ബിഗ് ബോസിലും ചാരന്മാരുണ്ട്! ശരിയായ വിവരങ്ങള്‍ പുറത്ത് യൂട്യൂബേഴ്‌സിന് കൊടുക്കുന്നുണ്ടെന്ന് ഫിറോസ് ഖാന്‍
ആറാം തവണയും മലയാളത്തില്‍ ബിഗ് ബോസ് ഷോ വരികയാണ്. ഇത്തവണയും മോഹന്‍ലാല്‍ തന്നെ അവതാരകനായിട്ട് എത്തുന്ന ഷോ മാര്‍ച്ച് പത്തിന് വൈകുന്നേരം 7 മണി മുതല്‍ ആരംഭിക്കും. ഒന്ന് മാറ്റി പിടിച്ചാലോ എന്ന ക്യാപ്ഷനിലാണ് ഇത്തവണ ബിഗ് ബോസ് വരുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതും.
അതേ സമയം ബിഗ് ബോസില്‍ മാറ്റങ്ങള്‍ വരുമ്പോള്‍ അതിലുള്ള ചാരന്മാരെ പുറത്താക്കണമെന്ന് പറയുകയാണ് ഫിറോസ് ഖാന്‍. മുന്‍ ബിഗ് ബോസ് മത്സരാര്‍ഥി കൂടിയായ ഫിറോസ് സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് പരിപാടിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

ഒന്ന് മാറ്റിപ്പിടിച്ചാലോ എന്ന ക്യാപ്ഷനോട് കൂടിയാണ് ബിഗ് ബോസ് വരുന്നത്. വളരെ നല്ലൊരു ക്യാപ്ഷനാണിത്. കഴിഞ്ഞ അഞ്ച് സീസണുകളില്‍ നിന്നും എല്ലാം മാറ്റിപ്പിടിക്കുക എന്ന ഉദ്ദേശത്തോട് കൂടി തന്നെയാണ് ഇത്തവണ ക്യാപ്ഷന്‍ പോലും അങ്ങനെ കൊടുത്തിരിക്കുന്നത്. മാര്‍ഷ്യല്‍ ആര്‍ട്‌സ് ചെയ്യുന്ന ആളെ കൊണ്ട് കച്ചേരി ചെയ്യിപ്പിക്കുന്നു.
സിനിമാറ്റിക് ഡാന്‍സ് ചെയ്യുന്ന ആളെ കൊണ്ട് പാട്ട് പാടിപ്പിക്കുന്നു. വളരെ പ്രകോപിതനാവുന്ന വ്യക്തിയെ സമാധാനപ്രിയനാക്കി കാണിക്കുന്നു... ഇത്തരത്തില്‍ ബിഗ് ബോസിന്റെ പ്രൊമോയില്‍ മത്സരാര്‍ഥികളെ കാണിച്ചിരിക്കുന്നത് ഇങ്ങനെയാണ്.
ബിഗ് ബോസ് അണിയറ പ്രവര്‍ത്തകര്‍ എത്രയൊക്കെ ശ്രമിച്ചാലും പുതിയതായി വരുന്ന മത്സരാര്‍ഥികള്‍ക്കേ ഇത് മാറ്റിപ്പിടിക്കാന്‍ സാധിക്കുകയുള്ളു. ഇത്തവണ നല്ല മത്സരാര്‍ഥികള്‍ ഉണ്ടായിരിക്കും. പവര്‍ഫുള്ളായി മൈന്‍ഡ് ഗെയിം കളിക്കുന്നവര്‍ക്കേ മാറ്റി പിടിക്കാന്‍ സാധിക്കുകയുള്ളു. മാത്രമല്ല അണിയറ പ്രവര്‍ത്തകര്‍ക്കും ഒത്തിരി കഷ്ടപ്പെടേണ്ടി വരും.
അഞ്ചാം സീസണില്‍ പറ്റിയ പരിക്കുകള്‍ വരാന്‍ പോകുന്ന സീസണുകളെയും ബാധിക്കും. അതെല്ലാം മത്സരാര്‍ഥികളുടെ പ്രകടനം കൊണ്ടും മത്സരത്തിന്റെ ശക്തി കൊണ്ടും മാറും. എന്നാല്‍ ബിഗ് ബോസിനകത്ത് നിന്നും സ്‌പൈ വര്‍ക്ക് ചെയ്ത് മത്സരാര്‍ഥികള്‍ ആരൊക്കെയാണെന്ന് അടക്കം ചില യൂട്യൂബ് ചാനലുകാര്‍ക്ക് കൊടുക്കുന്നവരുണ്ട്.

അവര്‍ പ്രെഡിക്ഷന്‍ ലിസ്റ്റെന്ന പേരില്‍ കറക്ടായി വരാന്‍ പോകുന്നവരുടെ പേരുകള്‍ പറയും. അതോടെ മത്സരാര്‍ഥികളെ പറ്റി അറിയാന്‍ കാത്തിരിക്കുന്നവരുടെ ആകാംഷയാണ് പോകുന്നത്. ഓപ്പണിങ് ദിവസം മത്സരാര്‍ഥികള്‍ ആരൊക്കെയാണെന്ന് അറിയുന്നതിന്റെ ത്രില്ല് വേറെ ലെവലാണ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഏഷ്യാനെറ്റില്‍ വര്‍ക്ക് ചെയ്തിട്ടുള്ള ആളാണ് ഞാന്‍. അതിലുപരി മുന്‍ ബിഗ് ബോസ് മത്സരാര്‍ഥി കൂടിയാണ്. അവിടെയുള്ള സുഹൃത്തുക്കളെ വിളിച്ച് ചോദിച്ചാല്‍ എനിക്കും ഇത്തരം വിവരങ്ങള്‍ അറിയാന്‍ സാധിക്കും. പക്ഷേ ഞാനൊരിക്കലും അത് ചെയ്യില്ല. കാരണം ബിഗ് ബോസ് എന്ന ഷോ യുടെ ഉദ്ദേശം എനിക്ക് അറിയാവുന്നതാണ്.
പ്രെഡിക്ഷന്‍ പറയുന്നതില്‍ പ്രശ്‌നമില്ല. എന്നാല്‍ അവിടുന്ന് കിട്ടിയ അതേ ലിസ്റ്റ് എടുത്ത് വെച്ചിട്ട് പറയുന്നത് ശരിയായ കാര്യമല്ല. ബിഗ് ബോസിലെ എല്ലാ കാര്യങ്ങളും ആഘോഷമാക്കുന്നത് യൂട്യൂബേഴ്‌സാണ്. മാത്രമല്ല സോഷ്യല്‍ മീഡിയയിലും അവര്‍ ആഘോഷിക്കപ്പെടാന്‍ പോവുകയാണ്. അതിനുള്ള പ്രകടനം എല്ലാവരും കാഴ്ച വെക്കണമെന്നും ഫിറോസ് പറയുന്നു.


Click it and Unblock the Notifications