»   » ഫ്‌ളവേഴ്‌സ് ടിവി പുരസ്‌കാരമേള ഇത്തവണ കൊല്ലത്ത്, മേളയുടെ പ്രോമോ വീഡിയോ പുറത്തിറക്കി

ഫ്‌ളവേഴ്‌സ് ടിവി പുരസ്‌കാരമേള ഇത്തവണ കൊല്ലത്ത്, മേളയുടെ പ്രോമോ വീഡിയോ പുറത്തിറക്കി

Posted By: Ambili
Subscribe to Filmibeat Malayalam

കേരളത്തിലെ ദൃശ്യമാധ്യമ രംഗത്ത് മാറ്റത്തിന്റെ പുത്തനുണര്‍വ്വ് കൊണ്ടുവരാന്‍ കഴിഞ്ഞിരിക്കുകയാണ് ഫ്‌ളവേഴ്‌സ് ചാനാലിന്. മുന്‍നിര ചാനലുകളെ പിന്നിലേക്ക് തള്ളി അതിവേഗം പായാന്‍ ഫ്‌ളവേഴ്‌സ് ടിവിയിലെ പരിപാടികള്‍ക്ക് കഴിഞ്ഞു. അതാണ് ചാനാലിനെ മുന്‍നിരയിലേക്ക് ഉയര്‍ത്തിയതും.

കഴിഞ്ഞ വര്‍ഷം പ്രേക്ഷക ജനലക്ഷങ്ങളെ ഇളക്കിമറിച്ച ഫ്‌ളവേഴ്‌സ് പുരസ്‌കാരമേള ഇത്തവണ ചരിത്രമെഴുതുന്നത് കൊല്ലത്തിന്റെ മണ്ണില്‍ നിന്നുമാണ്. അതിനായി 'ഫ്‌ളവേഴ്‌സ് പുരസ്‌കാരമേള!!! ഇന്ത്യന്‍ ഫിലിം അവാര്‍ഡ് 2017' ന്‍െ പ്രോമേ വീഡിയോ പുറത്തിറങ്ങി. പതിനേഴ് സെക്കന്‍ഡ് മാത്രം നീണ്ടു നില്‍ക്കുന്ന വീഡിയോ പുരസ്‌കാര മേളയുടെ വരവ് അറിയിക്കുന്നതിനായി ഇറക്കിയതാണ്.

 flowers-tv-picture

കഴിഞ്ഞ വര്‍ഷം ഷാര്‍ജയില്‍ വെച്ചാണ് 'ഫ്‌ളവേഴ്‌സ് പുരസ്‌കാരമേള' നടന്നത്. വ്യത്യസ്തയാര്‍ന്ന നൃത്തനാട്യങ്ങള്‍ അണിയിച്ചൊരുക്കിയ നിരവധി പരിപാടികള്‍ കോര്‍ത്തിണക്കിയ മേള, ആഘോഷരാവിന് കൂടുതല്‍ മധുരം പകര്‍ന്നു. ഇത്തവണ മലയാള മണ്ണില്‍ ഒരുങ്ങുന്ന പുരസ്‌കാരമേള പ്രേക്ഷകരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ തയ്യാറെടുക്കുകയാണ്.

English summary
Flowers TV's Award visual extravaganza this time at Kollam.. Show's promo video out

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam