ഇഷ്ടവസ്ത്രം സൈസ് ആകുന്നില്ലെന്ന് പറഞ്ഞ് കരഞ്ഞിട്ടുണ്ട്, മാജിക് മേക്കോവറിനെ കുറിച്ച് അശ്വതി
അഭിനയത്തിന് ചെറിയ ഇടവേള നൽകിയെങ്കിലും അശ്വതി ഇന്നും മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. സ്വന്തം പേരിനെക്കാളും അൽഫോൺസാമ്മ, കുങ്കുമപ്പൂവിലെ അമല എന്നീ പേരുകളിലൂടെയാണ് നടി പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. അത്രയധികം പ്രേക്ഷക സ്വീകാര്യതയായിരുന്നു ഈ രണ്ട് കഥാപാത്രങ്ങളും നടിക്ക് നൽകിയത്. പരമ്പര അവസാനിച്ചിട്ടും ഇന്നും സീരിയലും ഇതിലെ അശ്വതിയുടെ കഥാപാത്രവും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. വിവാഹം കഴിഞ്ഞതോടെ അഭിനയത്തിന് ഒരു ഇടവേള നൽകിയിരിക്കുകയാണ് അശ്വതി.
അഭിനയത്തിലൂടെ മാത്രമല്ല മേക്കോവറിലൂടേയും ഞെട്ടിച്ച താരമാണ് അശ്വതി. നടിയുടെ രൂപമാറ്റം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിത മേക്കോവറിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് അശ്വതി. മനോരമ ആരോഗ്യത്തിന് നൽകിയ അഭിമുഖത്തിലാണ് മാജിക് ഡയറ്റിനെ കുറിച്ച് വെളിപ്പെടുത്തിയത്. ശരീര ഭാരം കുറച്ചതിനെ കുറിച്ച് നടി പറയുന്നത് ഇങ്ങനെ...

'2019 ഒക്ടോബറിലാണ് ഡയറ്റ് തുടങ്ങുന്നത്. ഡയറ്റ് തുടങ്ങി ഏതാനും ആഴ്ച ആയപ്പോൾ തന്നെ ഭാരം കുറയാൻ തുടങ്ങി. അതോടെ ഉത്സാഹമായി. 2020 ഒക്ടോബർ ആയപ്പോഴേക്കും ശരീരഭാരം 75 കിലോയിലെത്തി. പണ്ട് ഡ്രസ്സ് സൈസ് ഫോർ എക്സ്എൽ ഒക്കെയായിരുന്നു. ഇപ്പോൾ ലാർജ് മതി. പണ്ട് ഇഷ്ടമുള്ള ഡ്രസ്സൊന്നും സൈസ് ശരിയായി കിട്ടുന്നില്ലെന്നു പറഞ്ഞ് കരഞ്ഞിട്ടുണ്ട് . എന്നാലും വണ്ണം കുറയ്ക്കാൻ മെനക്കെടില്ലായിരുന്നു.
അത്ര ഇഷ്ടപ്പെടുന്ന ഡ്രസ്സ്, ചെറുതാണെങ്കിലും വെറുതെ വാങ്ങിവച്ചിരുന്നു മുൻപ്. അതൊക്കെ ഇപ്പോഴാണ് ഇടാൻ പറ്റിയത്. '' അശ്വതി പറയുന്നു.

105 കിലോയിൽ നിന്ന് 75 കിലോയിലേക്കുള്ള പരിവർത്തനത്തിന് സഹായിച്ച മാജിക് ഡയറ്റിനെക്കുറിച്ച് അശ്വതി പറയുന്നത് ഇങ്ങനെ. കീറ്റോ ഡയറ്റാണ് താൻ ഫോളോ ചെയ്തിരുന്നത്. എല്ലാവരും പറഞ്ഞു അത് വളരെ സൈഡ് എഫക്ട് ഉള്ള ഡയറ്റാണെന്ന്. എന്നാൽ ഈ നിമിഷം വരെ തനിക്ക് ആരോഗ്യത്തിന് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല. കൂടാതെ തനിക്ക് ഉണ്ടായിരുന്ന ആരോഗ്യ പ്രശ്നങ്ങൾ മാറി കിട്ടുകയായിരുന്നു. തന്റെ സഹോദരിയാണ് കീറ്റോ ഡയറ്റനെ കുറിച്ച് പറഞ്ഞു തന്നത്.

രാവിലെ മൂന്ന് മുട്ടയും ഒരു ഗ്ലാസ് ബട്ടർ കോഫിയും കഴിക്കും. ഉച്ചയ്ക്ക് ചിക്കൻ , മട്ടൻ, മീൻ എന്നിങ്ങനെ നമുക്ക് ഇഷ്ടമുള്ളത് കറിയായോ പൊരിച്ചോ കഴിക്കാം. വെളിച്ചണ്ണ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. കൂടാതെ ഡയറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള പച്ചക്കറികൾ കഴിക്കാം. അത് തന്നെ രാത്രിയിലെ ഭക്ഷണത്തിനും കഴിക്കാം. അല്ലെങ്കിൽ വേറെ എന്തെങ്കിലും കഴിക്കാം. വൈകിട്ട് 4 മണിക്കുള്ളിൽ ഭക്ഷണം കഴിച്ചാൽ പിന്നീട് അടുത്ത് ദിവസം 9 മണിക്ക് മാത്രമേ ആഹാരം കഴിക്കാൻ പാടുള്ളൂ. അങ്ങനെയൊക്കെ കഴിച്ചാണ് താൻ ശരീരഭാരം കുറച്ചിരിക്കുന്നത്..
Recommended Video

ഡയറ്റിനോടൊപ്പം തന്നെ ഓടാനും നടക്കാനും ജിമ്മിലുമൊക്കെ പോകുമായിരുന്നു. അതുകൊണ്ട് തന്നെ ഇടയ്ക്ക് ഡയറ്റ് ചീറ്റ് ചെയ്താലും ശരീരഭാരത്തിൽ മാറ്റം വന്നില്ല. ഇപ്പോഴും അത് തുടരുകയാണ്. പുതിയതായി ഡയറ്റ് തുടങ്ങുന്നവർക്ക് ഒരു ഉപദേശവും നടി നൽകിയിട്ടുണ്ട്. തുടക്കത്തിൽ തന്നെ ആരും ഡയറ്റ് ചീറ്റ് ചെയ്യരുത്. കൂടാതെ ചീറ്റ് ചെയ്യാൻ വേണ്ടി ഡയറ്റ് ചെയ്യരുതെന്നും അശ്വതി വീഡിയോയിൽ പറയുന്നു.


Click it and Unblock the Notifications