ഉമ്മ വെക്കാന്‍ തോന്നിയാല്‍ വെക്കും; ഫുക്രു എനിക്ക് മകനെ പോലെയാണ്, ബിഗ് ബോസിനെ കുറിച്ച് മഞ്ജു സുനിച്ചന്‍
ബിഗ് ബോസ് ഷോ യിലൂടെ ഏറ്റവുമധികം വിമര്‍ശനങ്ങള്‍ വാങ്ങിക്കൂട്ടിയ താരമാണ് മഞ്ജു സുനിച്ചന്‍. രണ്ടാം സീസണിലാണ് മഞ്ജു മത്സരാര്‍ഥിയായിട്ടെത്തിയത്. എന്നാല്‍ സഹമത്സരാര്‍ഥിയായ ഫുക്രുവിന്റെ പേരിനൊപ്പം ചേര്‍ത്ത് മഞ്ജുവിനെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വന്നത്.
മകനെ പോലെ കണ്ടാണ് ഫുക്രുവിനെ താന്‍ സ്‌നേഹിച്ചതെന്ന് പലതവണ മഞ്ജു പറഞ്ഞിട്ടുണ്ട്. എന്നാല്‍ രണ്ടാളുടെയും ഫോട്ടോ ചേര്‍ത്ത് ചുംബിക്കുന്ന രീതിയിലേക്ക് എഡിറ്റ് ചെയ്യപ്പെടുകയായിരുന്നു. സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തിലൂടെ ഈ വിഷയത്തെ കുറിച്ച് വീണ്ടും സംസാരിക്കുകയാണ് മഞ്ജു.

'ബിഗ് ബോസ് കഴിഞ്ഞ് വന്നപ്പോള്‍ ഒരു പ്രളയം പോലെയാണ് തോന്നിയത്. എന്നെ അതില്‍ മുക്കാന്‍ വേണ്ടി കുറേ ആളുകള്‍ കാത്ത് നില്‍ക്കുകയായിരുന്നു. ട്രോളുകള്‍ പിന്നെയും പോട്ടേ, എന്നെ നേരിട്ട് വിളിച്ച് ചീത്ത പറഞ്ഞവരുണ്ട്. എന്റെയൊരു പ്രോഗ്രാമിന്റെ വീഡിയോയുടെ താഴെ വളരെ മോശമായിട്ട് ചീത്ത വിളിച്ച സ്ത്രീകള്‍ വരെയുണ്ട്. പുരുഷന്മാര്‍ വിളിക്കുന്നത് പോട്ടെ, സ്ത്രീകള്‍ പോലും വളരെ മോശമായി തെറി വിളിച്ചു.
അങ്ങനെ നടക്കുന്ന സ്ത്രീകള്‍ അവരുടെ ജീവിതത്തിലെ പല സാഹചര്യങ്ങളും കൊണ്ടാവും പോവുന്നത്. അവരെ പോലും അസഭ്യം പറയാന്‍ പാടില്ലെന്ന് ചിന്തിക്കുന്ന ആളാണ് ഞാന്‍. എന്നെ പരിചയം പോലുമില്ലാത്ത ആളുകളാണ് എന്നെ വിമര്‍ശിക്കുന്നതെന്നും' മഞ്ജു പറയുന്നു.

എനിക്കൊട്ടും അടുപ്പം കാണിക്കാന്‍ പറ്റില്ലെന്ന് മനസിലായ വ്യക്തിയോട് ഞാന്‍ പെരുമാറിയ രീതികളോ സംസാരിച്ചതിന്റെ പേരിലോ അസഭ്യം പറയുകയെന്ന് പറഞ്ഞാല്‍ അവരെക്കാളും എത്രയോ ഭേദമാണ് ഞാനെന്ന് പറയേണ്ടി വരും. ചിലര്‍ എന്റെ പേര് വെച്ച് വിറ്റിട്ടാണ് ജീവിച്ചത്. പല യൂട്യുബ് ചാനലുകളും മഞ്ജു പത്രോസിന്റെ തല വെച്ചാണ് ജീവിച്ചത്. ഒരാളെ കൊന്ന് കൊണ്ടാണ് ഇവരൊക്കെ ജീവിക്കുന്നത്. അതിലൊന്നും തനിക്ക് യാതൊരു കുഴപ്പവുമില്ലെന്നും മഞ്ജു പറഞ്ഞു.

രജിത് കുമാറുമായി പിന്നീട് കൂടുതല്‍ ബന്ധം ഒന്നും ഉണ്ടായിട്ടില്ല. അഞ്ചാറ് മാസം മുന്‍പ് ഒരു പരിപാടിയില്‍ വച്ച് കണ്ടിരുന്നു. ആര്യ, വീണ, ഫുക്രു തുടങ്ങിയ എല്ലാവരുമായി ഇപ്പോഴും സൗഹൃദമുണ്ട്. ഏറ്റവും കൂടുതല്‍ പേരും ഫുക്രുവിന്റെ പേര് പറഞ്ഞാണ് വിവാദമുണ്ടാക്കിയതെന്നും മഞ്ജു സൂചിപ്പിച്ചു. എനിക്കൊരു അനിയനാണുള്ളത്. ചെറുപ്പം മുതല്‍ അവനെ സ്‌നേഹിച്ചത് കൊണ്ട് ആണ്‍കുട്ടികളോട് പ്രത്യേകമായൊരു വാത്സല്യമുണ്ട്. ഇപ്പോള്‍ മകനോടും അങ്ങനെ തന്നെ.

'ഫുക്രു ആ വീട്ടിലെ ഏറ്റവും ചെറിയ കുട്ടിയായിരുന്നു. തുള്ളിക്കളിച്ച് നടക്കുന്ന ഒരു കുട്ടി. അവന്‍ നല്ലൊരു കൊച്ചാണ്. ബിഗ് ബോസിനുള്ളില്‍ വിഷമിച്ചിരിക്കുകയാണെങ്കില്‍ ആശ്വസിപ്പിക്കും. നല്ല കെയറിങ് ഉള്ള ആളാണ്. എനിക്കെന്റെ മകനെ പോലെയോ ആങ്ങളയെ പോലെയോ ഒക്കെയാണ് ഫുക്രുവിനെ തോന്നിയത്. ആ സൗഹൃദം ഇപ്പോഴും ഉണ്ട്. ഡെയിലി വിളിക്കാറൊന്നുമില്ല. എങ്കിലും ഇടയ്ക്ക് വിളിച്ച് സംസാരിക്കും' മഞ്ജു പറയുന്നു.
Recommended Video

'ഞാന്‍ ഫുക്രുവിനെ ഉമ്മ വെക്കുന്നത് കണ്ടെന്ന് പറയുന്നു. അതൊക്കെ ഇത്ര കൊട്ടിഘോഷിക്കാന്‍ എന്താണുള്ളത്. എനിക്ക് ഉമ്മ വെക്കാന്‍ തോന്നിയാല്‍ ഞാന്‍ വെക്കും. അതെന്റെ സ്‌നേഹമാണ്. പക്ഷേ എന്റെ ചുണ്ടിനെ അവന്റെ ചുണ്ടിലേക്ക് ചേര്‍ത്ത് വെക്കാന്‍ ശ്രമിച്ച എഡിറ്റര്‍മാരെ ഒക്കെ സമ്മതിക്കണം. അവര്‍ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ടാവുമെന്നും' മഞ്ജു സൂചിപ്പിച്ചു.


Click it and Unblock the Notifications