For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലൈഫിൽ ഒരിക്കലും നഷ്ടപ്പെടരുതെന്ന് ആഗ്രഹിക്കുന്ന ഒരാൾ, അനുമോളുടെ വാക്കുകൾ വൈറൽ

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോയാണ് സ്റ്റാർമാജിക്. മിമിക്രി കലാകാരന്മാരും സീരിയൽ താരങ്ങളും മത്സരാർഥികളായി എത്തുന്ന ഒരു ഗെയിം ഷോയാണിത്. രസകമായ ഗെയിമിനോടൊപ്പം കോമഡി, പാട്ട്, ഡാൻസ്, എന്നിങ്ങനെ പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള എല്ലാ ചേരുവകളും ചേർത്താണ് പരിപാടി ഒരുക്കിയിരിക്കുന്നത്. സിനിമ താരങ്ങളാണ് ഷോയിൽ അതിഥിയായി എത്തുന്നത്. ഇവരും സ്റ്റാർ മാജിക് താരങ്ങൾക്കൊപ്പം കൂടാറുണ്ട്. പ്രായ വ്യത്യാസമില്ലാതെ എല്ലാവരും നെഞ്ചിലേറ്റുന്ന ഒരു പ്രോഗ്രാമാണിത്.

  anu

  സ്റ്റാർ മാജിക്കിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനു മോൾ. സീരിയലുകളിൽ സജീവമാണെങ്കിലും സ്റ്റാർമാജിക്കിലൂടെയാണ് താരം പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അനു മോൾ. താരത്തിന്റെ പെരുമാറ്റമാണ് ആരാധകരെ വർധിപ്പിച്ചത്. വളരെ നിഷ്കളങ്കമായ പെരുമാറ്റമാണ്. ഇതാണ് നടിക്ക് ആരാധകരെ വർധിപ്പിച്ചത് പ്രേക്ഷകർക്ക് മാത്രമല്ല സഹപ്രവർത്തകർക്കും അനുമോൾ പ്രിയങ്കരിയാണ്.

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അനുമോളുടെ ഒരു കുറിപ്പാണ്. സ്റ്റാർമാജിക് അവതാരകയായ ലക്ഷ്മി നക്ഷത്രയുടെ പിറന്നാൾ ആയിരുന്നു. ലക്ഷ്മിയ്ക്ക് പിറന്നാൾ ആശംസയുമായി അനു എത്തിയിരുന്നു. പിറന്നാൾ ആശംസയ്ക്കൊപ്പം താരം പങ്കുവെച്ച കുറിപ്പാണ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത്. ലക്ഷമിയോടൊപ്പമുള്ള ആത്മബന്ധത്തെ കുറിച്ചാണ് അനു വെളിപ്പെടുത്തിന്നത്. തിരിച്ച് ലക്ഷ്മിയ്ക്കും അനുവിനോട് വളരെ അടുത്ത ബന്ധമാണ്. അനിയത്തിയെ പോലെയാണ് അനു. നിരവധി തവണ സ്റ്റാർ മാജിക് വേദിയിൽ ലക്ഷ്മി ഇക്കാര്യം വെളിപ്പെടുത്തിയിട്ടുമുണ്ട്. അനുവിന്റെയുെ ലക്ഷ്മിയുടേയും ആരാധകർ കുറിപ്പ് ഏറ്റെടുത്തിട്ടുണ്ട്.

  സൂപ്പർ സ്റ്റാറിന്റെ നായികയാവാൻ മേതിൽ ദേവികയെ ക്ഷണിച്ചു, പിന്നെ സംഭവിച്ചത്, അതാണ് അവരുടെ ശക്തി

  ലക്ഷ്മി നക്ഷത്രയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടായിരുന്നു നടിയുടെ കുറിപ്പ്. എന്റെ എറ്റവും പ്രിയപ്പെട്ട ചിന്നു ചേച്ചിയുടെ പിറന്നാൾ ആണ് ഇന്ന്. ഞാൻ എറ്റവും അധികം സ്നേഹിക്കുന്ന ബഹുമാനിക്കുന്ന എന്റെ ലൈഫിൽ ഒരിക്കലും നഷ്ട്ടപ്പെടരുത് എന്ന് ഞാൻ ആഗ്രഹിക്കുന്ന എന്റെ സ്വന്തം ചിന്നു ചേച്ചിക്ക് എന്റെ ഹൃദയത്തിൽ നിന്നും ഒരായിരം ജന്മദിന ആശംസകൾ ❤️❤️😘😘 ദൈവം അനുഗ്രഹിക്കട്ടെ- അനു കുറിച്ചു. താരങ്ങളുടെ ചിത്രങ്ങളും പിറന്നാൾ ആശംസയും സോഷ്യൽ മീഡിയയിലും ഇരുവരുടേയും ഫാൻസ് പേജുകളിലും വൈറലായിട്ടണ്ട്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആരാധകരും പിറന്നാൾ ആശംസ നേർന്ന് കൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്. സ്റ്റാർമാജിക് താരങ്ങളും ആശംസയുമായി എത്തിയിട്ടുണ്ട്..

  പോസിറ്റീവ് കമന്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ലക്ഷ്മി ഷോയുടെ മുതൽക്കൂട്ടാണ് എന്നാണ് ആരാധകർ പറയുന്നത്.ചിന്നു ഇല്ലെങ്കിൽ ഇവരാരും ഇല്ല.എന്ന അവസ്ഥ വരെ ആയെന്നും കമന്റ് വരുന്നുണ്ട്. തങ്കുവിന്റെ ആരാധകരും എത്തിയിട്ടുണ്ട്. തങ്കു ഇല്ലെങ്കിൽ എന്ത് ഷോയെന്നാണ് ഇവർ ചോദിക്കുന്നത്, സ്റ്റാർ മാജിക് താരങ്ങൾക്ക് മികച്ച പ്രേക്ഷക പിന്തുണയാണുള്ളത്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പാടത്ത പൈങ്കിളി എന്ന പരമ്പരയിലും അനു മോൾ അഭിനയിക്കുന്നുണ്ട്. ദേവയുടെ സഹോദരിയായിട്ടാണ് താരം എത്തുന്നത്. പോസിറ്റീവ് കഥാപാത്രമാണിത്.മികച്ച പ്രതികരമാണ് ലഭിക്കുന്നത്. സീരിയലിനെ ചുറ്റിപ്പറ്റി നിരവധി വിമർശനങ്ങൾ ഉയരുന്നത്.

  ജൂനിയർ ചീരുവിന് പേരായി, മകന്റെ പേര് വെളിപ്പെടുത്തി മേഘ്ന സർജ, ആശംസയുമായി ആരാധകർ

  തന്നെക്കുറിച്ച് വരുന്നത് മുഴുവൻ ഗോസിപ്പുകളെന്ന് മൃദുല

  മാസങ്ങൾക്ക് മുൻപ് അനുവിന്റെ വിവാഹത്തെ കുറിച്ച് വ്യാജ വാർത്ത പ്രചരിച്ചിരുന്നു. ഇതിനെതിരെ താരം രംഗത്ത് എത്തുകയും ചെയ്തിരുന്നു. സുഹൃത്തിനോടൊപ്പമുളള ചത്രമായിരുന്നു വിവാഹവാർത്തയ്ക്കുള്ള അടിസ്ഥാനം. താൻ ആരുമായും പ്രണയത്തില്ലല്ലെന്ന് നടി വെളിപ്പെടുത്തിയിരുന്നു, മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയയിൽ ലൈവിലും നടി എത്തിയിരുന്നു. '' ഞാൻ ആരുമായും പ്രണയത്തില്ല. തിരക്കുകൾക്കിടയിൽ പ്രണയിക്കാനുള്ള സമയവുമില്ല.‌ സമൂഹമാധ്യമത്തിൽ പങ്കുവെച്ച ഒരു ചിത്രമെടുത്ത് അത് എന്റെ കാമുകനാണ്, ഞങ്ങൾ വിവാഹിതരായി എന്നൊക്കെ പ്രചരിപ്പിക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല. സാധാരണഗതിയിൽ ഇത്തരം പ്രചാരണങ്ങളെ മുഖവിലയ്ക്ക് എടുക്കാറില്ല. എന്നാൽ എന്റെ സുഹൃത്തിന് ഇതു ബുദ്ധിമുട്ടായതോടെയാണ് ഞാൻ സമൂഹമാധ്യമത്തിലൂടെ ലൈവ് വന്നത് എന്നായിരുന്നു നടി അന്ന് പറഞ്ഞത്.

  Read more about: lakshmi
  English summary
  Flowers Tv Star Magic Fame Anu mol Emotional Birthday note to Lakshmi Nakshathra, went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X