അനുമോൾക്ക് ലഭിച്ച കപ്പ് ജൂനിയർ മാൻഡ്രേക്ക്; ആസ്തിയുളള കുട്ടിയാണ്; ഇങ്ങനെ വിജയിച്ചിട്ടെന്താ? ഫിറോസ് ഖാൻ
ബിഗ് ബോസ് മലയാളം സീസൺ 7 ൽ അനുമോൾ വിന്നറായ ശേഷം അനുമോൾ വിജയത്തിന് അർഹയാണ്, അർഹയല്ല എന്നീ രണ്ട് വാദങ്ങൾ ശക്തമാണ്. അനീഷായിരുന്നു വിജയി ആകേണ്ടിയിരുന്നതെന്ന് അനുമോളിനെ വിമർശിക്കുന്നവർ പറയുന്നുണ്ട്. അനുമോളുടെ പിആർ വർക്കാണ് ഈ വാദത്തിന് ശക്തി പകരാൻ വിമർശകർ ഉപയോഗിക്കുന്നത്. ഇപ്പോഴിതാ അനുമോളെക്കുറിച്ച് മുൻ ബിഗ് ബോസ് താരം ഫിറോസ് ഖാൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അനുമോൾ ബിഗ് ബോസ് വിന്നറാകാൻ അർഹയല്ലെന്ന് ഫിറോസ് ഖാൻ പറയുന്നു. മെയിൻസ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിലാണ് വിമർശനം.
ഒന്നാന്തരം ഫേക്ക് പേഴ്സൺ ആണ് അനുമോളെന്നാണ് എനിക്ക് മനസിലാക്കാൻ കഴിഞ്ഞത്. കരഞ്ഞ് മെഴുകി. ഇതൊന്നും ജനങ്ങൾക്ക് മനസിലാകുന്നില്ല. അഭിമുഖങ്ങളിൽ ഈ കുട്ടി വെെരുദ്ധ്യമായ കാര്യങ്ങളാണ് പറയുന്നത്. ബിഗ് ബോസിൽ പാചകം ചെയ്യാനറിയില്ലെന്ന് പറഞ്ഞു. എംജി ശ്രീകുമാറിന്റെ ഇന്റർവ്യൂവിൽ ഞാൻ വീട്ടിൽ എല്ലാം ഉണ്ടാക്കും എന്ന് പറഞ്ഞു. ഒരു കള്ളം പറഞ്ഞാൽ കുറച്ച് കഴിഞ്ഞ് മറന്ന് പോകും. ഗെയിമിന് വേണ്ടി ജനങ്ങളെ കയ്യിലെടുക്കാൻ നാടകം കളിച്ചു. ശരിക്കും നല്ലൊരു അഭിനേത്രിയാണ് അനുമോൾ. പിആറിനെക്കുറിച്ച് പറയുന്ന ഇന്റർവ്യൂവിൽ ആദ്യം അനുമോൾ സമ്മതിക്കുന്നില്ല.

ആദ്യം കൊടുത്തിട്ടില്ലെന്നും പിന്നെ 50000 കൊടുത്തെന്നും പറഞ്ഞു. പിന്നെ പറഞ്ഞത് ഒരു ലക്ഷം കൊടുത്തു, ഇനി ബാക്കി കൊടുക്കില്ല എന്നാണ്. 16 ലക്ഷം രൂപ കൊടുത്തിട്ട് ഒരിക്കലും ഒരാൾ പിആർ ചെയ്യിപ്പിക്കില്ലെന്നാണ് ഞാൻ ആദ്യം വിചാരിച്ചത്. ഇപ്പോൾ കൂടുതൽ വ്യക്തമായി മനസിലാക്കിയപ്പോൾ ഉറപ്പായും കൊടുത്ത് കാണും. അത്രയും ആസ്തിയുളള ഒരു കുട്ടിയാണ്. അത്യാവശ്യം നല്ല രീതിയിൽ പിആർ ആൾക്കാരെ വിളിച്ച് ഒരു ട്രീറ്റ് കൊടുത്തതായി അറിയുന്നു.
ഇങ്ങനെ ഒരു കപ്പ് കിട്ടിയിട്ടെന്താ. ജെനുവിനായി അവിടെ നിന്ന് ശക്തമായി ഗെയിം കളിച്ച് കപ്പ് നേടുന്നത് മോശമല്ലേ. അങ്ങനെയൊരു കപ്പ് അവിടെ ഇരിക്കുന്നത് ജൂനിയർ മാൻഡ്രേക്കിനെ പോലെയാണ്. കിട്ടാൻ അർഹനായ അനീഷിന്റെ കണ്ണുനീരിൽ ചാലിച്ച കപ്പാണ് അവിടെ ഇരിക്കുന്നത്. അവളെ നോക്കി കൊഞ്ഞനം കുത്തുകയായിരിക്കും ആ കപ്പ്. വോട്ട് ചെയ്തവരെല്ലാം വീണ്ടും മണ്ടൻമാരായി. പുറത്ത് വന്നപ്പോൾ പിആർ തന്നെ പറഞ്ഞില്ലേ ഞാനുണ്ടായിരുന്നത് കൊണ്ടാണ് ആ കുട്ടി അവിടെ നിന്നത് എന്ന്. ആ കുട്ടി ഗെയിം കളിച്ചിട്ടല്ല അവിടെ നിന്നത്. പിആർ വർക്ക് എന്നത് ആടിനെ പട്ടിയാക്കുകയാണെന്നും ഫിറോസ് ഖാൻ വിമർശിച്ചു.


Click it and Unblock the Notifications