സ്വന്തം കുടുംബത്തിലെന്ന പോലെ പെരുമാറി! വിവാദങ്ങൾക്കിടെ ആത്മ യോ​ഗത്തിൽ ഫിറോസ്! പോസ്റ്റ് വൈറൽ

ടെലിവിഷന്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ മീറ്റിംഗ് കഴിഞ്ഞ ദിവസം നടന്നിരുന്നു. അഭിനയത്തില്‍ ആക്ടീവല്ലാത്ത താരങ്ങള്‍ വരെ മീറ്റിംഗില്‍ പങ്കെടുത്തിരുന്നു. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷമുള്ള കൂടിക്കാഴ്ച താരങ്ങളെല്ലാം ആഘോഷമാക്കുകയായിരുന്നു. സോഷ്യല്‍മീഡിയയിലൂടെയായി മിക്കവരും സന്തോഷനിമിഷങ്ങളുടെ ചിത്രങ്ങളും, വീഡിയോയുമൊക്കെ പങ്കുവെച്ചിരുന്നു. ഡെയ്ഞ്ചറസ് ബോയ്‌സിലൂടെയായി ശ്രദ്ധിക്കപ്പെട്ട ഫിറോസ് ഖാനും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായി ആ സന്തോഷം പങ്കുവെച്ചിരുന്നു അദ്ദേഹം. അടുത്തിടെയായി അത്ര നല്ല അവസ്ഥയിലൂടെയല്ല കടന്നുപോവുന്നത്. ഭാര്യയായിരുന്ന സജ്‌ന നൂര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയായിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തുവന്ന ശേഷം മുതല്‍ താന്‍ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചായിരുന്നു അവര്‍ സംസാരിച്ചത്.

മകന്റെ കാര്യം പറഞ്ഞ് സജ്‌ന തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും, ചെയ്ത തെറ്റ് മറച്ചുവെക്കാനായാണ് പല കഥകളുമൊക്കെ ഇറക്കുന്നതെന്നുമായിരുന്നു ഫിറോസിന്റെ മറുപടി. തന്നെ വിടാതെ ഉപദ്രവിക്കുകയാണ്. പല തെളിവുകളും കൈയ്യിലുണ്ടായിട്ടും, അതൊന്നും കാണിക്കാതെയിരിക്കുകയാണ്. ഇനിയും ഉപദ്രവിക്കുന്നത് തുടര്‍ന്നാല്‍ പലതും താനും തുറന്ന് പറയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. റസൂല്‍ പൂക്കുട്ടിയുമായുള്ള ബന്ധവും ഇതിനിടയില്‍ ചര്‍ച്ചയായിരുന്നു. അടുത്ത സുഹൃത്തായിരുന്ന ദിയ സനയെക്കുറിച്ചും ഗുരുതര ആരോപണങ്ങള്‍ സജ്‌ന ഉന്നയിച്ചിരുന്നു. ദിയയും, സജ്‌നയും നടത്തുന്ന തുറന്നുപറച്ചിലുകളും വന്‍ചര്‍ച്ചയായിരുന്നു.

Firoz Khan s new post goes viral
Photo Credit: Firoz Khan / Instagram

രണ്ട് മാസത്തെ വേദനജനകമായ അവസ്ഥക്ക് ശേഷം ഫെയ്ഡ് ആയിപ്പോയ തലച്ചോറിന്റെയും, മനസിന്റെയും കണ്ടീഷൻ ഒന്ന് തിരികെ കൊണ്ടുവരാൻ വേണ്ടി കൂട്ടുകാരുടെയും, വീട്ടുകാരുടെയും നിർബന്ധപ്രകാരം മാത്രമാണ് ഞാൻ മീറ്റിംഗിനായി എറണാകുളത്തേക്ക് പുറപ്പെട്ടത്. അവിടെ എത്തിയപ്പോൾ സ്വന്തം കുടുംബത്തിലെന്നപോലെ എല്ലാവരും എന്നെ സ്നേഹം കൊണ്ട് കണ്ണുനിറയിപ്പിച്ചു. എനിക്ക് പരിചയമില്ലാത്ത വ്യക്തികൾ പോലും എന്നെ സ്നേഹംകൊണ്ട് കെട്ടിപ്പിടിച്ചു.

അവിടെ സംഘടിപ്പിച്ച മഹാരാജ ലക്കി കോണ്ടെസ്റ്റിൽ എനിക്ക് സെക്കന്റ്‌ പ്രൈസായ ഡയമണ്ട് മോതിരവും കിട്ടി. എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു ലക്കി പ്രൈസ് കിട്ടുന്നത്. അത് എനിക്ക് കിട്ടിയതിൽ എല്ലാവർക്കും സന്തോഷവുമുണ്ടായിരുന്നു. ദിനേഷേട്ടൻ (ദിനേഷ് പണിക്കർ ) ആ ലോട്ടെടുത്തു എന്റെ പേര് വായിക്കുമ്പോൾ സ്വന്തമായി പ്രൈസടിച്ചതിന്റെ സന്തോഷം ആ മുഖത്തു കാണാമായിരുന്നു. ആത്‍മക്ക് എന്റെ ഹൃദയത്തിൽ തൊട്ടുള്ള ഒരായിരം ചുംബനങ്ങൾ എന്നുമായിരുന്നു ഫിറോസ് ഖാൻ കുറിച്ചത്. നെഗറ്റീവൊക്കെ കളഞ്ഞ് പോസിറ്റീവായിരിക്കൂ. ഡയമണ്ട് മേടിക്കാന്‍ ഇനിയൊരാള്‍ അടുക്കാന്‍ ചാന്‍സുണ്ട്. എല്ലാവരും നിങ്ങളുടെ കൂടെയുണ്ട്. പൂര്‍വ്വാധികം ശക്തിയോടെ മുന്നോട്ട് തുടങ്ങിയ പ്രതികരണങ്ങളായിരുന്നു പോസ്റ്റിന് താഴെ വന്നത്.

എത്രയെന്ന് വെച്ചാണ് ക്ഷമിക്കുന്നത്. വീണ്ടും ക്ഷമ പരീക്ഷിച്ച് കൊണ്ടേയിരിക്കുകയാണ്. സജ്‌നയുടെ വീഡിയോ എനിക്ക് വലിയ ഷോക്കായിരുന്നു. വായില്‍ തോന്നുന്നതെന്തും വിളിച്ച് പറയുകയാണ്. കുറേ സ്ത്രീകളുമായി എനിക്ക് ബന്ധമുണ്ടെന്നൊക്കെയാണ് പറയുന്നത്. അങ്ങനെയുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് എന്നെ കല്ലെറിയാം. എന്നെക്കുറിച്ച് മോശം പറയുന്നത് നിര്‍ത്തിയില്ലെങ്കില്‍ ഞാന്‍ മരിക്കും എന്ന് പറഞ്ഞത് തന്നെയാണ്. 10 വര്‍ഷമായി ഇങ്ങനെ, ഇതെന്ത് ജീവിതമാണ്. ആരാണ് ഇതിന് പിന്നില്‍ എന്നെനിക്കറിയാം, ദിയ സനയൊന്നും ജീവിതത്തില്‍ ചെയ്യാത്ത കാര്യങ്ങളെക്കുറിച്ചാണ് ഇങ്ങനെ പറയുന്നത്. ഇതൊന്നും ശരിയായ ചെയ്തികളല്ലെന്നുമായിരുന്നു ഫിറോസ് വീഡിയോയിലൂടെ പറഞ്ഞത്.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X