കുട്ടികൾക്കൊപ്പം കുസൃതിയുമായി ഭാവന! ഫ്ളവേഴ്സ് ടോപ് സിംഗര്‍ ഗ്രാന്‍ഡ് ഫിനാലെ തിരുവോണത്തിന്

ഇത്തവണത്തെ ഓണം ടെലിവിഷൻ ചാനലുകൾ ആഘോഷമാക്കുകയാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും പരിപാടികളും ഓണനാളുകളിൽ മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറികളിൽ എത്തുന്നുണ്ട്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് പ്ലവേഴ്സ് ചാനൽ സംപ്രേക്ഷണം ടോപ് സിംഗർ. മികച്ച പ്രേക്ഷക സ്വീകാര്യതയുള്ള ടെലിവിഷൻ പരിപാടിയാണിത്.ഷോ അതിന്റെ അവസാന ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. ടോപ് സിംഗറിന്റെ മെഗാ മാരത്തോണ്‍ ഗ്രാന്‍ഡ് ഫിനാലെ തിരുവോണ നാളില്‍ സംപ്രേക്ഷണം ചെയ്യും. ഓഗസ്റ്റ് 31 ന് രാവിലെ 9 മണി മുതലാണ് മാരത്തോണ്‍ ഗ്രാന്‍ഡ് ഫിനാലെ പ്രേക്ഷകരുടെ മുന്നിൽ എത്തുക.

topsinger
ടോപ് സിംഗറിന്റെ മെഗാ മാരത്തോണ്‍ ഗ്രാന്‍ഡ് ഫിനാലെയിൽ അതിഥിയായി എത്തുന്നത് മലായളികളുടെ പ്രിയങ്കരിയായ താരം ഭാവനയാണ്. അതിശയിപ്പിക്കുന്ന മേക്കോവറുമായി ഭാവന പ്രേക്ഷകരുടെമുന്നിൽ എത്തുന്നത്. ഏറെ നാളുകൾക്ക് ശേഷം നിറഞ്ഞ ചിരിയുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് ഭാവന എത്തുന്നു എന്നതുകൂടെയാണ് ഷോയുടെ മനോഹാരിത. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഭാവന വീണ്ടും മലയാളി പ്രേക്ഷകർക്കിടയിൽ സജീവമാകുകയാണ്. ഫ്ലവേഴ്സ് ചാനലിന്റെ ഈ ഓണസമ്മാനത്തിനായി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ടോപ്പ് സിംഗറിന്റെ പുതിയ പ്രൊമോ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കുട്ടികളും ഭാവനയുമൊത്തുള്ള രസകരമായ ഏറെ നിമിഷങ്ങൾ പ്രെമോ വീഡിയോയിൽ കാണാൻ കഴിയുന്നുണ്ട്. കുട്ടികൾക്കൊപ്പം തന്നെ കളിയും ചിരിയുമായി കുട്ടിക്കുറുമ്പുകളിൽ ഒരാളായി മാറുകയായിരുന്നു ഭാവന. രസകരമായ വീഡിയോയ്ക്ക് മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്നത്.

മൂന്ന് ഘട്ടങ്ങളിലായാണ് ടോപ് സിംഗർ ഗ്രാൻഡ് ഫിനാലെ സ്വീകരണ മുറികളിലേക്ക് എത്തുക. ഇന്ന് രാത്രി ഏഴ് മണിക്ക് ആദ്യ ഘട്ടത്തിന്റെ സംപ്രേക്ഷണം ആരംഭിക്കും.
രണ്ടു വർഷങ്ങൾക്ക് മുൻപാണ് ടോപ് സിംഗർ പ്രേക്ഷകരിലേക്ക് എത്തുന്നത്. വളരെ വേഗം തന്നെ ജന മനസ്സുകളിൽ സ്ഥാനം പിടിക്കുന്ന പരിപാടിയായി മാറാനും ടോപ് സിംഗറിന് സാധിച്ചിരുന്നു. മത്സരാർത്ഥികളായ കുട്ടിക്കുറുമ്പുകൾ തന്നെയാണ് അതിനുള്ള കാരണം. പാട്ടുപോലെതന്നെ അവരുടെ കളിയും ചിരിയും വലിയ സന്തോഷമാണ് പ്രേക്ഷകർക്ക് സമ്മാനിച്ചിരുന്നത്.

More from Filmibeat

Read more about: flowers top singer television
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X