For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉപ്പും മുളകിനും വേണ്ടി മുറവിളി കൂട്ടി ആരാധകര്‍!ചക്കപ്പഴത്തിന് താഴെ ആരാധകര്‍ക്ക് പറയാന്‍ ഒറ്റക്കാര്യം

  |

  ടെലിവിഷന്‍ പരമ്പരകളുടെ ചരിത്രത്തില്‍ വലിയൊരു വിപ്ലവമായിരുന്നു ഉപ്പും മുളകും സൃഷ്ടിച്ചത്. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത് വന്നിരുന്ന ഷോ വളരെ കുറച്ച് സമയം കൊണ്ടാണ് പ്രേക്ഷകപ്രീതി നേടിയത്. പരമ്പരയിലെ ഓരോ താരങ്ങള്‍ക്കും ഫാന്‍സ് ക്ലബ്ബുകള്‍ വരെ ഉണ്ട്. അഞ്ച് വര്‍ഷത്തോളം നീണ്ട ജൈത്രയാത്രയ്‌ക്കൊടുവില്‍ പല പ്രതിസന്ധികളും ഉപ്പും മുളകിനും നേരിടേണ്ടി വന്നിരുന്നു.

  അടുത്തിടെ ഉപ്പും മുളകും പ്രദര്‍ശനത്തിന് എത്താതിരുന്നത് ആരാധകരിലും ആശങ്ക വര്‍ദ്ധിപ്പിച്ചിരുന്നു. ഉപ്പും മുളകും അങ്ങനെയൊന്നും അവസാനിപ്പിക്കുകയില്ലെന്ന് ചാനല്‍ മേധവി വ്യക്തമാക്കിയെങ്കിലും പുതിയൊരു പരമ്പരയുമായി ചാനല്‍ രംഗത്ത് വന്നു. ചക്കപ്പഴം എന്ന പരിപാടിയുടെ വീഡിയോ പുറത്ത് വന്നതോടെ ആരധാകര്‍ക്ക് പറയാന്‍ ഒറ്റ കാര്യമേയുള്ളു എന്ന് കമന്റ് ബോക്‌സിലൂടെ വ്യക്തമായിരിക്കുകയാണ്.

  ശ്രീകുമാര്‍, അശ്വതി ശ്രീകാന്ത്, അര്‍ജുന്‍ സോമശേഖര്‍ തുടങ്ങിയവരൊക്കെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുത്തന്‍ പരമ്പരയാണ് ചക്കപ്പഴം. ആഗസ്റ്റ് പത്ത് മുതലായിരുന്നു പരിപാടി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. നല്ല പരിപാടിയാണെന്ന് തുടക്കത്തില്‍ തന്നെ അഭിപ്രായം ചക്കപ്പഴത്തിന് ലഭിച്ച് കഴിഞ്ഞു. ടിക് ടോകില്‍ നിന്നും ശ്രദ്ധേയനായ റാഫിയെ കണ്ടപ്പോള്‍ സന്തോഷം ആയി നല്ല കലാകാരന്‍ ഇങ്ങനെ വരണം എന്നും ആരാധകര്‍ പറയുന്നു. അതേ സമയം ഈ പരിപാടിയുടെ കമന്റ് സെക്ഷനില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്കും പറയാനുള്ളത് ഉപ്പും മുളകിനെയും കുറിച്ചാണ്.

  ചക്ക ആണേലും മാങ്ങ ആണേലും ഉപ്പുംമുളകും വിട്ട് ഒരു കളിയും നമ്മക്കില്ലെന്നാണ് ഒരു ആരാധകന്റെ അഭിപ്രായം. ഉപ്പും മുളകും പുതിയ എപ്പിസോഡ് ഇല്ലാത്തത് കൊണ്ട് എന്റെ മകള്‍ എന്നും കലിപ്പിലാണ്, എന്തൊക്കെ വന്നാലും പോയാലും ഉപ്പും മുളകിന്റെ തട്ട് താണ് തന്നെ ഇരിക്കും. ഉപ്പും മുളകും ഇല്ലാത്തതിനുള്ള പ്രതിഷേധം ഇവിടെ രേഖപെടുത്തുന്നു തുടങ്ങി ഒരുപാട് കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. ചക്കപ്പഴം കൊള്ളാം. എന്നാലും കുട്ടുമാമന്‍ കൂടെ ഉപ്പുംമുളകിലേക്ക് തിരിച്ചു വരണം. ആ പഴേ എപ്പിസോഡുകള്‍ പോലെ ഇനിയും ഉണ്ടാവണമെന്നാണ് മറ്റുള്ളവരുടെ ആവശ്യം.

  Biju Sopanam Exclusive Interview | FilmiBeat Malayalam

  ഉപ്പുംമുളകിനെ പറ്റി ഒരുപാട് കമന്റ്‌സ് കണ്ടു. ഞാനുമൊരു ഉപ്പുംമുളകും ഫാന്‍ ആണ്. അത് കൊണ്ടു മറ്റൊരു പരിപാടി നല്ലതായാല്‍ നല്ലത് പറയുന്നതിന് എന്തിനു മടിക്കണം. എന്തായാലും ചക്കപ്പഴത്തിന്റെ ഫസ്റ്റ് എപ്പിസോഡ് ഒരുപാടു ഇഷ്ടമായി. അശ്വതി വളരെ നന്നായിട്ടുണ്ട് മറ്റുള്ളവരും മോശമാക്കിയില്ല. നന്നായി മുന്നേറാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നവരും കുറവല്ല. വളരെ കുറഞ്ഞ ദിവസത്തിനുള്ളില്‍ പ്രേക്ഷകരുടെ മനസില്‍ കയറികൂടാന്‍ ചക്കപ്പഴത്തിന്റെ ടീമിന് സാധിച്ചിരിക്കുകയാണ്.

  ലോക്ഡൗണില്‍ കുറച്ച് നാള്‍ ഉപ്പും മുളകും സംപ്രേക്ഷണം ചെയ്തിരുന്നില്ലെങ്കിലും ശക്തമായ തിരിച്ച് വരവായിരുന്നു നടത്തിയത്. കുറച്ച് ദിവസം പാറുക്കുട്ടിയും ഇല്ലായിരുന്നെങ്കില്‍ ഇപ്പോള്‍ പാറുവും വന്നിരുന്നു. ഇതിനിടെ ഉപ്പും മുളകും ഷൂട്ട് ചെയ്യുന്ന വീടിരിക്കുന്ന സ്ഥലം കണ്ടൈന്‍മെന്റ് സോണിലായത് കൊണ്ട് പരമ്പര നിര്‍ത്തിവെക്കുകയായിരുന്നു. ഇത് ആരാധകരെ നിരാശരാക്കി. ഒടുവില്‍ ആരാധകരുടെ ചോദ്യത്തിന് ഉത്തരവുമായി ചാനല്‍ മേധാവി ശ്രീകണ്ഠന്‍ നായരും രംഗത്ത് വന്നിരുന്നു.

  മോണിംഗ് ഷോയിലൂടെ ആയിരുന്നു ഉപ്പും മുളകിനെ കുറിച്ചുള്ള ആരാധകരുടെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയത്. ഉപ്പും മുളകും ഞങ്ങളുടെ പ്രസ്റ്റേജ്യസ് പരിപാടിയാണ്. അതുകൊണ്ടു തന്നെ അത് നിര്‍ത്തുന്ന പ്രശ്‌നമില്ല. ചക്കപ്പഴം കണ്ടിട്ടാണ് നിങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍ അത് തെറ്റാണ്. മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ മാറ്റം കൊണ്ടു വന്ന പരിപാടിയാണ്. അത് അങ്ങനെയൊന്നും നിര്‍ത്തുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും ഉപ്പും മുളകിന്റെയും ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ്.

  English summary
  Flowers New Sitcom Chakkappazham Comment Section Is Filled With Uppum Mulakum Fans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X