ബാലുവിന്റെ നീലു തിരിച്ചെത്തി.. ഉപ്പും മുളകും ലൊക്കേഷനില്‍ നിന്നുമുള്ള വീഡിയോ പുറത്ത് വിട്ട് ചാനല്‍!!
ജനപ്രിയ പരമ്പര അടുത്തിടെ വിവാദങ്ങളില്‍ കുരുങ്ങിയിരുന്നു. സംവിധായകനെതിരെ നടി നിഷ സാരംഗ് ഉന്നയിച്ച ആരോപണങ്ങളായിരുന്നു അതിന് കാരണം. നിഷയെ കാരണമില്ലാതെ പരിപാടിയില്‍ നിന്നും ഒഴിവാക്കിയതോടെയായിരുന്നു സംവിധായകനില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ നടി വെളിപ്പെടുത്തിയത്. നിഷയുടെ പരാതി മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ വലിയ ചര്‍ച്ചയാവുകയായിരുന്നു.
സംവിധായകനെ ഒഴിവാക്കാതെ ഉപ്പും മുളകിലേക്കും തിരികെ വരില്ലെന്നായിരുന്നു നിഷ എടുത്ത തീരുമാനം. നിഷ നീലുവായി തിരികെ വന്നില്ലെങ്കില്‍ ഉപ്പും മുളകും ഞങ്ങള്‍ കാണില്ലെന്ന് പ്രേക്ഷകരും പറഞ്ഞിരുന്നു. ഒടുവില്‍ ഉപ്പും മുളകിന്റെയും സംവിധായകനെ പുറത്താക്കിയിരിക്കുകയാണ്. ഇക്കാര്യം ശ്രീകണ്ഠന്‍ നായര്‍ തന്നെ തുറന്ന് പറഞ്ഞിരുന്നു.

നിഷ തിരികെ എത്തുമെന്നും തങ്ങളുടെ തന്നെ പ്രൊഡ്യൂസറാണ് ഇനി മുതല്‍ പരിപാടിയുടെ സംവിധായകനെന്നും ശ്രീകണ്ഠന്‍ നായര്‍ വ്യക്തമാക്കിയിരുന്നു. മാത്രമല്ല ഇന്ന് മുതല്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന കാര്യവും അദ്ദേഹം പറഞ്ഞിരുന്നു. ഫ്‌ളവേഴ്‌സ് ടിവി ഫേസ്ബുക്ക് ലൈവിലൂടെ ഉപ്പും മുളകിന്റെയും ലെക്കോഷനില്‍ നിന്നുള്ള രംഗങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.
പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലുവും നീലുവും ഒന്നിച്ചിരുന്ന് സ്‌ക്രീപ്റ്റ് പഠിക്കുകയും കേശുവും ശിവാനിയും ലച്ചുവും കുഞ്ഞുവാവയുമെല്ലാം സെറ്റിലുണ്ടായിരുന്നു. ഇനിയും പരിപാടിയ്ക്ക് നിങ്ങളുടെ പിന്തുണ വേണമെന്നാണ് ബിജു സോപാനവും നിഷയും പറഞ്ഞിരിക്കുന്നത്. ഇന്ന് മുതലുള്ള എപ്പിസോഡുകളിൽ നീലുവും ഉണ്ടെന്നുള്ള കാര്യം വ്യക്തമായിരിക്കുകയാണ്.


Click it and Unblock the Notifications











