മോഹന്‍ലാലിനെ കളിയാക്കിയ ഡയലോഗുകള്‍! ഒടുവില്‍ മാപ്പ് പറഞ്ഞ് ഫളവേഴ്‌സ് ചാനല്‍, കുറിപ്പ് വൈറലാവുന്നു
ഉപ്പും മുളകും മുതല്‍ ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഓരോ പരിപാടിയും വലിയ ജനശ്രദ്ധ നേടിയവയാണ്. പ്രേക്ഷക പ്രശംസ നേടിയ വിജയകരമായി സംപ്രേക്ഷണം ചെയ്യുമ്പോഴും വിമര്‍ശനങ്ങള്‍ ലഭിക്കാറുണ്ട്. അത്തരത്തില്‍ ഫ്ളവേഴ്സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലെ ചില എപ്പിസോഡുകള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.
സ്റ്റാര്‍ മാജിക്കില്‍ കാണിച്ച ഒരു സ്‌കിറ്റാണ് വിവാദത്തിലകപ്പെട്ടത്. മോഹന്‍ലാലിനെ അപമാനിച്ചു എന്നായിരുന്നു ആരോപണം. ഇതോടെ വിമര്‍ശനവുമായി ആരാധകരും സിനിമാപ്രേമികളുമെല്ലാം സോഷ്യല്‍ മീഡിയയും രംഗത്ത് എത്തിയിരുന്നു. ഒടുവില്‍ വിവാദ സ്‌ക്റ്റില്‍ മാപ്പ് പറഞ്ഞ് ഫ്‌ളവേഴ്‌സ് ചാനല്‍. അബദ്ധത്തില്‍
സംഭവിച്ച പിഴവാണിതെന്നും ഖേദം പ്രകടിപ്പിക്കുന്നെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ചാനല്‍ പറഞ്ഞത്.

സമീപകാലത്തെ സ്റ്റാര്‍ മാജികിലെ എപ്പിസോഡിലെ ഒരു സ്‌കിറ്റില്‍ മോഹന്‍ലാല്‍ സാറിന്റെ പേര് പരാമര്‍ശിക്കുകയുണ്ടായി. സ്‌കിറ്റില്‍ പറഞ്ഞ ഡയലോഗുകള്‍ മോഹന്‍ലാല്‍ ആരാധകരുടെ വികാരത്തെ വ്രണപ്പെടുത്തിയതായി തിരിച്ചറിയുന്നു. ഇന്ത്യന്‍ സിനിമയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകളിലൂടെ ഫ്‌ളവേഴ്‌സ് ടിവിയിലെ എല്ലാവരും മോഹന്‍ലാലിനെ ആരാധിക്കുന്നവരാണെന്ന് ഔദ്യോഗികമായി അറിയിച്ചു കൊള്ളട്ടെ.

പരിപാടിയിലൂടെ അസ്വസ്ഥരാകുകയും വികാരങ്ങള്‍ വ്രണപ്പെടുകയും ചെയ്ത എല്ലാവരോടും മാപ്പ് ചോദിക്കുന്നു. മോഹന്‍ലാലിനെ അധിക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തിലല്ല സ്‌കിറ്റ് ചെയ്തത്. ഫളവേഴ്‌സ് ഇന്ത്യന്‍ ഫിലിം അവാര്‍ഡ്‌സ്, ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ (ഓണം എപ്പിസോഡ്) തുടങ്ങി ഞങ്ങളുടെ എല്ലാ പരിപാടികളിലും തന്നെ നിരവധി തവണ മോഹന്‍ലാല്‍ സാര്‍ പങ്കെടുത്തിട്ടുണ്ട്.
Recommended Video

പുലിമുരുകന്‍ ത്രിഡി പ്രീമിയറായി ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ടു എന്ന ഗിന്നസ് റെക്കോര്‍ഡ് സൃഷ്ടിച്ചപ്പോള്‍ ആരാധകര്‍ക്കൊപ്പം ഞങ്ങളും അതില്‍ പങ്കാളികളായിരുന്നു. അതിനാല്‍ ഞങ്ങള്‍ ഒരിക്കലും അദ്ദേഹത്തെ പോലൊരാളെ അറിഞ്ഞ് കൊണ്ട് അപമാനിക്കുകയില്ല. ആകസ്മികമായി ഉണ്ടായ തെറ്റിന് വീണ്ടും ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. എന്നുമാണ് ചാനല്‍ പുറത്ത് വിട്ട കുറിപ്പില്‍ പറയുന്നത്.

മോഹന്‍ലാലിനോടും അദ്ദേഹത്തിന്റെ ആരാധകരോടും മാപ്പ് ചോദിച്ച് എത്തിയ ചാനലിന്റെ കുറിപ്പ് വളരെ കുറഞ്ഞ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്. ഫളവേഴ്‌സ് ചാനലിന്റെ തുറന്ന് പറച്ചില്‍ മാതൃകാപരമാണെന്നാണ് ഈ പോസ്റ്റിന് താഴെ വരുന്ന കമന്റുകളില്‍ നിറയെ. അനുകൂലിക്കുന്നതിനൊപ്പം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരും കുറവല്ല. ഇത് മാത്രമല്ല മറ്റൊരു സ്‌കിറ്റിലെ കാര്യം കൂടി ചൂണ്ടി കാണിച്ച് കൊണ്ട് ആരാധകരെത്തിയിരുന്നു. നേരത്തെയും സ്റ്റാര്‍ മാജികിലെ ഒരു സ്‌കിറ്റ് ആദിവാസികളെ കളിയാക്കുന്നവിധത്തിലാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.


Click it and Unblock the Notifications