മലയാളത്തിന് പുതിയൊരു ന്യൂസ് ചാനല്‍ കൂടി, ആഗസ്ത് നാലു മുതല്‍ നിങ്ങളുടെ സ്വീകരണ മുറിയില്‍

. ആഗസ്റ്റ് 4നാണ് ചാനൽ ആരംഭിക്കുന്നത്.

വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക സ്വീകരണ മുറിയിൽ സ്ഥാനം ലഭിച്ച ചാനലാണ് ഫ്ളവേഴ്സ് ടിവി. മികച്ച പരിപാടികളിലൂടെ വളരെ വേഗം തന്നെ ചാനലിന് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞിരുന്നു. പ്രോഗ്രം ചാനലായിട്ടാണ് ഫ്ളവേഴ്സ് ടിവി ആരംഭിച്ചത്. ഇപ്പോൾ പ്രേക്ഷകർക്കൊരു സന്തോഷ വാർത്തയാണ് കേൾക്കുന്നത്.

news chanel

മലയാളത്തിൽ പുതിയൊരു ന്യൂസ് ചാനൽ കൂടി വരുകയാണ്. ഫ്ലവേഴ്സ് ടിവിയാണ് പുതിയ ന്യൂസ് ചാനൽ ആരഭിക്കുന്നത്. രസകരമായ പരിപാടികളിലൂടെ പ്രേക്ഷക സ്വീകാര്യത ലഭിച്ച് ഫ്ലവേഴ്സ് ഇനി ന്യൂസുമായി പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തുകയാണ്. കൊച്ചി ആസ്ഥാനമായി പ്രവർത്തനം ആരംഭിക്കുന്ന ചാനലിന് 24 എന്നാണ് പേര് നൽകിയിരിക്കുന്നത്. ആഗസ്റ്റ് 4നാണ് ചാനൽ ആരംഭിക്കുന്നത്.

2015 ആഗസ്റ്റ് 12 നാണ് ഫ്ലവേഴ്സ് ചാനാൽ ആരംഭിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി വളരെ വിജയകരമായിട്ടാണ് ചാനൽ മുന്നോട്ട് പേകുന്നത്. മികച്ച പരിപാടികളിലൂടെ കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ ഒരു മാസ് ഓഡിയൻസിനെ സൃഷ്ടിക്കാൻ ഫ്ളവേഴ്സിന് കഴിഞ്ഞിട്ടുണ്ട്. തുടങ്ങിയ കാലം മുതൽ റേറ്റിങിൽ മികച്ച നിലവാരം പുലർത്താൻ ചാനലിനായിട്ടുണ്ട് . പ്രോഗാം റേറ്റിങ്ങിൽ ഉപ്പും മുളകും, കോമഡി ഉത്സവവുമൊക്കെ മുൻപന്തിയിലുണ്ട്. ഇപ്പോഴും മലയാളി പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യതയാണ് ഈ പരിപാടികൾക്ക് ലഭിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X