For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹത്തിന് മുന്‍പുള്ള മിസിങ്ങ് ഒരു രസമാണ്; പ്രതിശ്രുത വരന്റെ യഥാര്‍ഥ പേര് വെളിപ്പെടുത്തി സീരിയല്‍ നടി മൃദുല

  |

  വളരെ പെട്ടെന്നാണ് ടെലിവിഷന്‍ സീരിയലുകള്‍ക്ക് ജനപ്രീതി കൂടിയത്. സിനിമാ താരങ്ങളെക്കാളും ആരാധക പിന്‍ബലമുള്ള താരങ്ങളും മിനിസ്‌ക്രീനിലുണ്ട്. അത്തരത്തില്‍ ഏറ്റവുമധികം ഫാന്‍സുള്ള താരങ്ങളാണ് മൃദുല വിജയിയും യുവകൃഷ്ണയും. മൃദ്വാ എന്ന പേരിലാണ് ഇരുവരും ഇപ്പോള്‍ അറിയപ്പെടുന്നതും. രണ്ട് പേരും ഇതുവരെ ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും ജീവിതത്തില്‍ ഒരുമിക്കാന്‍ പോവുകയാണ്.

  സംവിധായകൻ ശങ്കറിൻ്റെ മകൾ ഐശ്വര്യ വിവാഹിതയായി, വരനൊപ്പമുള്ള ചിത്രങ്ങൾ കാണാം

  ജനുവരിയിലായിരുന്നു യുവയുടെയും മൃദുലയുടെയും നിശ്ചയം. ആറ് മാസങ്ങള്‍ക്ക് ശേഷം വിവാഹം ഉണ്ടാവുമെന്ന് താരങ്ങള്‍ അറിയിച്ചിരുന്നു. ഈ വര്‍ഷം ജൂലൈ മാസം താരവിവാഹം നടത്താനുള്ള മുന്നൊരുക്കത്തിലാണെന്നാണ് അറിയുന്നത്. ഇതിനിടെ മൃദുലയെ ആദ്യം കണ്ടത് മുതലുള്ള ചില കാര്യങ്ങള്‍ യുവ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.

  ഒരു വര്‍ഷം മുന്‍പ് ഒരു ഷാപ്പില്‍ വെച്ചാണ് ആദ്യമായി മൃദുലയെ കണ്ടതെന്നായിരുന്നു ഒരു അഭിമുഖത്തില്‍ യുവകൃഷ്ണ പറയുന്നത്. സീരിയല്‍ നടി രേഖ രതീഷ് നിങ്ങള്‍ക്ക് വിവാഹം കഴിച്ചൂടേ എന്ന് ചോദിച്ചതോടെയാണ് അങ്ങനെ ചിന്തിച്ചതെന്നും പലപ്പോഴായി രണ്ട് പേരും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ വനിത ഓണ്‍ലൈന് നല്‍കിയ പ്രതികരണത്തില്‍ യുവയുടെ യഥാര്‍ഥ പേരിനെ കുറിച്ചും വിവാഹത്തിന് മുന്‍പുള്ള മിസിങ് എങ്ങനെയുണ്ടെന്നുമൊക്കെ പറയുകയാണ് മൃദുല.

  'യുവ പാലക്കാട്ടുകാരനാണ്. എന്റെ നാട് തിരുവനന്തപുരവും. ഉണ്ണികൃഷ്ണന്‍ എന്നാണ് യുവയുടെ ഒഫീഷ്യല്‍ പേര്. എന്റേത് ശ്രീലക്ഷ്മി എന്നും. ഒരു വര്‍ഷമായി ഞങ്ങള്‍ നല്ല സുഹത്തുക്കള്‍ ആയിരുന്നു. സീരിയലില്‍ എന്റെയും യുവയുടെയും അമ്മയായി രേഖ ചേച്ചി വേഷമിടുന്നുണ്ട്. വീട്ടില്‍ വിവാഹം ആലോചിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ ചേച്ചിയാണ് ചോദിച്ചത്. എങ്കില്‍ പിന്നെ നിങ്ങള്‍ രണ്ട് പേര്‍ക്കും വിവാഹിതിരായിക്കൂടെ എന്ന്.

  അതുവരെ ഞങ്ങളുടെ രണ്ട് പേരുടെയും മനസില്‍ അങ്ങനൊരു ആഗ്രഹമോ, ചിന്തയോ ഒന്നുമില്ല. നമുക്ക് സംസാരിക്കാം, ആദ്യം വീട്ടില്‍ പറയാം, ജാതകം ചേരണമല്ലോ, എന്നൊക്കെ ഞങ്ങള്‍ പരസ്പരം പറഞ്ഞു. പതിയെ പതിയെ മനസിലായി ഒന്നിച്ച് പോകാന്‍ കഴിയുമെന്ന്. ഏറ്റവും പ്രധാനപ്പെട്ടത് മാനസിക പൊരുത്തമല്ലേ. അത് ഞങ്ങള്‍ക്ക് ഉണ്ടെന്ന് തോന്നി.

  സീരിയല്‍ നടി മൃദുലയുടെയും യുവകൃഷ്ണയുടെയും വിവാഹം നിശ്ചയിച്ചു

  യുവ പെണ്ണ് കാണാന്‍ വന്നു. പിന്നെ നിശ്ചയം നടന്നു. കൊവിഡിന്റെ പശ്ചാതലത്തിലായത് കൊണ്ട് വളരെ ചുരുക്കം പേരെ ഉണ്ടായിരുന്നുള്ളു. ഞങ്ങള്‍ അഭിനയിക്കുന്ന സീരിയലിലെ മുഴുവന്‍ ആളുകളെ പോലും വിളിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ വിവാഹം ഈ കൊവിഡിന്റെ പ്രശ്‌നങ്ങളൊക്കെ ഒന്ന് മാറിയിട്ട് എല്ലാവരെയും വിളിച്ച് അടിച്ച് പൊളിക്കാമെന്നാണ് കരുതുന്നത്. ഇപ്പോള്‍ യുവ തിരുവനന്തപുരത്തും ഞാന്‍ കൊച്ചിയിലുമാണ്. എന്റെ ഷൂട്ട് കഴിയുന്ന ദിവസമായിരിക്കും ചേട്ടന് തുടങ്ങുന്നത്. വിവാഹത്തിന് മുന്നേ ഈ മിസിങ്ങ് ഒക്കെ രസമല്ലേ എന്നും മൃദുല ചോദിക്കുന്നു.

  English summary
  Flowers Pookalam varavayi Fame Mridula Vijay opens up Her Pre-wedding happiness with yuva
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X