മേനകയെ കാണാന്‍ സെറ്റിലെത്തിയ സുരേഷ് കുമാര്‍; ശങ്കറിനെ കാണാനെന്ന വ്യാജേനെയാണ് ആ പോക്കെന്ന് താരദമ്പതിമാര്‍

തെന്നിന്ത്യയിലെ പ്രമുഖ താരദമ്പതിമാരാണ് മേനകയും സുരേഷ് കുമാറും. ഒരു കാലത്ത് മലയാള സിനിമയുടെ ഏറ്റവും പ്രിയങ്കരിയായ നടിയായിരുന്നു മേനക. തൊണ്ണൂറുകളില്‍ നിറയെ സൂപ്പര്‍ഹിറ്റ് സിനിമകളിലാണ് നടി അഭിനയിച്ചത്. ഇപ്പോള്‍ മകള്‍ കീര്‍ത്തി സുരേഷാണ് അമ്മയെക്കാളും മുകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. അക്കാലത്ത് നിര്‍മാതാവ് സുരേഷുമായി മേനക പ്രണയത്തിലായത് വാര്‍ത്തയായിരുന്നു.

മേനകയുടെയും സുരേഷിൻ്റെയും പ്രിയ പുത്രി, നടി കീർത്തി സുരേഷിൻ്റെ കിടിലൻ ചിത്രങ്ങൾ കാണാം

മേനകയുടെ സിനിമകളുടെ സെറ്റില്‍ നിരന്തരം സന്ദര്‍ശനം നടത്താറുള്ള സുരേഷ് അങ്ങനെയാണ് ഇഷ്ടത്തിലാവുന്നത്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജെബി ജംഗ്ഷനില്‍ പങ്കെടുത്ത് സംസാരിക്കവേ ആദ്യമായി കണ്ടുമുട്ടിയതിനെ കുറിച്ചും പരസ്പരം ഇഷ്ടത്തിലായത് എങ്ങനെയാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് താരങ്ങള്‍.

പ്രണയത്തെ കുറിച്ച് സുരേഷും മേനകയും

ഓപ്പോള്‍ എന്ന കണ്ടപ്പോള്‍ കഥാപാത്രത്തെയും അഭിനേത്രിയെയും ഇഷ്ടപ്പെട്ടു. പക്ഷേ അന്നൊന്നും ഇങ്ങനെ മനസില്‍ ഇല്ലായിരുന്നു. ഞങ്ങള്‍ തമ്മില്‍ ആദ്യമായി കാണുന്നത് 'എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു' എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണെന്നാണ് സുരേഷ് കുമാര്‍ പറയുന്നത്. ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുമ്പോഴാണ് ഞാന്‍ കാണുന്നത്. ഞാനും വില്യംസും (പഴയ ക്യമാറമാന്‍) പ്രിയനും ശങ്കറിനെ കാണാന്‍ വേണ്ടി സെറ്റിലെത്തുന്നതെന്ന് സുരേഷ് പറയുമ്പോള്‍ അന്ന് ശങ്കറുള്ള എല്ലാ ലൊക്കേഷനിലും അദ്ദേഹം വരും. അത് ശങ്കറിനെ കാണാനാണോ എന്നെയാണോന്ന് അറിയില്ല.

 പ്രണയത്തെ കുറിച്ച് സുരേഷും മേനകയും

അങ്ങനെ അവിടെ ചെന്നപ്പോഴാണ് ശങ്കു എനിക്ക് മേനകയെ പരിചയപ്പെടുത്തിയത്. എപ്പോഴും പോക്കറ്റില്‍ കൈ ഇട്ട് നില്‍ക്കുന്ന സ്വഭാവമായിരുന്നു സുരേഷിന്. അന്ന് ഹലോ എന്ന് പറഞ്ഞ് പരിചയപ്പെട്ടു. അതിന് ശേഷം ഞങ്ങള്‍ രതീഷേട്ടന്റെ കല്യാണത്തിന് പോയിരുന്നു. അപ്പോള്‍ ഇദ്ദേഹം കൈ പൊക്കി കാണിച്ചിട്ടും ഞാന്‍ മൈന്‍ഡ് ചെയ്തില്ല പോലും. ഒന്ന് രണ്ട് തവണ പലയിടത്ത് നിന്ന് പരിചയപ്പെട്ടെങ്കിലും സുരേഷിനെ മറന്ന് പോയി.

 പ്രണയത്തെ കുറിച്ച് സുരേഷും മേനകയും

'എങ്ങനെ നീ മറക്കും' എന്ന സിനിമയുടെ സെറ്റില്‍ ദേവദാരു പൂക്കും എന്ന് തുടങ്ങുന്ന ക്ലൈമാക്‌സ് പാട്ടിന്റെ ഷൂട്ട് നടക്കുമ്പോള്‍ സുകുമാരി ചേച്ചിയാണ് ്. മോളേ, ഇത് നിര്‍മാതാവ് സുരേഷാണെന്ന് വീണ്ടും പരിചയപ്പെടുത്തി തരുന്നത്. അന്ന് ഞാനെന്റെ കണ്ണാടിയില്‍ നോക്കി മേക്കപ്പ് ചെയ്യുമ്പോള്‍ സുരേഷേട്ടന്‍ പുറകില്‍ ഇരിക്കുന്നുണ്ടാവും. ഇടയ്ക്ക് കുറച്ച് നേരം കണ്ണാടിയ്ക്ക് ഉള്ളിലൂടെ ഞാന്‍ അദ്ദേഹത്തെ നോക്കി. അന്നേരമാണ് അദ്ദേഹത്തെ മനസിലേക്ക് കയറ്റിയത്.

Recommended Video

Mohanlal dances with actress menaka | FilmiBeat Malayalam
 പ്രണയത്തെ കുറിച്ച് സുരേഷും മേനകയും

ആരും അറിയാതെ അദ്ദേഹത്തെ ഒന്ന് നോക്കണമെന്ന് എനിക്ക് തോന്നി. ആ തോന്നല്‍ ആദ്യമുണ്ടാവുന്നത് അവിടെ നിന്നുമാണ്. അങ്ങനെ ഒന്ന് നോക്കിയിരുന്നെങ്കില്‍ എന്ന് കാത്ത് സുരേഷ് അവിടെ ഇരിക്കുന്നുണ്ടായിരുന്നതായി തമാശരൂപേണ അവതാരകന്‍ പറയുന്നു. അന്ന് ശങ്കറിനെ കാണാന്‍ പോവുകയാണെന്ന വ്യാജേനെ ആയിരുന്നു താന്‍ അവിടെ എത്തിയതെന്ന് സുരേഷും സൂചിപ്പിച്ചു. ഞാന്‍ നോക്കുന്നുണ്ടെന്ന് മനസിലായപ്പോള്‍ അദ്ദേഹം വലിയ ആളായി മറ്റുള്ളവരോട് സംസാരിച്ച് ഇരിക്കുകയായിരുന്നു.

More from Filmibeat

Read more about: menaka മേനക
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X