For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണത്തിന് ശേഷം സുനിച്ചനില്ലാതെ ഒന്നിനും പറ്റാത്ത അവസ്ഥയായി; ധൈര്യമില്ലാത്ത കാലത്തെ കുറിച്ച് മഞ്ജു സുനിച്ചൻ

  |

  ടെലിവിഷന്‍ റിയാലിറ്റി ഷോ യിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് നടിയായി മാറിയ താരമാണ് മഞ്ജു പത്രോസ്. ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് പങ്കെടുക്കുന്ന വെറുതേ അല്ല ഭാര്യ എന്ന പരിപാടിയാണ് മഞ്ജുവിന്റെ കരിയറിനെ മാറ്റി മറിച്ചത്. പിന്നീട് സിനിമയിലും ടെലിവിഷന്‍ പരമ്പരകളിലുമൊക്കെ സജീവ സാന്നിധ്യമായി മാറാന്‍ മഞ്ജുവിന് സാധിച്ചു.

  ഇടയ്ക്ക് ബിഗ് ബോസ് മലയാളം ഷോ യുടെ ഭാഗമായതോടെ മഞ്ജുവിനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം ചര്‍ച്ചയാക്കി. വിവാഹം കഴിഞ്ഞ സമയത്ത് ഒന്നിനും ധൈര്യമില്ലാത്ത ആളായിരുന്നു താനെന്ന് പറയുകയാണ് നടിയിപ്പോള്‍. സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു മഞ്ജു.

  വെറുതെ അല്ലൊരു ഭാര്യ എന്ന റിയാലിറ്റി ഷോ ആണ് ജീവിതത്തില്‍ വഴിത്തിരിവായത്. അതില്ലെങ്കില്‍ മഞ്ജു പത്രോസ് എന്ന നടി ഉണ്ടാവില്ലായിരുന്നു. ഈ ഷോ യില്‍ വരുന്നതിന് മുന്‍പ് ഒട്ടും കൊള്ളില്ലാത്ത മഞ്ജു പത്രോസാണ് ഉണ്ടായിരുന്നത്. ധൈര്യം അടുത്തൂടെ പോലും പോയിട്ടില്ല. കടയില്‍ പോവാന്‍ പോലും അറിയില്ലാത്ത ആളായിരുന്നു ഞാന്‍. കല്യാണത്തിന് മുന്‍പ്, കല്യാണത്തിന് ശേഷം, വെറുതെ അല്ല ഭാര്യയ്ക്ക് ശേഷം എന്നിങ്ങനെ മൂന്ന് കാലഘട്ടം എന്റെ ജീവിതത്തിലുണ്ടെന്ന് പറയാം.

  ഡോക്ടറും ആരതിയും തമ്മില്‍ പ്രണയമാണോ? അവർ വിവാഹിതരാവുമോ? വിശദീകരണവുമായി റോബിന്‍ ഫാന്‍സ്

  വീട്ടിലെ മൂത്തക്കുട്ടിയാണ് ഞാന്‍. കുട്ടിക്കാലം മുതലേ സ്വന്തം കാര്യങ്ങളൊക്കെ ഞാന്‍ തന്നെ ചെയ്യും. ഡാന്‍സ് പഠിച്ച് അത് ക്ലാസെടുത്ത് പൈസയൊക്കെ ഉണ്ടാക്കുമായിരുന്നു. അപ്പച്ചനും അമ്മച്ചിയും അത്ര വിദ്യഭ്യാസമില്ലാത്തവരാണ്. അവരുടെ കാര്യങ്ങളൊക്കെ ചെയ്യുന്നതും അത്യാവശ്യം പ്രാപ്തിയുള്ള ആളായിട്ടാണ് ഞാന്‍ വളര്‍ന്നതെന്ന ധാരണ ഉണ്ടായി. പക്ഷേ കല്യാണത്തിന് ശേഷം പെട്ടെന്ന് ഡിപ്പെന്റഡായിപോയി.

  രണ്ട് തവണ വിവാഹം മുടങ്ങി; ഒടുവില്‍ നടി റിച്ച ഛദ്ദയും കാമുകന്‍ അലി ഫസലും വീണ്ടും വിവാഹത്തിനൊരുങ്ങുന്നു

  പെണ്‍കുട്ടികളൊരിക്കലും അങ്ങനെയാവാന്‍ പാടില്ല. ലോകം അതിലേക്ക് മാത്രമായി ചുരുങ്ങി പോയി. നല്ലതാണോന്ന് ചോദിച്ചാല്‍ നല്ലതല്ല. എല്ലാത്തിനും സുനിച്ചന്‍ എന്റെ കൂടെ വേണം. ഒരു സേഫ്റ്റി പിന്‍ വാങ്ങണമെങ്കില്‍ പോലും സുനിച്ചന്‍ വേണമെന്ന് തോന്നി. ആ മനുഷ്യന് അത് ബുദ്ധിമുട്ടാണ്. എപ്പോഴും കരയാനെ എനിക്ക് സമയം ഉണ്ടായിരുന്നുള്ളു. സുനിച്ചന്‍ വരാന്‍ അഞ്ച് മിനുറ്റ് വൈകിയാല്‍ കരയും, കുഞ്ഞിന്റെ മുഖത്ത് കുരു വന്നാല്‍ പോലും കരച്ചില്‍ തുടങ്ങും.

  പിഷാരടിയെ കണ്ട് 'കിടിലകൃതക്ജ്ഞൻ' ആയെന്ന് റിയാസ്; പുതിയ ക്യാപ്‌ഷൻ സിംഹമേ എന്ന് ആരാധകർ

  കല്യാണം കഴിഞ്ഞ് ഉടനെ തന്നെ ഞങ്ങള്‍ വലിയൊരു സാമ്പത്തിക ബാധ്യതയിലേക്ക് പോയി. സുനിച്ചന്‍ ഇല്ലാതെ മോനെ എങ്ങനെ വളര്‍ത്തും എന്നൊക്കെ ഓര്‍ത്ത് നൂറ് കൂട്ടം ടെന്‍ഷനായിരുന്നു. കുറച്ച് കാലം താന്‍ കോള്‍ സെന്ററില്‍ ജോലി ചെയ്തിട്ടുണ്ടെന്നും മഞ്ജു പറയുന്നു. ഒരിക്കലും പ്രതീക്ഷിക്കാതെയാണ് താന്‍ അഭിനയത്തിലേക്ക് എത്തിയതെന്നും നടി സൂചിപ്പിച്ചു. തന്റെ സ്വപ്‌നങ്ങളിലോ ചിന്തകളിലോ ഒന്നും അഭിനയം ഉണ്ടായിരുന്നില്ല. യാദൃശ്ചികമായിട്ടാണ് അത് കടന്ന് വരുന്നത്.

  Recommended Video

  Manju pathrose against social media bullying

  റിയാലിറ്റി ഷോയിലേക്ക് പോവാനായി സുനിച്ചനെ നിര്‍ബന്ധിച്ചത് ഞാനാണ്. ടിവിയില്‍ ഞങ്ങളെ കണ്ടപ്പോള്‍ അത്ഭുതമായി. വെറുതേ അല്ല ഭാര്യ കഴിഞ്ഞതിന് പിന്നാലെ മറിമായത്തിലേക്ക് ക്ഷണിച്ചു. അതിനൊപ്പം തന്നെ സിനിമയിലേക്കുള്ള അവസരവും കിട്ടിയെന്നും മഞ്ജു പറയുന്നു.

  Read more about: manju മഞ്ജു
  English summary
  Former Bigg Boss Malayalam Fame Manju Sunichen Opens Up About Her Life Story After Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X