അമ്മയുടെയും സഹോദരിയുടെയും മുന്നില്‍ ഷര്‍ട്ട് ഇടാതെ നടക്കാന്‍ മകനെ സമ്മതിക്കാറില്ല; ഷാരുഖ് ഖാന്റെ ചില നിയമങ്ങള്

കുടുംബവുമായി ഏറ്റവും അടുപ്പമുള്ള നടനാണ് ഷാരുഖ് ഖാന്‍. ബോളിവുഡിന്റെ കിംഗ് ഖാനായി അറിയപ്പെടുമ്പോഴും മക്കളുടെ കാര്യത്തിലും ഭാര്യയുടെ കാര്യത്തിലും അതീവ ശ്രദ്ധ പുലര്‍ത്താന്‍ അദ്ദേഹത്തിന് കഴിയാറുണ്ട്. ഇപ്പോഴിതാ മൂത്തമകന്‍ ആര്യന്‍ ഖാന് ലിംഗസമത്വം പഠിപ്പിക്കുന്നതിന് വേണ്ടി താന്‍ പറഞ്ഞ് കൊടുത്തിട്ടുള്ള പ്രധാന കാര്യങ്ങള്‍ പറയുകയാണ് താരം.

2017 ല്‍ ഫെമിനയുമായി നടത്തിയ സംഭാഷണത്തിലാണ് മകന്‍ ആര്യന്‍ ഖാനെ വീട്ടില്‍ ഷര്‍ട്ട് ഇടാതെ നടത്താന്‍ താന്‍ സമ്മതിക്കാറില്ലെന്ന് ഷാരുഖ് വ്യക്തമാക്കിയത്. ഒരു പുരുഷന് അവന്റെ വീട്ടില്‍ അമ്മയുടെയും സഹോദരിയുടെയും മറ്റേതെങ്കിലും സ്ത്രീ സുഹൃത്തുക്കളുടെയും മുന്നിലൂടെ ഷര്‍ട്ട് ഇല്ലാതെ നടക്കാന്‍ അവകാശമില്ല. എപ്പോഴും ഒരു ടി ഷര്‍ട്ടെങ്കിലും ധരിക്കണമെന്ന് ഞാന്‍ ആര്യനോട് പറയാറുണ്ട്.

shahrukh-aryan

ഇത് തന്റെ മകനെ ലിംഗസമത്വം പഠിപ്പിക്കുന്നതിന് വേണ്ടിയാണെന്ന് കൂടി ഷാരുഖ് വ്യക്തമാക്കുന്നു. നിങ്ങളുടെ അമ്മ, മകള്‍, സഹോദരി, മറ്റ് സ്ത്രീ സുഹൃത്തുക്കള്‍ എന്നിവരെ വസ്ത്രമില്ലാതെ കാണുന്നത് അസ്വസ്ഥത ഉണ്ടാക്കുന്നുവെങ്കില്‍ അവരും നിങ്ങളെ ഷര്‍ട്ട് ധരിക്കാതെ നടക്കുന്നത് സ്വീകരിക്കണമെന്നുണ്ടോ? സ്തനങ്ങള്‍ ഉണ്ടോ ഇല്ലയോ എന്നതുമായി ഇതിന് യാതൊരു ബന്ധവുമില്ല. ഒരു പെണ്‍കുട്ടിയ്ക്ക് ചെയ്യാന്‍ പാടില്ലെന്ന് പറയുന്നത് അവരും ചെയ്യരുതെന്നും ഷാരുഖ് പറയുന്നു.

മണവാട്ടിയെ പോലെ സുന്ദരിയായി വിദ്യ പ്രദീപ്, നടിയുടെ ഏറ്റവും പുതിയ ഫോട്ടോസ് കാണാം

Recommended Video

When Shah Rukh Khan confessed he attends award shows to communicate with his late parents

മുന്‍പ് മകന് ആര്യന്‍ എന്ന് പേരിടാനുള്ള കാരണത്തെ കുറിച്ചും ഷാരുഖ് വെളിപ്പെടുത്തിയിരുന്നു. ഞങ്ങള്‍ മകന് ആര്യന്‍ എന്നൊരു പേരിട്ടു എന്നെയുള്ളു. ആ പേര് പറയുമ്പോഴുള്ള സൗണ്ട് തനിക്ക് ഇഷ്ടപ്പെട്ടിരുന്നു. ഒരു പെണ്‍കുട്ടിയോട് അവന്റെ പേര് ആര്യന്‍ ഖാന്‍ ആണെന്ന് പറയുമ്പോള്‍ അവള്‍ അവനില്‍ ആകൃഷടയാവുമെന്ന് തോന്നി. കാഴ്ചയില്‍ ആര്യന്‍ എന്നെയും ഗൗരിയെയും പോലെയാണ്. യഥാര്‍ഥത്തില്‍ ഞാനും ഗൗരിയും തമ്മില്‍ കാഴ്ചയില്‍ ഒരുപാട് സാമ്യമുണ്ട്. ഞങ്ങള്‍ രണ്ട് പേരുടെയും വലിയ കണ്ണുകളാണ്, കട്ടിയുള്ള ചുണ്ടുകളാണ്. ബാക്കി എനിക്കറിയില്ല. പക്ഷേ എന്റെ എക്‌സ്പ്രഷനുകളാണ് അവന് കിട്ടിയിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X