20 ദിവസം കൊണ്ട് 6 കിലോ കുറച്ചു, ഫിറ്റ്നസ് രഹസ്യം പങ്കുവെച്ച് വീണ നായർ
ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് വീണ നായർ. അഭിനേത്രി എന്നതിൽ ഉപരി നർത്തകി കൂടിയാണ് താരം. മിനിസ്ക്രനിൽ നിന്നാണ് വീണ ബിഗ് സ്ക്രീനിലെത്തിയത്. സിനിമയിലും ടെലിവിഷനിലും ഒരുപോലെ ആരാധകരെ കണ്ടെത്താൻ നടിക്ക് കഴിഞ്ഞിരുന്നു.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായിരുന്നു ബിഗ് ബോസ്. മലയാളം ബിഗ് ബോസ് സീസൺ2 ലെ മികച്ച മത്സരാർഥിയായിരുന്നു വീണ നായർ. ടാസ്ക്കിലും ഹൗസിനുള്ളിലും വീണ സജീവമായിരുന്നു. എന്നാൽ ഷോ നിർത്തി വയ്ക്കുന്നതിന് മുൻപ് തന്നെ വീണ ഹൗസിൽ നിന്ന് പുറത്തായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് വീണയുടെ ഫിറ്റ്നസ് വീഡിയോയാണ്. 20 ദിവസം കൊണ്ട് 6 കിലോ ഭാരമാണ് വീണ കുറച്ചിരിക്കുന്നത്. താൻ ഫോളോ ചെയ്ത ഡയറ്റിനെ കുറിച്ചും വർക്കൗട്ടിനെ കുറിച്ചുമൊക്കെ വീണ കൃത്യമായി വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. തന്നെ പോലെ ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് വീഡിയോ പങ്കുവെയ്ക്കുന്നതെന്നും വീണ പറയുന്നുണ്ട്. മധുരം,വറുത്ത സാധനങ്ങളൊക്കെ ആഹാരത്തിൽ നിന്ന് ഒഴിവാക്കിയെന്നും ഡയറ്റിനെ കുറിച്ച് പങ്കുവെയ്ക്കവെ നടി പറയുന്നു.
വീണയുടെ മേക്കോവർ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാ വിഷയമായിരുന്നു. നടി തന്നെയായിരുന്നു തന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ബിഗ് ബോസ് ഷോയിൽ നിന്ന് നേരെ വിദേശത്തേയ്ക്കാണ് വീണ പോയത്. വ്ലാഗർ കൂടിയായ വീണ, വിദേശത്തെ വിശേഷവും മറ്റും പങ്കുവെച്ചിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് വീണയുടെ വ്ലോഗിങ്ങ് വീഡിയോയ്ക്ക് ലഭിക്കുന്നത്. വീണയുടെ പുതിയ ഫിറ്റ്നസ്സ് വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ആരാധകർക്കൊപ്പം നടി സാധിക, ആര്യ എന്നിവർ കമന്റുമായി എത്തിയിട്ടുണ്ട്.


Click it and Unblock the Notifications











