ഗിന്നസ് കയറാൻ ചോദ്യ ശരങ്ങളുമായി ശ്രീകണ്ഠൻ നായർ!! മാർച്ച് 18 ന് ഗിന്നസ് ഉത്സവം..

ബിബിസി ചാനലിലെ ഗ്രഹാം നോർട്ടൺ സ്ഥാപിച്ച റെക്കോർഡ് മറികടക്കാനാണ് ശ്രീകണ്ഠൻ നായർ ശ്രമിക്കുന്നത്.

ജനങ്ങളുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന ഒരു മാധ്യമമാണ് ടെലിവിഷൻ. ടെലിവിഷൻ പരിപാടികളിലെ വിജയത്തിന്റെ മുഖ്യഘടകം അതിലെ അവതാരകനോ അവതാരികയോ ആയിരിക്കും. വർഷങ്ങൾ കഴിയുന്തോറും റിയാലിറ്റി ഷോകളുടെയും അതിലെ അവതാരകരുടേയും എണ്ണവും വർധിക്കും. മുൻപ് ഫിൽഡിൽ കത്തി നിന്നവർ ഔട്ട് ആകുകവരെ ചെയ്യാറുണ്ട്.

srikhandan nair

എന്നാൽ എത്ര വർഷങ്ങള്‍ പിന്നിട്ടാലും ശ്രീകണ്ഠൻ നായർ എന്ന അവതാരകൻ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. അദ്ദേഹം അവതാരകനായി എത്തുന്ന റിയാലറ്റി ഷോകളെല്ലാം ജനപ്രീതിയുടെ കാര്യത്തിൽ മുന്നിൽ തന്നെയാണ്. കർമ്മ സ്ഥലം മാറിയാലും അതിനു അതിനൊരും മാറ്റവും സംഭവിക്കുകയില്ല. അദ്ദേഹം അവതാരകനായി എത്തിയ എല്ലാ ടോക്ക് ഷോകളും ചരിത്രം കുറിച്ചവയായിരുന്നു.

ഇപ്പോഴിത ചരിത്രം സൃഷ്ടിക്കാനായി ശ്രീകണ്ഠൻ നായർ വീണ്ടും എത്തുന്നു. ലോക ടോക് ഷോ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ചോദിച്ച ടെലിവിഷൻ അവതാരകനെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിക്കാനാണ് അദ്ദേഹം തയ്യാറെടുക്കുന്നത്. ടോക്ക് ഷോയ്ക്ക് ചുക്കാൻ പിടിക്കുന്നത് ഫ്ളവേഴ്സ് ചാനൽ തന്നെയാണ്. മാർച്ച് 18 രാവിലെ 11.30 ക്ക് അദ്ദേഹത്തിന്റെ ജന്മസ്ഥലമായ കൊട്ടരക്കരയിലെ എംജിഎം ഹൈസ്കൂളിലാണ് ചരിത്ര നിമിഷത്തിന് വേദിയാകുന്നത്. ടോക്ക് ഷോ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചോദ്യം ചോദിച്ച ബിബിസി അവതാരകൻ ഗ്രഹാം നോർട്ടൺ സ്ഥാപിച്ച റെക്കോർഡ് മറികടക്കാനാണ് ശ്രീകണ്ഠൻ നായർ ശ്രമിക്കുന്നത്. ആറു മണിക്കൂറാണ് ഈ ഷോയുടെ ദൈർഘ്യം. ടോക്ക് ഷോയുടെ സംപ്രേഷണം വൈകുന്നേരം ആറുമണി മുതൽ ഫ്ളവേഴ്സ് ചാനലിൽ പ്രദർശിപ്പിക്കും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X