ജാസ്മിനെ വെച്ചാണ് ബിസിനസ് ചെയ്തത്! നെഗറ്റീവ് കാണിച്ചെങ്കിലും അവളാണ് ഗെയിം കൊണ്ട് പോയതെന്ന് ഫിറോസ്

വീണ്ടുമൊരു തവണ കൂടി മലയാളത്തിലെ ബിഗ് ബോസ് സീസണ്‍ അവസാനിച്ചിരിക്കുകയാണ്. പ്രേക്ഷകരുടെ പ്രവചനങ്ങളെല്ലാം കാറ്റില്‍ പറത്തിയൊരു സീസണായിരുന്നു ഇത്തവണ. ഒന്ന് മാറ്റി പിടിക്കാം എന്ന ഡയലോഗുമായി വന്ന ഷോ ശരിക്കും അത് തന്നെയാണ് ചെയ്തത്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ കണ്ടെന്റുകളും നല്‍കിയ ജാസ്മിന്‍ വിജയിക്കുമെന്ന് എല്ലാവരും കരുതി.

എന്നാല്‍ മൂന്നാം സ്ഥാനമാണ് ജാസ്മിന് ലഭിച്ചത്. ഈ സീസണിലെ ബിസിനസ് മൊത്തം ജാസ്മിനിലൂടെയാണ് ഉണ്ടാക്കിയതെന്ന് പറയുകയാണ് ഫിറോസ് ഖാന്‍. മുന്‍ ബിഗ് ബോസ് താരം കൂടിയായ ഫിറോസ് ജാസ്മിന്‍ വിജയിക്കുമെന്ന് വിചാരിച്ചിരുന്ന ആളാണ്. ഇപ്പോഴിതാ താരത്തെ കുറിച്ച് വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ഫിറോസ് തുറന്ന് പറയുകയാണ്.

firoz

ജാസ്മിന് കപ്പ് കൊടുക്കണമെന്ന് പറയാനുണ്ടായ കാരണത്തെ കുറിച്ചാണ് ഫിറോസ് സംസാരിച്ചത്. ഈ സീസണിന്റെ അവസാനത്തെ ഒന്ന് രണ്ട് എപ്പിസോഡ് ഒഴികെ ബാക്കിയെല്ലാം ഞാന്‍ കണ്ടിരുന്നു. തുടക്കത്തിലെ ഫൈനലില്‍ എത്തുമെന്ന് ഞാന്‍ പറഞ്ഞ ആളുകള്‍ തന്നെയാണ് ഇത്തവണ എത്തിയത്. പക്ഷേ അവരുടെ സ്ഥാനങ്ങള്‍ മാറി പോയി.

ഏറ്റവും മോശം സീസണായിരുന്നു ഇത്തവണ. ബിഗ് ബോസിന് പറ്റിയ മത്സരാര്‍ഥികള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. ജാസ്മിന്‍ ആദ്യമേ ഈ വൃത്തിക്കെട്ട ലവ് സ്ട്രാറ്റജിയിലേക്ക് പോയില്ലായിരുനനെങ്കില്‍ നല്ല മത്സരാര്‍ഥിയായിരുന്നു. പക്ഷേ തുടക്കത്തിലേ അവളൊരു നെഗറ്റീവിലേക്ക് പോയി. കഴിഞ്ഞ ബിഗ് ബോസുകളെ അപേക്ഷിച്ച് ഇത്തവണ ആരുടെ പേരും എടുത്ത് പറയാന്‍ പറ്റില്ല. എങ്കിലും തമ്മില്‍ ഭേദം തൊമ്മന്‍ എന്ന് തോന്നിയത് ജാസ്മിനാണ്.

കാരണം ജാസ്മിന്റെ ഏറ്റവും മോശം വശങ്ങള്‍ ഇവര്‍ ചിത്രീകരിച്ച് കാണിച്ചു. ഒരാള്‍ക്ക് പോസിറ്റീവും നെഗറ്റീവുമുണ്ട്. അതെങ്ങനെ വേണമെങ്കിലും നമുക്ക് കാണിക്കാം. ജാസ്മിന്‍ ചെയ്തതെല്ലാം നെഗറ്റീവ് മാത്രമാണോ? എന്നാല്‍ പുറത്ത് കാണിച്ചതൊക്കെ അത് മാത്രമാണ്. കുളിക്കുന്നില്ല, വൃത്തിയില്ല, ചായയില്‍ തുമ്മുന്നു ഇതൊക്കെയാണ് കാണിച്ചത്.

jasmin

അവരൊരു സ്ത്രീ കൂടിയായതിനാല്‍ ഇത് വലിയ രീതിയില്‍ ബാധിക്കും. ഒന്നുമില്ലെങ്കില്‍ ഇതൊക്കെ അവളുടെ വീട്ടുകാരെ പോലും വലിയ രീതിയില്‍ ബാധിക്കും. പിന്നെ ലവ് സ്ട്രാറ്റജിയാണ് അവര്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്.

എന്നാല്‍ ഇരുപത്തിനാല് മണിക്കൂറും നമ്മള്‍ കണ്ടോണ്ട് ഇരുന്നതും അത് തന്നെയാണ്. ആ സ്‌ക്രീന്‍ സ്‌പേസ് മുഴുവന്‍ എടുത്തതും ഇവരാണ്. ഇവരെ വെച്ചാണ് ബിസിനസ് ചെയ്തതും. തീര്‍ച്ചയായിട്ടും ഈ സീസണ്‍ കൊണ്ട് പോയത് ഒരാളാണ്. നെഗറ്റീവ് കാണിച്ചാലും അതൊരു ഗെയിമാണ്.

ജാസ്മിനെ പോലെ തനിക്കിഷ്ടം തോന്നിയ മത്സരാര്‍ഥികളില്‍ ഒരാള്‍ ജിന്റോയാണെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും അദ്ദേഹമൊരു ബിഗ് ബോസ് മെറ്റീരിയല്‍ അല്ലായിരുന്നു എന്നാണ് താരം പറയുന്നത്.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X