അഞ്ച് വര്‍ഷം മുന്‍പ് ഞാനെടുത്ത തീരുമാനം തെറ്റിയില്ല! രോഹിതിനൊപ്പമുള്ള ലൈഫിനെക്കുറിച്ച് എലീന

ബിഗ് ബോസില്‍ മത്സരിച്ചപ്പോഴായിരുന്നു അവതാരകയും, അഭിനേത്രിയുമായ എലീന പടിക്കല്‍ പ്രണയം പരസ്യമാക്കിയത്. ഞാന്‍ പ്രണയത്തിലാണ്, ഹിന്ദുവാണ് പയ്യന്‍, വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കുമോ എന്നറിയില്ല എന്നായിരുന്നു അന്ന് എലീന പറഞ്ഞത്. കോഴിക്കോടാണ് പയ്യന്റെ സ്വദേശം എന്നും എലീന പറഞ്ഞിരുന്നു. ആറ് വര്‍ഷത്തെ ബന്ധമാണ്, വീട്ടുകാര്‍ സമ്മതിക്കാതെ വിവാഹിതരാവില്ലെന്ന് നേരത്തെ തീരുമാനിച്ചതാണ്.

ഒളിച്ചോടാനൊന്നും ഞങ്ങള്‍ക്ക് താല്‍പര്യമില്ല. മതവും, വിദ്യാഭ്യാസവും, ജോലിയുമൊക്കെയായിരുന്നു വീട്ടുകാര്‍ക്ക് പ്രശ്‌നമായത്. മറ്റൊരു മതസ്ഥനായതില്‍ ആശങ്കയുണ്ടായിരുന്നു. എഞ്ചീനിയറിംഗ് കഴിഞ്ഞതാണെങ്കിലും ബിസിനസാണ് പുള്ളിക്ക് കൂടുതല്‍ താല്‍പര്യം. ബിസിനസാവുമ്പോള്‍ ഏത് സമയത്തും തിരിച്ചടിയൊക്കെ ഉണ്ടാവാറുള്ളതല്ലോ, സാമ്പത്തികമായി പ്രതിസന്ധികള്‍ നേരിടേണ്ടി വരുമെന്നും മാതാപിതാക്കള്‍ മകളോട് പറഞ്ഞിരുന്നു. എന്ത് വന്നാലും പിന്നോട്ടില്ലെന്ന് എലീന വ്യക്തമാക്കിയതോടെയായിരുന്നു മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതിച്ചത്.

Alina padikkal about Rohit
Photo Credit: Alina Padikkal / Facebook

അപ്പനും അമ്മയും വിവാഹത്തിന് സമ്മതിച്ച സന്തോഷവും എലീന പിന്നീട് പങ്കുവെച്ചിരുന്നു. എന്‍ഗേജ്‌മെന്റും, വിവാഹവും, പിന്നീടുള്ള വിശേഷങ്ങളും യാത്രകളുമെല്ലാം ഇരുവരും സോഷ്യല്‍മീഡിയയിലൂടെയായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ കാര്യത്തെക്കുറിച്ച് പറഞ്ഞുള്ള എലീനയുടെ പോസ്റ്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. അഞ്ച് വര്‍ഷം മുന്‍പ് ഈ ദിവസമാണ് ഞാന്‍ ആ തീരുമാനമെടുത്തത്. രോഹിതിനൊപ്പമുള്ള എന്‍ഗേജ്‌മെന്റ് ഫോട്ടോയും എലീന പങ്കുവെച്ചിരുന്നു. ഡാഡിക്കൊപ്പമായി ആടിപ്പാടി ഡാന്‍സ് ചെയ്യുന്ന വീഡിയോയും സ്‌റ്റോറിയിലുണ്ടായിരുന്നു. അതൊക്കെയൊരു കാലം എന്നായിരുന്നു ക്യാപ്ഷന്‍. എപ്പോഴും ചില്‍ വൈബില്‍ നടക്കുന്ന ആളാണ് ഡാഡി. മമ്മിയാണ് ഷൂട്ടിനൊക്കെ നേരത്തെ എനിക്കൊപ്പം വന്നിരുന്നത്. രോഹിത് വന്നതോടെ എന്റെ ജോലി കുറഞ്ഞല്ലോ എന്നായിരുന്നു മമ്മിയുടെ കമന്റ്.

2014 ലായിരുന്നു എലീനയും രോഹിതും പരിചയപ്പെടുന്നത്. സുഹൃത്തുക്കളെ കാണാനായി ബാംഗ്ലൂരിലേക്ക് പോയപ്പോഴായിരുന്നു എലീനയെ കാണുന്നത്. സുഹൃത്താണ് പരിചയപ്പെടുത്തിയത്. എപ്പോഴും ഹാപ്പിയായിട്ടുള്ള ആളാണ്, പുള്ളിക്കാരിയുടെ കൂടെയിരിക്കുമ്പോള്‍ നമുക്കും ഒരു പോസിറ്റീവ് വൈബാണ്. ഒത്തിരി സംസാരിക്കുന്ന പ്രകൃതമാണ്. നേരെ തിരിച്ചാണ് ഞാന്‍. ഇതൊക്കയായപ്പോഴാണ് എലീന കൊള്ളാമല്ലോ, എനിക്ക് പറ്റിയ ആളാണെന്ന് രോഹിത് മനസിലാക്കുന്നത്. ഇഷ്ടം പറഞ്ഞപ്പോള്‍ എലീനയുടെ ആദ്യ പ്രതികരണം നോ ആയിരുന്നു. പിന്നെ കുറേക്കാലമായി ശ്രമിച്ചപ്പോഴാണ് യെസ് ആയി മാറിയത്.ചെന്നൈയില്‍ നിന്നും ഇടയ്ക്ക് തന്നെ കാണാനായി രോഹിത് ബാംഗ്ലൂരിലേക്ക് വന്നിരുന്നതിനെക്കുറിച്ചൊക്കെ എലീന നേരത്തെ പറഞ്ഞിരുന്നു. ഇടയ്ക്കിടയ്ക്ക് സര്‍പ്രൈസ് തന്ന് ഞെട്ടിക്കാറുണ്ടായിരുന്നു. ടോം ബോയ് പോലെ ജീവിച്ച എന്നെ പെണ്‍കുട്ടിയാക്കിയത് രോഹിതാണെന്നായിരുന്നു എലീന പറഞ്ഞത്.

കല്യാണ ദിവസത്തെ കാര്യങ്ങളെക്കുറിച്ചും അഭിമുഖങ്ങളില്‍ തുറന്നുപറഞ്ഞിരുന്നു. അതിരാവിലെ തന്നെ മേക്കപ്പിന് പോയിരുന്നു. അന്നേരം കാര്യമായി ഫുഡൊന്നും കഴിച്ചിരുന്നില്ല. കല്യാണം കഴിഞ്ഞ് ഫോട്ടോസൊക്കെ എടുക്കാന്‍ തുടങ്ങിയപ്പോഴേക്കും നല്ല വിശപ്പും, ദാഹവുമൊക്കെയായിരുന്നു. എന്തെങ്കിലും കഴിച്ചാല്‍ മതി എന്ന അവസ്ഥയിലായിരുന്നു. അതിനിടയിലായിരുന്നു ഇറങ്ങാന്‍ സമയമായെന്ന് പറഞ്ഞ് ബന്ധുക്കളൊക്കെ തിരക്ക് കൂട്ടിയത്. വാരിവലിച്ച് കഴിക്കുന്നതിനിടയിലാണ് രോഹിതിന് ഫുഡ് വായില്‍ വെച്ച് കൊടുത്ത് പോസ് ചെയ്യാമോ എന്ന് ഫോട്ടോഗ്രാഫര്‍ ചോദിക്കുന്നത്. ഇത് എനിക്ക് തന്നെ തികയില്ല. മാത്രവുമല്ല സമയവുമില്ലെന്നായിരുന്നു അവരോട് ഞാന്‍ പറഞ്ഞത്. വിവാഹത്തിന്റെ തലേദിവസം നന്നായി ഉറങ്ങണം, വിവാഹ ദിവസം മേക്കപ്പിന് മുന്‍പായി നന്നായി ഫുഡും കഴിക്കണം. ഇടയ്ക്ക് ജ്യൂസോ, വെള്ളമോ കുടിക്കണം എന്നാണ് കല്യാണത്തിന് ഒരുങ്ങുന്നവരോട് പറയാനുള്ളതെന്നും എലീന വ്യക്തമാക്കിയിരുന്നു.

More from Filmibeat

Read more about: alina padikkal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X