സ്റ്റാര്‍ മാജിക്ക് പുതിയ എപ്പിസോഡില്‍ രജിത്ത് കുമാറും ധര്‍മ്മജനും, വൈറല്‍ വീഡിയോ കാണാം
മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന ജനപ്രിയ പരിപാടികളിലൊന്നാണ് സ്റ്റാര്‍ മാജിക്ക്. ലക്ഷ്മി നക്ഷത്ര അവതാരകയായി എത്തുന്ന പരിപാടിയുടെ എപ്പിസോഡുകള്‍ക്കായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്. മലയാളത്തിലെ ശ്രദ്ധേയരായ ആര്‍ട്ടിസ്റ്റുകള്‍ അണിനിരക്കുന്ന ഷോയിലെ കളിചിരികളും തമാശകളുമെല്ലാം പ്രേക്ഷകര്‍ ആസ്വദിക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലും സ്റ്റാര്‍ മാജിക്കിന്റെ മിക്ക എപ്പിസോഡുകളും വൈറലാകാറുണ്ട്.

അതേസമയം പരിപാടിയുടെ പുതിയ എപ്പിസോഡില്‍ അതിഥികളായി എത്തുന്നത് ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും ഡോ രജിത്ത് കുമാറും ആണ്. സ്റ്റാര്‍ മാജിക്കിന്റെ പുതിയ പ്രൊമോ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. ഇത്തവണ പ്രേക്ഷകര്‍ക്ക് സറ്റാര്‍ മാജിക്ക് കാണാന്‍ അഞ്ച് കാരണങ്ങള്‍ എന്ന് പറഞ്ഞുകൊണ്ടാണ് പ്രൊമോ ആരംഭിക്കുന്നത്.
അതില്‍ ഒന്ന് ഗോളടികളുമായി സഹോ ധര്‍മ്മജന്‍, രണ്ട് ബോസായി മാസായി രജിത്ത് കുമാര്‍, മൂന്ന് തങ്കത്തില്‍ പൊതിഞ്ഞ തങ്കച്ചന്‍, നാല് അഴകില്‍ വിരിഞ്ഞ വൈഗ, അഞ്ച് സ്റ്റാര്‍ ഗേള്‍ അശ്വതി എന്ന വോയിസ് ഓവറോടെയാണ് പ്രൊമോ കാണിക്കുന്നത്. ഇത്തവണയും പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളെല്ലാം സ്റ്റാര്‍ മാജിക്ക് എപ്പിസോഡില്‍ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം രജിത്ത് കുമാറിനൊപ്പം സ്റ്റാര്‍ മാജിക്ക് വേദിയില്‍ നിന്നെടുത്ത ചിത്രങ്ങള്‍ ഷിയാസ് കരീമും പങ്കുവെച്ചിരുന്നു.
ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം
മാസങ്ങള്‍ക്ക് ശേഷം ബിഗ് ബ്രദറായ ഡിആര്‍കെയെ വീണ്ടും കണ്ട സന്തോഷമായിരുന്നു ഷിയാസ് കരീം പങ്കുവെച്ചത്. അതേസമയം ബിഗ് ബോസിലെ മിക്ക താരങ്ങളും മുന്‍പ് സ്റ്റാര്‍ മാജിക്കില്‍ പങ്കെടുത്തിട്ടുണ്ട്. ഷിയാസിന് പുറമെ അലക്‌സാന്‍ഡ്ര, വീണാ നായര്‍, ഫുക്രു, പ്രദീപ് ചന്ദ്രന്‍ തുടങ്ങിയവരും സ്റ്റാര്‍ മാജിക്ക് എപ്പിസോഡുകളില്‍ പങ്കെടുത്തിരുന്നു. ഇവര്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ രജിത്ത് കുമാറും ഷോയില്‍ എത്തുന്നത്.
Recommended Video
കയ്യകലത്ത് ഭാഗ്യം; 1 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?


Click it and Unblock the Notifications











