സ്റ്റാർ മാജിക്കിൽ തങ്കച്ചനെ തേടി ആരാധിക എത്തി, വീഡിയോ വൈറൽ

പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റിഷോയാണ് ഫ്ലവേഴ്സ് ടിവി അവതരിപ്പിക്കുന്ന സ്റ്റാർ മാജിക്. ഇതുവരെ കണ്ടു വന്ന ഗെയിം ഷോകളിൽ നിന്ന് വ്യത്യസ്തമാണ് സ്റ്റാർ മാജിക്. പ്രേക്ഷകരുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരങ്ങളും കോമഡി താരങ്ങളുമാണ് ഷോയിൽ എത്തുന്നത്. രസകരമായ ഗെയിം ഷോകളാണ് ഇവർക്ക് വേണ്ടി ഒരുക്കുന്നത്.

star magic

സ്റ്റാർ മാജിക്കിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് തങ്കച്ചൻ. ഇന്ന് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട തങ്കുവാണ് അദ്ദേഹം. ഇപ്പോഴിത തങ്കച്ചനെ തേടി അദ്ദേഹത്തിന്റെ ഒരു ആരാധിക എത്തിയിരിക്കുകയാണ്. ഏറെ രസകരമായിട്ടാണd ആരാധികയെ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ മറ്റ് മത്സരാർഥികൾക്ക് പരിചയപ്പെടുത്തി കൊടുക്കുന്നുമുണ്ട്. തങ്കച്ചനെ തേടി ആരാധിക എത്തിയതോടെ അനുവിനെ എല്ലാവരും ചേർന്ന് കണക്കിന് ട്രോളുന്നുമുണ്ട്.

ചൈതന്യ എന്നാണ് ആരാധികയുടെ പേര്. പത്തനംതിട്ട സ്വദേശിയാണെങ്കിലും നിലവിൽ തിരുവനന്തപുരത്താണ് താമസിക്കുന്നത്. 12ാം ക്ലാസ് വിദ്യാർഥിനിയാണ് ചൈതന്യ. തങ്കച്ചന് കൊടുക്കാൻ പൂക്കളുമായിട്ടാണ് ആരാധിക ഷോയിൽ എത്തിയത്. ഇതാദ്യമായിട്ടാണ് ഒരു ഷോയിൽ എത്തുന്നതെന്നും ചൈതന്യ പറഞ്ഞു. തന്നെ കാണാൻ എത്തിയ ആരാധകിയോട് നന്ദിയും തങ്കച്ചൻ അറിയിച്ചിരുന്നു.

Recommended Video

Azeez Nedumanagd about colourism in comedy programs | FilmiBeat Malayalam

വീഡിയോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ഒന്നും പറയാൻ ഇല്ല ഇന്നത്തെ എപ്പിസോഡ് ഒരു രക്ഷ ഇല്ലാത്ത എപ്പിസോഡ് ആയിരുന്നു, വിജയ് തമിഴ് നാട്ടിൽ ദളപതി ആണങ്കിൽ തങ്കു സ്റ്റാർ മാജിക്കിന്റെ ദളപതിആണ് ,ചൈതന്യ പൊളി ആണ്.. തങ്കുവും ചൈതന്യയും തിമിർത്തു.. പക്ഷെ അനുകുട്ടിയുടെ അപ്പോൾ മുഖം കണ്ടിട്ട് സഹിച്ചില്ല എന്നിങ്ങനെയുള്ള കമൻറുകളാണ് ലഭിക്കുന്നത്. അന്നത്തെ എപ്പിസോഡിൽ നടി പാർവതിയായിരുന്നു എത്തിയത്. ജാഡയില്ലാത്ത നടിയെന്നാണ് നടിയെ ആരാധകർ വിശേഷിപ്പിച്ചത്. ഇത്തരത്തിൽ ജാഡയില്ലാത്ത താരങ്ങളെ കൊണ്ടു വരാനും പ്രേക്ഷകർ പറയുന്നുണ്ട്

വീഡിയോ കാണാം

More from Filmibeat

Read more about: tv serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X