ചക്കപ്പഴം ഈ വര്‍ഷം ജീവിതത്തില്‍ സംഭവിച്ച എറ്റവും നല്ല കാര്യം, മനസുതുറന്ന് നടി ശ്രുതി രജനീകാന്ത്

By Midhun Raj

ചക്കപ്പഴം പരമ്പരയിലൂടെ അടുത്തിടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി ശ്രുതി രജനീകാന്ത്. ഹാസ്യ കുടുംബ പരമ്പരയിലെ നടിയുടെ പൈങ്കിളി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പര മികച്ച സ്വീകാര്യത നേടിക്കൊണ്ടാണ് മുന്നേറുന്നത്. ബാലതാരമായാണ് ശ്രുതി രജനീകാന്ത് മലയാളം മിനിസ്‌ക്രീന്‍ രംഗത്തേക്ക് എത്തിയത്. ഉണ്ണിക്കുട്ടന്‍, ഏട്ട് സുന്ദരികള്‍, മാനസപുത്രി തുടങ്ങിയ സീരിയലുകളിലാണ് നടി ചെറുപ്പത്തില്‍ അഭിനയിച്ചത്. പിന്നീട് ചക്കപ്പഴത്തിലൂടെ വീണ്ടും അഭിനയ രംഗത്ത് സജീവമാവുകയായിരുന്നു നടി. സീരിയലുകള്‍ക്ക് പുറമെ കുഞ്ഞെല്‍ദോ, ചിലപ്പോള്‍ പെണ്‍കുട്ടി തുടങ്ങിയ സിനിമകളിലും ശ്രുതി അഭിനയിച്ചു.

Shruthi Rajanikanth

അതേസമയം ചക്കപ്പഴം ഈ വര്‍ഷം തന്‌റെ ജീവിതത്തില്‍ സംഭവിച്ച എറ്റവും നല്ല കാര്യമാണെന്ന് ശ്രുതി തുറന്നുപറഞ്ഞിരുന്നു. ഇടൈംസ് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് കരിയറില്‍ വഴിത്തിരിവായ പരമ്പരയെ കുറിച്ച് നടി മനസുതുറന്നത്. ആറ് വര്‍ഷത്തെ കഷ്ടപ്പാടുകള്‍ക്ക് ശേഷം 2020ല്‍ തന്‌റെ ജീവിതത്തില്‍ സംഭവിച്ച എറ്റവും നല്ല കാര്യമാണ് ചക്കപ്പഴം. അറിയപ്പെടുന്ന ഒരു നടിയാകാന്‍ ഞാന്‍ എപ്പോഴും സ്വപ്‌നം കാണുമായിരുന്നു. ഒരു അവസരത്തിനായി ആറ് വര്‍ഷത്തിലേറെയായി ശ്രമിക്കുകയായിരുന്നു ഞാന്‍.

ഈ സമയത്തെല്ലാം ചുറ്റുമുളള ആളുകളില്‍ നിന്ന് വിമര്‍ശനങ്ങളുണ്ടാവുകയും ഞാന്‍ നിരാശപ്പെടുകയും ചെയ്തിട്ടുണ്ട്. ശ്രമങ്ങളെല്ലാം ഉപേക്ഷിക്കാന്‍ തീരുമാനിച്ച സമയവും ഉണ്ടായി. എന്നാല്‍ അച്ഛന് എന്നില്‍ വിശ്വാസമുണ്ടായിരുന്നു, അദ്ദേഹം കൂടെ നിന്നു. മുന്‍പ് എന്റെ ജീവിതത്തിലെ ഒരെയൊരു ലക്ഷ്യം അച്ഛന് എന്നെക്കുറിച്ചോര്‍ത്ത് അഭിമാനിക്കാന്‍ കഴിയണം എന്നതായിരുന്നു.

പൃഥ്വിരാജിന്‌റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

അതിപ്പോള്‍, ചക്കപ്പഴത്തിലൂടെ യാഥാര്‍ത്ഥ്യമായെന്ന് ഞാന്‍ കരുതുന്നു. പ്രേക്ഷകരില്‍ നിന്നും എനിക്ക് ലഭിച്ച സ്വീകാര്യത അവിശ്വസനീയമാണ്. ഇപ്പോള്‍ എന്നെ പരിഹസിച്ച അതേ ആളുകള്‍ തന്നെ അഭിമാനത്തോടെ പറയുന്നു, 'ഇത് ടിവിയിലെ ഞങ്ങളുടെ പെണ്‍കുട്ടിയാണ്', അഭിമുഖത്തില്‍ ശ്രുതി പറഞ്ഞു. അതേസമയം ചക്കപ്പഴം ടീമംഗങ്ങളെല്ലാം ഇപ്പോള്‍ തനിക്ക് സ്വന്തം കുടുംബം പോലെയാണെന്നും നടി പറയുന്നു. സെറ്റില്‍ എത്തുമ്പോള്‍ സ്വന്തം വീട്ടിലേക്ക് വന്ന ഫീലാണെന്നും ഇപ്പോള്‍ നൂറ് ദിവസങ്ങളായി ഞങ്ങള്‍ ഒരുമിച്ചെന്നും ശ്രുതി രജനീകാന്ത് പറഞ്ഞു.

More from Filmibeat

Read more about: shruthi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X