കുടുംബവിളക്കിലെ അവസാന ദിവസമായിരുന്നു; താന്‍ പിന്മാറുകയാണ്, ഇനി കുഞ്ഞ് ജനിച്ചതിന് ശേഷം നോക്കാമെന്ന് ആതിര മാധവ്

കുടുംബവിളക്ക് സീരിയലില്‍ നിന്നും ശീതളായി അഭിനയിക്കുന്ന അമൃത നായര്‍ അടുത്തിടെയാണ് പിന്മാറിയത്. മറ്റൊരു സീരിയലിലേക്ക് അവസരം ലഭിച്ചതിനെ തുടര്‍ന്നാണ് അമൃത പിന്മാറി പുതിയ നടി എത്തുന്നത്. ഇപ്പോഴിതാ അനന്യയായി അഭിനയിക്കുന്ന ആതിര മാധവ് കൂടി കുടുംബവിളക്കില്‍ നിന്നും പിന്മാറുകയാണെന്ന് അറിയിച്ച് എത്തിയിരിക്കുകയാണ്. ആതിര ഗര്‍ഭിണിയാണെന്ന വാര്‍ത്ത അടുത്തിടെയാണ് പുറത്ത് വരുന്നത്. നടിയുടെ ഒന്നാം വിവാഹ വാര്‍ഷികത്തിനോട് അനുബന്ധിച്ചാണ് ഈ സന്തോഷ വാര്‍ത്ത പുറംലോകത്തോട് പറയുന്നത്. പിന്നാലെ ആതിര അഭിനയം അവസാനിപ്പിക്കുമോ എന്ന ചോദ്യം ഉയര്‍ന്ന് വന്നിരുന്നു.

ഒടുവില്‍ താനിനി അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണെന്ന് ഔദ്യോഗികമായി തന്നെ നടി അറിയിച്ചിരിക്കുകയാണ്. വനിത ഓണ്‍ലൈന് നല്‍കിയ പ്രത്യേക അഭിമുഖത്തിലൂടെയാണ് കുടുംബവിളക്കിലെ അവസാന ദിവസത്തെ കുറിച്ച് പറഞ്ഞത്. മാത്രമല്ല അഭിനയത്തിലേക്ക് ഒരു തിരിച്ച് വരവുണ്ടോ എന്ന് ചോദിക്കുന്നവരോട് കുഞ്ഞ് ജനിച്ചതിന് ശേഷം ആലോചിക്കാം എന്നാണ് നടി പറയുന്നത്. ആതിരയുടെ വാക്കുകള്‍ വായിക്കാം...

 കുടുംബവിളക്കില്‍ നിന്നും പിന്മാറുകയാണെന്ന് ആതിര

'നിലവില്‍ താന്‍ ഗര്‍ഭകാലത്തെ 21-ാം ആഴ്ചയിലാണെന്നാണ് ആതിര പറയുന്നത്. ഈ മാസം വരെ കുടുംബവിളക്ക് സീരിയലില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. ഇനി അഭിനയ രംഗത്ത് ഉണ്ടാകില്ല. ഇപ്പോഴാണ് ഔദ്യോഗികമായി പറയുന്നത്. ഈ സമയത്ത് അഭിനയിക്കുമ്പോള്‍ ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. അവസാന ദിവസത്തെ ഷൂട്ടിലൊക്െക കുറച്ച് സ്‌ട്രെയിന്‍ ഉണ്ടായിരുന്നു. കോവളം ബീച്ചില്‍ വെച്ച് നടന്ന ഷൂട്ടിങ്ങിനെ കുറിച്ചും നടി പറഞ്ഞിരുന്നു. ബീച്ചിലെ പാറപ്പുറത്ത് വലിഞ്ഞ് കയറുകയും ബീച്ചില്‍ ഇറങ്ങുന്നതുമായിട്ടുള്ള കുറേ സീനുകള്‍ ഉണ്ടായിരുന്നു. നന്നായി വെയിലും കൊണ്ടിരുന്നു. ആ എപ്പിസോഡുകള്‍ ഇനി വരാന്‍ പോവുന്നതേയുള്ളു.

 സീരിയലിലെ അവസാന ദിവസം അടിച്ച് പൊളിച്ചു

അവസാന ദിവസം ആയത് കൊണ്ട് ഞാന്‍ വളരെയധികം എന്‍ജോയ് ചെയ്തിരുന്നു. ഇനി കുറേ കാലം കഴിയണം ഇതുപോലൊരു അനുഭവങ്ങളിലൂടെ പോവാന്‍ എന്നും ആതിര പറയുന്നു. ഒരു മാസം കൂടി അഭിനയിക്കാം എന്നായിരുന്നു നേരത്തെ വിചാരിച്ചിരുന്നത്. പക്ഷേ ഇപ്പോള്‍ തീരെ വയ്യാതെയായി. ഒരുപാട് സ്‌ട്രെസ് എടുക്കും പോലെയാണ് തോന്നുന്നത്. സ്‌ട്രെയിന്‍ ഫീല്‍ ചെയ്യുന്നതോടെ ബോഡി വീക്ക് ആയി. അങ്ങനെയാണ് തല്‍കാലം അഭിനയം നിര്‍ത്താം എന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് ആതിര മാധവ് വ്യക്തമാക്കുന്നു.

 ഗര്‍ഭിണിയായിട്ടും അഭിനയിച്ചത് ഡോക്ടര്‍ പറഞ്ഞിട്ട്

ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും അഭിനയം തുടര്‍ന്നോണ്ട് പോന്നത് ഡോക്ടറുടെ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരുന്നു. മൂന്ന് മാസം ആയപ്പോഴെക്കും എനിക്ക് മടി തുടങ്ങി. ഒരു ദിവസത്തെ ഷൂട്ടിന് വേണ്ടി ആഴ്ചയില്‍ അഞ്ചാറ് ദിവസം 50 കിലോമീറ്ററോളം യാത്ര ചെയ്യേണ്ട സാഹചര്യമായിരുന്നു. പലപ്പോഴും ലൊക്കേഷനില്‍ നിന്ന് ആശുപത്രിയില്‍ പോവേണ്ട സാഹചര്യായിരുന്നു. കുടുംബവിളക്ക് ടീമില്‍ നിന്നും വലിയ സപ്പോര്‍ട്ടാണ് ലഭിച്ചത്. എനിക്ക് വയ്യാതെ ആവുന്ന ദിവസങ്ങളില്‍ പിറ്റേന്ന് അവധി തരുമായിരുന്നു. എങ്കിലും കുഴപ്പങ്ങളൊന്നുമില്ലാതെ മുന്നോട്ട് പോവുകയായിരുന്നു എന്നും ആതിര പറയുന്നു.

Recommended Video

സഞ്ജനയ്ക്കും അനന്യയ്ക്കും പ്രതീഷിനും പറയാനുള്ളതെന്ത്
 കുഞ്ഞ് ജനിച്ച ശേഷം ബാക്കി കാര്യങ്ങള്‍

ഇനി കുഞ്ഞ് ജനിച്ചതിന് ശേഷം മാത്രമേ അഭിനയത്തിലേക്കുള്ള തിരിച്ച് വരവിനെ കുറിച്ച് ചിന്തിക്കുകയുള്ളു. അതൊക്കെ വഴിയേ സംഭവിക്കേണ്ടതാണല്ലോ എന്നാണ് നടി പറയുന്നത്. ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് ആതിരയും ഭര്‍ത്താവ് രാജീവും തമ്മില്‍ വിവാഹിതരാവുന്നത്. ബി ടെക്ക് കഴിഞ്ഞ് ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുമ്പോഴാണ് രാജീവുമായി പരിചയപ്പെടുന്നതും ഇഷ്ടത്തിലാവുന്നതും. വീട്ടില്‍ സംസാരിച്ചതോടെ അവര്‍ക്കും സമ്മതമായി. അതിന് ശേഷമാണ് സീരിയലിലേക്ക് അഭിനയിക്കാന്‍ എത്തുന്നത്. ജോലി രാജി വെച്ച് സീരിയലിലേക്ക് വന്നപ്പോള്‍ ഫുള്‍ സപ്പോര്‍ട്ടും തന്നത് ഭര്‍ത്താവാണെന്നാണ് ആതിര പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X