'ടോപ് സിംഗര്‍' വിജയി ആയത് ഇപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല! സന്തോഷം പങ്കുവെച്ച് സീതാലക്ഷ്മി

By Midhun Raj

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ജനപ്രിയ പരിപാടിയാണ് ടോപ് സിംഗര്‍. ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്ത സംഗീത റിയാലിറ്റി ഷോയ്ക്ക് ആദ്യം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. നിരവധി കുട്ടിപ്പാട്ടുകാരെ ടോപ് സിംഗറിലൂടെ പ്രേക്ഷകര്‍ കണ്ടിരുന്നു. കുടുംബ പ്രേക്ഷകരായിരുന്നു കൂടുതലും ഈ റിയാലിറ്റി ഷോയുടെ ആസ്വാദകരായിരുന്നത്. മെലഡിയും അടിപൊളി പാട്ടുകളും വിരഹ ഗാനങ്ങളുമടക്കും വ്യത്യസ്തമാര്‍ന്ന നിരവധി പാട്ടുകള്‍ കൊച്ചുഗായകര്‍ ഷോയില്‍ പാടിയിരുന്നു.

എംജി ശ്രീകുമാര്‍, എം ജയചന്ദ്രന്‍, അനുരാധ ശ്രീറാം, മധുബാലകൃഷ്ണന്‍, സിത്താര കൃഷ്ണകുമാര്‍ തുടങ്ങിയ സംഗീതഞ്ജരെല്ലാം പരിപാടിയില്‍ വിധികര്‍ത്താക്കളായി എത്തിയിരുന്നു. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് ടോപ് സിംഗറിന്റെ ഗ്രാന്‍ഡ് ഫിനാലെ ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്തിരുന്നത്.

തിരുവോണം ദിനത്തിലാണ്

തിരുവോണം ദിനത്തിലാണ് ആവേശകരമായ മാരത്തോണ്‍ ഗ്രാന്‍ഡ് ഫിനാലെ സംപ്രേക്ഷണം ചെയ്തിരുന്നത്. മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ പരിപാടിയില്‍ സീതാലക്ഷ്മിയെ ആണ് വിജയി ആയി തിരഞ്ഞെടുത്തത്. 8 പേരായിരുന്നു ടോപ് സിംഗറിന്റെ അവസാന ഘട്ടത്തിലെത്തിയത്. ടോപ് സിംഗര്‍ വിജയകീരീടം ചൂടിയ സീതാലക്ഷ്മിക്ക് അമ്പത് ലക്ഷം രൂപയുടെ ഫ്‌ളാറ്റാണ് സമ്മാനമായി ലഭിച്ചത്.

സീതാലക്ഷ്മിക്ക് പിന്നാലെ

സീതാലക്ഷ്മിക്ക് പിന്നാലെ തേജസ്, വൈഷ്ണവി പണിക്കര്‍, അദിതി തുടങ്ങിയവരാണ് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍ എത്തിയത്. ഇവര്‍ക്ക് പുറമെ റിതുരാജ്, അനന്യ തുടങ്ങിവര്‍ ജനപ്രിയ ഗായകര്‍ക്കുളള പുരസ്‌കാരവും നേടി. നേഹലാണ് ഈ സീസണിലെ കണ്‍സിസ്റ്റന്റ് പെര്‍ഫോമറായത്. രണ്ട് വര്‍ഷം നീണ്ടുനിന്ന സംഗീത റിയാലിറ്റി ഷോയ്ക്ക് മികച്ച റേറ്റിങ്ങാണ് ലഭിച്ചിരുന്നത്.

പതിമൂന്നര മണിക്കൂറുകളോളം

പതിമൂന്നര മണിക്കൂറുകളോളം നീണ്ടുനിന്ന ഗ്രാന്‍ഡ് ഫിനാലെ മൂന്ന് ഘട്ടങ്ങളായിട്ടാണ് നടത്തിയിരുന്നത്. ഫിനാലെ എപ്പിസോഡുകളില്‍ മുകേഷ്‌, രമേഷ് പിഷാരടി, നടി ഭാവന തുടങ്ങിയ താരങ്ങളും പങ്കെടുത്തിരുന്നു. മുന്‍പ് മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ജയറാം തുടങ്ങിയ സൂപ്പര്‍താരങ്ങളെല്ലാം തന്നെ ടോപ് സിംഗറില്‍ അതിഥികളായി എത്തിയിരുന്നു.

Recommended Video

Sandra Thomas Exclusive Interview | FilmiBeat Malayalam
അതേസമയം ഒട്ടും പ്രതീക്ഷിക്കാതെയാണ്

അതേസമയം ഒട്ടും പ്രതീക്ഷിക്കാതെയാണ് ഈ വിജയം തന്നിലേക്ക് എത്തിയതെന്ന് വിന്നറായ സീതാലക്ഷ്മി പറഞ്ഞിരുന്നു. 24 ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് കൊച്ചുഗായിക ഇക്കാര്യം പറഞ്ഞത്. "വളരെ വളരെ സന്തോഷമുണ്ട്. ഇതുവരെ വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല എന്നതാണ് സത്യം. ഫിനാലെ സ്റ്റേജില്‍ നന്നായി പാടണം എന്ന് മാത്രമാണ് ആഗ്രഹിച്ചത്.

അതിലേറെ സന്തോഷം

അതിലേറെ സന്തോഷം ഫിനാലെയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സമ്മാനം ലഭിച്ചു എന്നതാണ്. ഗ്രാന്‍ഡ് ഫിനാലെയില്‍ സീതാലക്ഷ്മി പാടിയ സപ്തസ്വരങ്ങളുണര്‍ന്നു എന്ന ഗാനത്തിന് മികച്ച പ്രേക്ഷക പ്രശംസകള്‍ ലഭിച്ചിരുന്നു. പാടുവാന്‍ കുറച്ചു പ്രയാസമായിരുന്നു എങ്കിലും നന്നായി പ്രാക്ടീസ് ചെയ്തതുകൊണ്ട് സ്റ്റേജില്‍ വിചാരിച്ച പോലെ തന്നെ പാടുവാന്‍ കഴിഞ്ഞു എന്നും സീത പറഞ്ഞു.

പാട്ട് ചൂസ് ചെയ്തുകഴിഞ്ഞപ്പോള്‍

പാട്ട് ചൂസ് ചെയ്തുകഴിഞ്ഞപ്പോള്‍ കുറച്ചു ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഒരുപാട് ജതിയും സ്വരങ്ങളും ഉളള പാട്ടായതുകൊണ്ട് കുറച്ചധികം പ്രാക്ടീസ് ചെയ്തു. ഗ്രൂമിങ് കഴിഞ്ഞപ്പോള്‍ കുറച്ചു ആത്മവിശ്വാസം വന്നു. വിചാരിച്ച രീതിയില്‍ സ്‌റ്റേജിലും പാടാന്‍ കഴിഞ്ഞു. അഭിമുഖത്തില്‍ സീതാലക്ഷ്മി പറഞ്ഞു.

More from Filmibeat

Read more about: top singer onam 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X