മഴവില്‍ മനോരമയേയും സൂര്യയേയും പിന്തള്ളി ഫ്‌ളവേഴ്‌സ്! ഏഷ്യാനെറ്റിനെ ബിഗ് ബോസ് തുണച്ചു!

Recommended Video

ഏഷ്യാനെറ്റ് ബാര്‍ക്ക് റേറ്റിങ്ങില്‍ ഒന്നാമത് | filmibeat Malayalam

പ്രമേയത്തിലും ആഖ്യാനത്തിലും വ്യത്യസ്തത നിറഞ്ഞ പരിപാടികളുമായെത്താന്‍ മത്സരിക്കുകയാണ് ചാനലുകള്‍. എങ്ങനെ വ്യത്യസ്തത നിലനിര്‍ത്താമെന്ന കാര്യത്തെക്കുറിച്ചാണ് അണിയറപ്രവര്‍ത്തകര്‍ ശ്രദ്ധിക്കുന്നത്. വിനോദ ചാനലുകളുടെ എണ്ണം കൂടിയപ്പോള്‍ പഴയ പ്രതാപം നിലനിര്‍ത്താനായി ചാനലുകള്‍ നടത്തുന്ന ശ്രമങ്ങളും നമ്മള്‍ കണ്ടതാണ്. വൈവിധ്യമാര്‍ന്ന പരമ്പരകളും റിയാലിറ്റി ഷോയും കോമഡി പരിപാടികളുമൊക്കെയായി വിനോദത്തിന്റെ വിശാല ലോകമാണ് ഓരോ ചാനലും തുറന്നിടുന്നത്. ഏത് ചാനല്‍ കാണമെന്ന് തീരുമാനിക്കുന്നത് പ്രേക്ഷകനാണ്.

ബാര്‍ക്ക് റേറ്റിങ്ങില്‍ മുന്നില്‍ ഇടംപിടിക്കുകയെന്നത് ചാനലുകളുടെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന് കൂടിയാണ്. ഏഷ്യാനെറ്റാണ് ഇത്തവണ ബാര്‍ക്ക് റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയിട്ടുള്ളത്. മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസാണ് ചാനലിന്റെ റേറ്റിങ്ങ് ഉയര്‍ത്തിയത്. പതിവില്‍ നിന്നും വ്യത്യസ്തമായ തരത്തിലുള്ള റിയാലിറ്റി ഷോയായിരുന്നു ഇത്. ടെലിവിഷന്‍ ചരിത്രം തന്നെ തിരുത്തിക്കുറിച്ച് മുന്നേറിയ പരിപാടി മലയാളത്തിലെത്തിയപ്പോഴും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. തുടക്കത്തില്‍ അസാമാന്യ റേറ്റിങ്ങില്ലെങ്കിലും പിന്നീട് പരിപാടി കുതിക്കുകയായിരുന്നു.

Flowers

ഏഷ്യാനെറ്റ് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ തൊട്ടുപിന്നിലുള്ളത് ഫ്‌ളവേഴ്‌സ് ചാനലാണ്. ചുരുങ്ങിയ കാലത്തിനുള്ളില്‍ത്തന്നെ ഈ ചാനല്‍ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ തുടങ്ങിയിരുന്നു. സംപ്രേഷണം ചെയ്യുന്ന പരിപാടികള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. സൂര്യ ടിവിയും മഴവില്‍ മനോരമയുമാണ് തൊട്ടുപിന്നിലുള്ള സ്ഥാനത്തുള്ളത്. അഞ്ചാം സ്ഥാനത്താണ് ഏഷ്യാനെറ്റ് മൂവീസ്. ചിത്രത്തിന് കടപ്പാട് ഫ്‌ളവേഴ്‌സ് ചാനല്‍ ഫേസ്ബുക്ക് പേജ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X