»   » രണ്ടാമത് ഫ്‌ളവേഴ്‌സ് ടിവി പുരസ്‌കാര നിശ അങ്കമാലിയില്‍

രണ്ടാമത് ഫ്‌ളവേഴ്‌സ് ടിവി പുരസ്‌കാര നിശ അങ്കമാലിയില്‍

Posted By: Ambili
Subscribe to Filmibeat Malayalam

മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ എളുപ്പത്തില്‍ തരംഗം സൃഷ്ടിക്കാന്‍ ഫ്‌ളവേഴ്‌സ് ടിവിയിലെ പരിപാടികള്‍ക്ക്് കഴിഞ്ഞു. അതിനിടെ ഫഌവഴ്‌സ് ടിവി പുരസ്‌കാര നിശ ഇന്ന് വൈകുന്നേരം 6.30ന് അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍സെന്റര്‍ മൈതാനത്ത് നടക്കും.

ചാനാലിന്റെ രണ്ടാമത്തെ പുരസ്‌കാര നിശയാണ് ഇന്ന് വൈകുന്നേരം അങ്കമാലിയില്‍ അരങ്ങേറുന്നത്. വിവിധ ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ കൈമാറും. മികച്ച സീരിയലായി അമൃത ടിവിയിലെ 'നിലാവും നക്ഷത്രങ്ങളും' തിരഞ്ഞെടുത്തു. മൂന്നു പുരസ്‌കാരങ്ങളാണ് നിലാവും നക്ഷത്രങ്ങളും എന്ന സീരിയല്‍ സ്വന്തമാക്കിയത്.

flowers tv

പുരസ്‌കാരങ്ങള്‍

മികച്ച പരമ്പര നിലാവും നക്ഷത്രങ്ങളും (അമൃത ടി.വി)
സംവിധായകന്‍ ജി.ആര്‍.കൃഷ്ണന്‍ (നിലാവുംനക്ഷത്രങ്ങളും)
നടന്‍ ബിജു സോപാനം (ഉപ്പും മുളകും, ഫഌവഴ്‌സ് )
നടി സ്വാസിക (ചിന്താവിഷ്ടയായ സീത, ഏഷ്യാനെറ്റ്)
സഹനടന്‍ അജി ജോണ്‍ (പോക്കുവെയില്‍, ഫഌവഴ്‌സ്)
സഹനടി ശാരി (നിലാവും നക്ഷത്രങ്ങളും, അമൃത)
സഹനടി (ജൂറി പരാമര്‍ശം) ദേവി അജിത് (ഈറന്‍ നിലാവ്, ഫഌവഴ്‌സ്)
ഹാസ്യതാരം മഞ്ജു പിള്ള (വിവിധ പരിപാടികള്‍)
ഹാസ്യ താരം (ജൂറി പരാമര്‍ശം) മഞ്ജു സുനിച്ചന്‍ (വിവിധ സീരിയലുകള്‍)
അവതാരക നൈല ഉഷ (മിനിറ്റ് ടു വിന്‍ ഇറ്റ്, മഴവില്‍ മനോരമ)
വാര്‍ത്താ അവതാരകന്‍ അഭിലാഷ് മോഹന്‍ (റിപ്പോര്‍ട്ടര്‍ ടിവി)
ന്യൂസ് റിപ്പോര്‍ട്ടര്‍ സുബിത സുകുമാരന്‍ (ജീവന്‍ ടിവി)
ഡോക്യുമെന്ററി മലമുഴക്കിയുടെ ജീവന സംഗീതം (മാതൃഭൂമി ടിവി)
പുതുമയുള്ള ടെലിവിഷന്‍ പ്രോഗ്രാം നമ്മള്‍ (ഏഷ്യാനെറ്റ് ന്യൂസ്)
പരിസ്ഥിതി സൗഹൃദ പരിപാടി സ്‌നേക്ക് മാസ്റ്റര്‍ (കൗമുദി ടിവി)
അവതാരകന്‍ വാവ സുരേഷ്
ദൃശ്യ മാധ്യമരംഗത്തെ ബഹുമുഖ പ്രതിഭയ്ക്കുള്ള പുരസ്‌കാരം വി.കെ.ശ്രീരാമന്‍, എം.വി.നികേഷ് കുമാര്‍, സി.ആര്‍.ചന്ദ്രന്‍, സന്തോഷ് ജോര്‍ജ് കുളങ്ങര, സിബി ചാവറ, ജി. സാജന്‍
ജനപ്രിയ സീരിയല്‍ ഉപ്പും മുളകും (ഫഌവഴ്‌സ് )
ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ശ്യാമപ്രസാദ്

പരിപാടിയുടെ ചെയര്‍മാന്‍ തിരക്കഥാകൃത്ത് ജോണ്‍ പോള്‍, സംവിധായകനും ഛായാഗ്രാഹകനുമായ അഴകപ്പന്‍, സംവിധായകന്‍ മധുപാല്‍, വാര്‍ത്താ അവതാരക മായ ശ്രീകുമാര്‍, ടെലിവിഷന്‍ നിരൂപക ഉഷ്.എസ്.നായര്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായവരെ കണ്ടെത്തിയത്.

ഇത്തവണ ഫ്‌ളവേഴ്‌സ് ടിവി പുരസ്‌കാര നിശയിലേക്ക് പൊതുജനങ്ങള്‍ക്കും പ്രവേശനത്തിന് അവസരമൊരുക്കിയിരിക്കുകയാണ്. ചടങ്ങില്‍ സിനിമ, സീരിയല്‍ താരങ്ങളുടെ വിവിധ കലപരിപാടികള്‍ അരങ്ങേറും.

Read more about: tv, award, ടിവി
English summary
Flowers tv Award Night today at adlux convention centre in Angamaly

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam