോചനത്തിനുള്ള ഒരുക്കത്തിലാണെന്നും തികച്ചും വ്യക്തിപരമായ തീരുമാനമാണിതെന്നും സജ്ന അന്ന് പറഞ്ഞിരുന്നു. അഭിമുഖത്തിൽ ഇതേക്കുറിച്ച് വെെകാരികമായാണ് സജ്ന സംസാരിച്ചത്. മൂന്നാമതൊരാൾ കാരണമല്ല പിരിയുന്നത്. ഞങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് കാരണം. പിരിഞ്ഞാലും മക്കൾ നല്ല മാതാപിതാക്കളായി തുടരുമെന്നും സജ്ന അന്ന് പറഞ്ഞു.

ഇപ്പോഴിതാ ഇരുവരെയും വീണ്ടും ഒരിമിച്ച് കണ്ടതോടെ സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ വരികയാണ്. നാദിറ മെഹ്റിന്റെ പുതിയ വീടിന്റെ ചടങ്ങിനാണ് ഇരുവരും മക്കൾക്കൊപ്പമെത്തിയത്. മീഡിയകൾ ഒരുമിച്ച് വന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഫിറോസും സജ്നയും മറുപടി നൽകി.

Firoz Khan  Sajna Noor

നമ്മുടെ സിസ്റ്റം പലതും ചെയ്ത് വെച്ചിട്ടുണ്ട്. ഇങ്ങനെ പോകുമ്പോൾ ഇങ്ങനെയാ ആകാവൂ എന്ന്. ആ സിസ്റ്റമൊക്കെ ബ്രേക്ക് ചെയ്യുന്നവരാണ് ഞങ്ങളെന്ന് ഫിറോസ് പറയുന്നു. ഒരു ഘട്ടമെത്തുന്നതിന് മുമ്പേ ഞങ്ങളെടുത്ത തീരുമാനം. ഫ്രണ്ട്സായി തുടരും. ബാക്കി വിശേഷങ്ങൾ പിന്നീട് പറയുമെന്ന് സജ്നയും വ്യക്തമാക്കി. നാദിറയും ഇവരെക്കുറിച്ച് സംസാരിച്ചു. ഭയങ്കര ഫ്രണ്ട്സാണ്. നിങ്ങൾ ചിന്തിക്കുന്നതിന് അപ്പുറമാണ് ഇവരുടെ റിലേഷൻ. റിലേഷനപ്പുറത്ത് ഫ്രണ്ട്സായി തുടരാൻ ഭയങ്കര മനസ് വേണം എന്ന് നാദിറ പറഞ്ഞു.

പിരിഞ്ഞ ശേഷം വെെകാരികമായി സംസാരിച്ച് ഇരുവരും അഭിമുഖങ്ങൾ നൽകിയിരുന്നു. ഒരുമിച്ച് താമസിച്ച വീട് വിൽക്കാൻ തന്നെയാണ് തീരുമാനമെന്ന് ഒരിക്കൽ ഫിറോസ് പറഞ്ഞതാണ്. വീട് വിറ്റാൽ അതിലെ തുക സജ്നയ്ക്ക് നൽകും. അങ്ങനെയെ ചെയ്യാൻ പാടുള്ളൂ. വേർപിരിഞ്ഞത് പതിയെ മക്കൾ അറിയും. മകന് എട്ട് വയസായി. അവനെ പിടിച്ചിരുത്തി പറയാൻ പറ്റില്ല. ഒരു ദിവസം പെട്ടെന്ന് മക്കളോട് പറഞ്ഞാൽ അവർക്ക് മനസിലാകില്ലെന്നും ഫിറോസ് ഖാൻ പറഞ്ഞു.

Firoz Khan  Sajna Noor

ഇനി വിവാ​ഹമുണ്ടാകില്ലെന്ന് സജ്ന പറഞ്ഞത് പെട്ടെന്നുള്ള വൈകാരികതയുടെ പുറത്തായിരിക്കാം എന്നും ഫിറോസ് ഖാൻ അഭിപ്രായപ്പെട്ടു. സജ്ന പറയുന്നത് ഇപ്പോഴത്തെ മാനസികാവസ്ഥ വെച്ചാണ്. ഒറ്റയ്ക്ക് ജീവിക്കുമ്പോഴുള്ള സാഹചര്യങ്ങൾ ഇത്തരം തീരുമാനങ്ങളെ സ്വാധീനിക്കും. എനിക്കും അങ്ങനെ തന്നെയാണ്. ഒറ്റയ്ക്ക് ജീവിക്കുന്നതാണ് സുഖമെന്ന് തോന്നിയാൽ അങ്ങനെ ജീവിക്കും. ഇനി മടുപ്പ് തോന്നി, എന്നെ സ്നേ​ഹിക്കാൻ ഒരാൾ വേണമെന്ന് തോന്നിയാൽ അങ്ങനെ ചെയ്യും.

സജ്നയ്ക്കും എനിക്കും പരസ്പരം സംശയം ഉണ്ടായിട്ടില്ല. കുടുംബ ജീവിതത്തിലെ ഏറ്റവും വലിയ പരാജയം കുടുംബ ജീവിതം തന്നെയാണ്. ഞങ്ങളു‌ടെ ജീവിതത്തിൽ അങ്ങനെയുണ്ടായിട്ടില്ല. ​ഗോസിപ്പുകളിൽ വരുന്ന പേര് ഷിയാസ് കരീമിന്റേതാണ്. എന്നാൽ അത് തെറ്റാണ്. മറ്റുള്ളവർ പറയുന്ന കാര്യങ്ങളോട് പ്രതികരിച്ച് കൊണ്ടിരിക്കാൻ പറ്റില്ലെന്നും ഫിറോസ് അന്ന് വ്യക്തമാക്കി.

ഇപ്പോഴത്തെ സാ​ഹചര്യമാണെങ്കിൽ ഞാൻ സജ്നയെ വിളിക്കുകയും ഉപദേശിക്കുകയും ചെയ്യും. പക്ഷെ നാളെ എന്താകുമെന്ന് അറിയില്ല. നാളെ എന്റെ ജീവിതത്തിലേക്ക് മറ്റൊരാൾ വന്നാൽ സജ്നയുടെ കാര്യത്തിൽ ഇടപെടാനാകില്ല. അത് ആ വ്യക്തിയോട് ചെയ്യുന്ന തെറ്റാകും. ഒരാൾക്ക് ഒരു സമയത്ത് ഒരു സ്ത്രീയെ മാത്രമേ സ്നേഹിക്കാനാകൂ എന്ന് താൻ വിശ്വസിക്കുന്നെന്നും ഫിറോസ് പറഞ്ഞിരുന്നു. സജ്നയുടെ ജീവിതത്തിൽ മറ്റാരെങ്കിലും വന്നാലും എനിക്ക് ഇടപെടാനാകില്ല. അതേസമയം കുട്ടികളുടെ കാര്യം ചിന്തിക്കാം. ഞാൻ സ്നേഹിച്ചത് പോലെ ആരും സജ്നയെ സ്നേ​​ഹിച്ചിട്ടില്ലെന്നും ഫിറോസ് ഖാൻ പറഞ്ഞിരുന്നു. വീണ്ടും ഒരുമിക്കുന്നെങ്കിൽ അതാണ് നല്ലതെന്ന് ഇവരുടെ ആരാധകർ പറയുന്നുണ്ട്.

More from Filmibeat

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X