വിവാഹ വിശേഷം പങ്കുവെച്ച് മഹീന, കല്യാണ ചെക്കന്‍ എന്താണ് ഒന്നും മിണ്ടാത്തതെന്ന് ആരാധകര്‍

By Midhun Raj

ചക്കപ്പഴം പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് റാഫി. ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രം നടന്‌റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. ചക്കപ്പഴത്തിന് പുറമെ വെബ് സീരിസുകളിലും ഭാഗമായി റാഫി എത്തി. മുന്‍പ് ടിക്ക് ടോക്കിലും ആക്ടീവായിരുന്നു റാഫി. ടിക്ക് ടോക്ക് വീഡിയോകളിലൂടെ ശ്രദ്ധ നേടാന്‍ നടന് സാധിച്ചു. പെയിന്‌റിങ്ങും മറ്റു പണികളും ഒകെ ചെയ്തും റാഫി ജീവിതം മുന്നോട്ട് കൊണ്ട് പോയിരുന്നു.

rafi

ചക്കപ്പഴത്തില്‍ സുമേഷ് എന്നാണ് കഥാപാത്രത്തിന്‌റെ പേരെങ്കിലും എല്ലാവരുടെയും സുമയാണ് റാഫി. സുമേഷ് എന്ന കഥാപാത്രമായി ചെറിയ സാമ്യങ്ങളൊക്കെ തനിക്കുണ്ടെന്ന് മുന്‍പ് റാഫി പറഞ്ഞു. കണിമംഗലം കോവിലകമാണ് റാഫിയുടെതായി ശ്രദ്ധിക്കപ്പെട്ട വെബ് സീരിസ്. സംവിധായകന്‍ രാജേഷ് മോഹന്‍ വഴി നടന്‍ സീരീസിലേക്ക് എത്തി.

ഗ്ലാമറസ് ചിത്രങ്ങളുമായി നടി, പുതിയ ഫോട്ടോസ് കാണാം

അതേസമയം ചക്കപ്പഴം താരം വിവാഹത്തിന് ഒരുങ്ങുകയാണെന്ന് മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ റാഫി ഇതിനോട് അധികം പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ റാഫിയുടെ വിവാഹ നിശ്ചയത്തിനുളള ഒരുക്കത്തിലാണ് വീട്ടുകാര്‍ എന്നാണ് പുതിയ പോസ്റ്റുകളില്‍ നിന്നും വ്യക്തമാവുന്നത്. ടിക്ക് ടോക്കിലൂടെ ശ്രദ്ധേയയായ മഹീനയാണ് റാഫിയുടെ പ്രതിശ്രുത വധു എന്ന് അറിയുന്നു. മഹീനയാണ് വിവാഹ വിശേഷം പങ്കുവെച്ച് എത്തിയത്.

Recommended Video

Chakkappazham Fame Arjun Finally Revealed The Reason For Quitting The Show

മഹീനയുടെ പ്രൊഫൈലിലൂടെ ഇവരുടെ വിവാഹ നിശ്ചയം ജൂലായ് നാലിന് ഉണ്ടാവുമെന്ന സൂചനകള്‍ ആരാധകര്‍ക്ക് ലഭിച്ചു. എന്നാല്‍ റാഫിയുടെ ഭാഗത്തുനിന്നും ഇതേകുറിച്ച് പ്രതികരണങ്ങള്‍ ഒന്നും വന്നിട്ടില്ല. മഹീനക്കൊപ്പമുളള റാഫിയുടെ ചിത്രങ്ങള്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

More from Filmibeat

Read more about: rafi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X